എഴുത്തുകാരന് എഴുതുന്നെങ്കിലും ഒരു രചനയുടെ ഭാവി നിര്‍ണ്ണയിക്കുന്നത്
വായനക്കാരാണ്. ഒരര്‍ത്ഥത്തില്‍ എഴുത്തുകാരനാണോ വായനക്കാരനാണോ കൂടുതല്‍ പ്രാധാന്യം
എന്ന സംശയം തന്നെ വന്നുപോകാം. ഒരാളും വായിക്കാനില്ലാതെ മഹത്തായി എഴുതിയിട്ടെന്തു കാര്യമാണുള്ളത്? മാര്‍ക്കറ്റിംഗ് ഒരു
ഘടകം മാത്രമാണ്. എന്നാല്‍ പത്തായത്തില്
നെല്ലുണ്ടെങ്കില്‍ എലികള്‍ ഫ്ലൈറ്റ് പിടിച്ചും വരും എന്നല്ലേ. അതുപോലെ
തിളക്കമുള്ള രചനകള്‍ക്ക് എന്നും വായനക്കാരുണ്ടായിട്ടുണ്ട്. എന്നാല്‍ ബഷീറിനെ
വായിക്കുന്ന എല്ലാവരും ആനന്ദിനെ വായിക്കണമെന്നില്ല. ആനന്ദിന്റെ ആരാധകര്‍
വികെഎന്നിനെ ഇഷ്ടപ്പെടണമെന്നുമില്ല. ബൂലോകത്തും ചിലതരം വിഷയങ്ങള്‍ മാത്രം
കൈകാര്യം ചെയ്യുന്നവരുണ്ട്. അവര്‍ക്കൊക്കെ അവരുടേതായ നിശ്ചിതവായനക്കാരുമുണ്ട്. വൈവിധ്യമാര്‍ന്ന
വിഷയങ്ങളും ശൈലിയും സ്വായത്തമാക്കാന്‍ കഴിയുന്നവര്‍ക്ക് എന്നും വായനക്കാര്‍
ഉണ്ടായിട്ടുണ്ട്. പൊതുവില്‍ നര്‍മ്മം കൈകാര്യം ചെയ്യുന്നവര്‍ക്കാണ് ഡിമാന്‍ഡ്
കൂടുതലായി കണ്ടുവരുന്നത്. കഴിഞ്ഞ വാരങ്ങള്‍ ബ്ലോഗ് പോസ്റ്റുകളിലൂടെ
സഞ്ചരിച്ചതിനിടയില് കണ്ടെത്തിയ തിളക്കമുള്ള ഏതാനും പോസ്റ്റുകള്‍
പരിചയപ്പെടുത്തുകയാണ് 'വരികള്‍ക്കിടയില്‍'.
കഥയുടെ കിന്നരിത്തലപ്പാവുകള്‍
കഥകളെഴുതുമ്പോള്‍ ചിലര്‍ തീരെ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളുണ്ട്. തുടക്കവും തുടര്‍ച്ചയും തമ്മിലുള്ള പൊരുത്തക്കേട് ചില കഥകളിൽ കാണാം. ഹൈന്ദവസാഹചര്യത്തില് അമ്മയും മുത്തശ്ശിയുമായി കഥ തുടങ്ങും, കുറച്ചുകഴിയുമ്പോള്‍ കഥാപാത്രം 'പടച്ചോനേ...' എന്ന് വിളിക്കുന്നു, മുത്തശ്ശിയുടെ ചെറുമോന് ചിലപ്പോള്‍ മറ്റൊരു ജാതിയിലെ പേരും. അത് പാടില്ലേ, മിശ്രവിവാഹം എന്തുകൊണ്ട് ആയിക്കൂടാ എന്നൊക്കെ വാദിക്കാന്‍ വേണ്ടി ചോദിക്കാം എന്ന് മാത്രം. പക്ഷെ വായനയില്‍ കല്ലുകടിയായി തോന്നും ഇങ്ങനെ ചിലത്.
വളരെ കുറച്ചു കഥകള്‍ മാത്രമാണ് ഉള്ളതെങ്കിലും പ്രമേയങ്ങളുടെ പുതുമ
കൊണ്ടും അവതരണഭംഗി കൊണ്ടും വേറിട്ടുനില്ക്കുന്നു അനശ്വരയുടെ കണ്ണാടി എന്ന ബ്ലോഗ്.
ഏറെ കാലത്തിനുശേഷം ഈ ബ്ലോഗില്‍ വന്ന മഴ പെയ്യുന്നെതെങ്ങിനെ?? എന്ന
കഥ ആശയഭംഗിയില് മികച്ചത് തന്നെ. എന്നാല്‍ വായനയില്‍ വളരെവേഗം തീര്‍ന്നുപോയതുപോലെ
തോന്നി അത്. കഥാകാരി എഴുത്തില്‍നിന്ന് കുറച്ചുകാലം വിട്ടുനിന്നതുകൊണ്ടാണോ
എന്നറിയില്ല. ഒരുപക്ഷേ വ്യത്യസ്തങ്ങളായ രണ്ടുകഥകളായി എഴുതാമായിരുന്ന തീമുകൾ ഉള്‍ക്കൊണ്ടിട്ടുണ്ട്
ഈ കഥയില്‍ .
സോഷ്യല്‍മീഡിയയിലെ ഫെമിനിസ്റ്റ് പൊള്ളത്തരങ്ങള്‍ പലരും പല
രീതിയിലും പറഞ്ഞിട്ടുണ്ടെങ്കിലും നല്ലൊരു കഥയായി ഒഴുക്കോടെ
വായിക്കാന്‍ കഴിയുന്നുണ്ട് ഇലഞ്ഞിപ്പൂക്കളുടെ
ഇലഞ്ഞിമരത്തണലിലെ
ഫെമിനിസ്റ്റ് ബീവ്യാത്തയില് . ആവശ്യത്തിലേറെ പൊലിപ്പിച്ചുകാണിക്കപ്പെടുമ്പോള് "പുരുഷനെന്നാല്‍
ഇതൊക്കെയാണെന്ന് വായിച്ചു മനസ്സിലാക്കി പുരുഷവിദ്വേഷികളാവുന്ന പെണ്‍കുട്ടികളും
പുരുഷനെക്കുറിച്ച് സ്ത്രീകൾ ഇങ്ങിനെയേ മനസ്സിലാക്കൂവെന്ന് കരുതി
സ്ത്രീവിദ്വേഷികളാവുന്ന ആണ്‍കുട്ടികളും" അടങ്ങുന്ന പുതിയ തലമുറയെപ്പറ്റിയുള്ള
ആശങ്ക ഇതിലൂടെ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഒപ്പം ഹൃദ്യമായ ഒരു ഓര്മ്മക്കുറിപ്പ്പോലെ ശക്തമായ ഒരു പെണ്‍കഥ പറഞ്ഞുപോകുന്നുമുണ്ട് ഇവിടെ. ഫേസ്ബുക്കില്‍
ശ്രദ്ധിക്കപ്പെടാന്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ള ഒന്ന് ഫെമിനിസം ആണെന്ന ഇന്നിന്റെ ഒരു
സത്യവും ആക്ഷേപഹാസ്യരൂപേണ കഥാകാരി പറയുമ്പോള്‍ 'ശെടാ... അത് ശരിയാണല്ലോ' എന്ന് അത്ഭുതത്തോടെ ചിന്തിച്ചുപോകും വായനക്കാര്‍ .സോഷ്യല്‍മീഡിയയിലെ ഫെമിനിസ്റ്റ് പൊള്ളത്തരങ്ങള്‍ പലരും പല
കുറഞ്ഞ വരികള്‍മതി ചിലപ്പോള്‍ കൂടുതല്‍ ചിന്ത നല്കാന് .
അര്‍ത്ഥത്തിനു വേണ്ടി ഈണം മറക്കുന്ന
കവിതകളെ ഗദ്യകവിതകളുടെ ഇനത്തില്പ്പെടുത്തിയും നമുക്ക് ആസ്വദിക്കാന്‍ കഴിയും.
എന്നാല്‍ ഈണത്തിനുവേണ്ടി അര്‍ത്ഥത്തെ ബലി കഴിക്കുന്നത് സഹിക്കാന്‍ പറ്റില്ല.
ഉദാഹരണമായി ഈ വരികള്‍ നോക്കൂ,
ചോരയാണെന്കുടില്
നനഞ്ഞു കുതിരയാണെന്നമ്മ
പാറ്റയാണെന് ചേട്ടത്തി
അപ്പം തേങ്ങയാണെന്നച്ഛന്
(ഒരു റിയാലിറ്റി ഷോയില്‍
കേട്ടത്)
ഇങ്ങനെ എഴുതുന്നവരെ
കല്ലെറിഞ്ഞോടിക്കാനല്ല, ചുറ്റിക എടുത്ത്
തലയ്ക്കടിച്ചുകൊല്ലാന്‍ തോന്നിയാലും അത്ഭുതമില്ല!!!. . ബ്ലോഗില്‍ കവികളുടെ എണ്ണം കൂടുതലുമാണ്. ഒരാശയകണം
മതി കവിതയെഴുതാന്‍ എന്നതുകൊണ്ടാവണം ഇത്. അതിന് വൃത്തം പോയിട്ട് ഈണമോ താളമോ പോലും
വേണമെന്നുമില്ലല്ലോ.
സാധാരണയായി കണ്ടുവരുന്ന കാവ്യഭാഷയിൽ നിന്നും, സംവേദന
ഉറുമ്പ് ഒരു കഥാപാത്രമായി എത്തുന്നതും എത്താത്തതുമായ
ലേഖനം, യാത്രാവിവരണം
ചരിത്രപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ബ്ലോഗുകൾ കുറവാണ്.
കൃത്രിമമായി നിര്‍മ്മിച്ചെടുത്ത
വിനോദസഞ്ചാരസ്ഥലങ്ങളെക്കാള്
മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുക
പ്രകൃതിയൊരുക്കുന്ന കാഴ്ചകളായിരിക്കും. അത്തരത്തിലുള്ള ഒരു കാഴ്ചയിലേക്കാണ് മുല്ല വായനക്കാരെ കൊണ്ടുപോകുന്നത്. സൈറിംഗ്സ് എന്ന ബ്ലോഗിലെ അതിശയക്കാറ്റ് എന്ന യാത്രാവിവരണം
പ്രകൃതിരമണീയത കൊണ്ട് അനുഗ്രഹീതമായ തെങ്കാശിയുടെ മടിത്തട്ടിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു.
രണ്ടായിരത്തി നാല് ഡിസംബറിൽ ഒരുപാട് നാശം വിതച്ച
സുനാമിക്ക് തൊട്ടുമുന്‍പ് ആ സ്ഥലത്ത് പോയ സാജൻ വി എസ് അനുഭവങ്ങൾ പങ്കുവെക്കുന്നു കാഴ്ചക്കാരന് എന്ന ബ്ലോഗിലെ ഓര്‍മ്മകളില്‍ ഒരു സുനാമി ദിനം എന്ന പോസ്റ്റിലൂടെ. പൊതുവായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ബ്ലോഗ് വിഷയവൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്.
തെങ്കാശിയുടെ മനോഹരക്കാഴ്ചകളില്‍ നിന്നും അജേഷ് നമ്പ്യാര്‍
വായനക്കാരെ ക്ഷണിക്കുന്നത് ഹിമാലയ സാനുക്കളിലേക്കാണ്. യാത്ര ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാവും ഹിമാലയ ദര്‍ശനം. അത്തരം യാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു റഫറന്‍സ് പോലെ വായിക്കാവുന്ന വിവരണമാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ ബ്ലോഗിലെ ഹിമവാന്റെ സ്വര്‍ഗ്ഗഭൂമിയിലേക്ക് എന്ന വിവരണം. ആരെയും ആശ്രയിക്കാതെ ആര്‍ക്കും ഹിമാലയത്തിലേക്ക് ഒരു യാത്ര നടത്താം എന്ന് തെളിയിച്ച അജേഷിന്റെ സാഹസിക യാത്രാവിവരണം ശ്രദ്ധിക്കപ്പെടെണ്ടതാണ്.
ചാലിയാര്‍ ബ്ലോഗില്‍ ഇടവേളക്ക് ശേഷം വന്ന യാത്രാകുറിപ്പ്
ആയിരുന്നു ബദു ഗ്രാമത്തിലേക്ക് ഒരു യാത്ര. ഗള്‍ഫ് എന്ന ആഡംബരത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും പുതപ്പ് മൂടി പുറംമോടിയില്‍ കിടക്കുമ്പോഴും മണലാരണ്യത്തിന്റെ വേറിട്ടൊരു മുഖം കാണിക്കുകയാണ് അക്ബര്‍ അലി ഈ യാത്രാകുറിപ്പില്‍ . സൌദി അറേബ്യയുടെ അധികമാരും അറിയപ്പെടാതെ കിടക്കുന്ന ഒരുള്ഗ്രാമത്തിലേക്ക് ഒരവധിക്കാലത്ത് നടത്തിയ യാത്രാനുഭവം, അവതരണരീതി കൊണ്ടും ഭാഷാശൈലി കൊണ്ടും ഏറെ മികച്ചു നില്ക്കുന്നു. ഈ വിവരണം ഈ ലക്കം മഴവില്ല് ഓണ്‍ലൈന്‍ മാസികയിലും വന്നിട്ടുണ്ട്.
സഹൃദയരായ വായനക്കാരുടെ നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍ മൂലമാവാം,
തികച്ചും ആശ്വാസകരം എന്ന് പറയാവുന്ന ഒരു കാര്യം ബൂലോകത്ത്
സംഭവിച്ചിട്ടുള്ളത് അക്ഷരത്തെറ്റുകള്‍ കഴിയുന്നത്ര തിരുത്തപ്പെടുന്നുണ്ട്
എന്നതാണ്. അശ്രദ്ധ കൊണ്ട് വന്നുചേരുന്ന തെറ്റുകള്‍ ധാരാളമായി കാണുന്നില്ല
എന്നതിനാല്‍ വായന കൂടുതല്‍ സുഖകരമാവുന്നുണ്ട്. നല്ല വായന കൂടുതലായി
സംഭവിക്കുമ്പോള്‍ എഴുത്തില്‍ വരാവുന്ന തെറ്റുകള്‍ താനേ കുറയുകയും ചെയ്യും. ഫേസ്ബുക്കിലെ
കൂട്ടായ്മയായ നല്ല മലയാളം എന്ന ഗ്രൂപ്പ് സാധാരണ എഴുത്തില്‍ കണ്ടുവരാനിടയുള്ള
തെറ്റുകള്‍ തിരുത്തിനല്‍കാന്‍ കഴിവുള്ള വിദഗ്ദ്ധരുടെ സേവനം
ലഭ്യമാക്കുന്നു. കൂടുതല്‍ ഉത്തരവാദിത്വത്തോടെ സ്വന്തം
രചനകള്‍ വായനയ്ക്കും വിലയിരുത്തലിനും സമര്‍പ്പിക്കുന്ന
ഈ നല്ല പ്രവണത വരുംനാളുകളില്‍ കൂടുതല്‍ ഭംഗിയായി തുടര്‍ന്നുപോകാന്‍ നമുക്ക് കഴിയട്ടെ.
നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്ന ബ്ലോഗര്‍ പുണ്യാളന്റെ ഓര്‍മ്മകളുടെ മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com
ഫേസ്ബുക്ക് പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil
ഫേസ്ബുക്ക് പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil
വായിച്ചത് ചിലത് മാത്രം.!
ReplyDeleteവായനക്കൊരു വഴികാട്ടി കൂടിയാകുന്നുണ്ട് വരികൾക്കിടയിൽ
ReplyDeleteഇനിയും വായിക്കാത്തത് വളരെ കൂടുതല്‍ !
ReplyDeleteനല്ല ആശംസകള്‍
@srus..
അവലോകനം നന്നായി.. അഭിനന്ദനങ്ങള്‍
ReplyDeleteബ്ലോഗുലകത്തിലെ ഒരു വായനക്കാരന് എന്ന നിലയില്‍ പറയുകയാണെങ്കില്‍ കനപ്പെട്ട രചനകള്‍ തുലോം കുറവായിരുന്നു.
ReplyDeleteവായിക്കാത്ത ചില രചനകള്‍ കൂടി കണ്ടു..ഈ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും
ReplyDeleteഎന്റെ ബ്ലോഗും ഉള്‍പ്പെടുത്തിയതില്‍ ഏറെ സന്തോഷം
അവിചാരിതത്തെ പരാമര്‍ശിക്കുകയും പരിചയപ്പെടുത്തുകയും ചെയ്ത നല്ല വാക്കുകള്‍ക്ക് ആദരവും സ്നേഹവും അറിയിക്കുന്നു
ReplyDeleteഏറെയും വായിക്കാത്തവ.
ReplyDeleteനന്ദി ഈ പരിചയപ്പെടുത്തലിന്.
ഒരുപാട് സന്തോഷം. പക്ഷെ എന്നേക്കാള്‍ അര്‍ഹരായ ആളുകളാണ് എനിക്ക് ആശംസകള്‍ നേരുന്നത് എന്നൊരു ജാള്യതയും എനിക്കുണ്ട്..
ReplyDeleteവായനയില്‍ വിട്ടുപോയ ചില പോസ്റ്റുകള്‍ കൂടി വായിക്കാന്‍ ഈ അവലോകനം വഴി വച്ചു.. എന്റെ ബ്ലോഗിനെ വീണ്ടും പരിഗണിച്ചതില്‍ സന്തോഷം.. നന്ദി..
മിക്ക ബ്ലോഗ്ഗുകളും വായിച്ചു കഴിഞ്ഞു.
ReplyDeleteജെഫുവിനോടോ മറ്റോ പറഞ്ഞു ആ ഹെഡ്ഡറിലെ മോണോഗ്രാം ഒരു എച്ച് ടി എം എല്‍ കോഡ് ആക്കി ബ്ലോഗ്ഗുകളില്‍ ചേര്‍ക്കാനുള്ള സംവിധാനം ഉണ്ടാക്കിയാല്‍ നന്നായിരുന്നു. ഒറ്റ ക്ലിക്കില്‍ ഇവിടെ എത്താമല്ലോ ?
തുഞ്ചാണിയെ ഇവിടെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷം. അണിയറക്കാര്‍ക്ക് ആശംസകള്‍
ഒത്തിരിസന്തോഷം, മികവുറ്റ രചനകള്‍ക്കൊപ്പം എന്നേയും ഇവിടെ പരാമര്‍ശിച്ചതില്‍. വായിക്കാത്ത കുറേ നല്ല രചനകളിലേക്ക് കൂടി വഴികാട്ടിയാവുന്ന ഈ ശ്രമത്തിന് അഭിനന്ദനങ്ങള്‍
ReplyDeleteമിക്കവാറും വായിച്ചിരുന്നു. നന്നായിരുന്നു.
ReplyDeleteഅവലോകനവും നന്നായി
വായിച്ചവ കുറച്ചുണ്ട്. വായിക്കാതവ കൂടുതലും.
ReplyDeleteഅവലോകനം നന്നായിരിക്കുന്നു.
ആശംസകൾ.
ഇക്കുറിയും ഒരുപിടി നല്ല എഴുത്തിടങ്ങളിലേക്ക് നയിച്ചു. മികവിന്റെ ആള്‍ക്കാര്‍ക്കൊപ്പം എന്നെയും ഉള്‍പ്പെടുത്തിയതിലുള്ള അതിശയവും ആഹ്ലാദവും ഒപ്പം പങ്കുവച്ചുകൊള്ളുന്നു...
ReplyDeleteശാരീരിക അസ്വസ്ഥത കമ്പ്യുട്ടർ സ്ക്രീനിൽ നിന്നും
ReplyDeleteഅകലം പാലിക്കാൻ നിർബന്ധിതൻ ആക്കുന്നു.
ആശംസകൾ ഈ കുറിക്കും അണിയറ ശിൽപ്പികൾക്കും
എല്ലാം സാവകാശം വായിക്കാം എന്നു കരുതുന്നു
പിന്നെ വേണുഗോപാൽ സർ ആവശ്യപ്പെട്ടത് മുൻപൊരിക്കൽ
ഞാനും പറഞ്ഞതായി ഓർക്കുന്നു അത് തീർച്ചയായും ഇവിടെ
വേഗം എത്താൻ സഹായിക്കും.
കാണാതെ പോയ ചില നല്ല പോസ്റ്റുകളിലെക്കു വഴികാട്ടിയ അവലോകനം.ആശംസകള്‍ .
ReplyDeleteമധുരനെല്ലിയിലെ 'എല്‍ 2 സെക്ഷന്‍ " പരിചയപ്പെടുത്തിയതില്‍ സന്തോഷവും സ്നേഹവും അറിയിക്കുന്നു.
എത്രയോ നല്ല ഉദ്യമം
ReplyDeleteഅവലോകനം വായിച്ചു. നന്നായിട്ടുണ്ട്. എന്റെ 'കണ്ണാടി' കണ്ടപ്പോള്‍ സന്തോഷം തോന്നി. വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു.
ReplyDeleteഇതുപോലൊരു അവലോകനം ഉണ്ടാകുമ്പോള്‍ "തിരഞ്ഞെടുത്ത" കൃതികള്‍ വായിക്കാനുള്ള അവസരമായി! നല്ലൊരു ശ്രമം തന്നെ! പിന്നണി പ്രവര്‍ത്തകര്‍ക്ക് കയ്യടി !
ReplyDeleteഇതിനിടയില്‍ പരാമര്ശിക്കപ്പെടാനുള്ള ഭാഗ്യം ലഭിച്ചതില്‍ അതിയായ സന്തോഷം :-) നന്ദിയും!
വിട്ടു പോകുന്നവരെയൊക്കെ ഇവിടെ കാണുന്നു - നന്ദി ട്ടോ :)
ReplyDeleteനന്നായി പോസ്റ്റ് തന്നെ എടുത്തു പരിചയപ്പെടുത്തിയത് വളരെ നന്നായി
ReplyDeleteകനപ്പെട്ട രചനകള തന്നെ വരുന്ന ബ്ലോഗ്ഗുകൾ തന്നെ പരിചയപ്പെടുതുന്നതിലൂടെ മറ്റുള്ളവര്‍ക്കും ഇത് പ്രചോദനം തന്നെ.. ശ്രദ്ധേയമായത് കവിതയും കഥയും ലേഖനങ്ങളും യാത്രയും നര്‍മവും എല്ലാം ഉൾപ്പെടുത്തി
അണിയറ പ്രവർത്തകർക്കും ഇതിൽ പരാമര്‍ശിച്ചിട്ടുള്ള ബ്ലോഗുകൾക്കും ആശംസകൾ
അവലോകനം നന്നായി.. അഭിനന്ദനങ്ങള്‍
ReplyDeleteഎത്തിപ്പെടാത്തിടത്ത് എത്തട്ടെ..നന്ദി, ആശംസകൾ
ReplyDeleteഅവലോകനം എഴുത്തിനെ സ്നേഹിക്കുന്ന എല്ലാവര്ക്കും സന്തോഷം നല്കുന്നു .വായനക്കാരിലേക്ക് എത്തിക്കാവുന്ന ബ്ലോഗിലെ പുതിയ കൃതികളെ എല്ലാംതന്നെ പരിചയപെടുത്തി എന്ന തോന്നല്‍ ഉളവാക്കിയില്ല .ഈ ശ്രമകരമായ ഉദ്ദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍ .ഒപ്പം പരിചയ പെടുത്തിയ ബ്ലോഗ് എഴുത്തുകാര്‍ക്കും .
ReplyDeleteഭാവുകങ്ങള്‍...!
ReplyDeleteകവിതകളെ ഈണത്തിലും വൃത്തത്തിലും തന്നെ കാണുന്ന ശീലം ഉള്ളതുകൊണ്ടാണോ- ഈണവും വൃത്തവും ഇല്ലെങ്കിലും നന്നാണ് ഇക്കവിത എന്ന മട്ടില്‍ അഭിപ്രായങ്ങള്‍ ഉണ്ടായത്. എന്തായാലും ഒന്നൊഴിച്ച് മറ്റൊരു കവിതയും എനിക്ക് രസിച്ചില്ല.
ReplyDeleteഇത്രയേറെ ബ്ലോഗുകള്‍ കണ്ടെടുത്ത്, വായിച്ച് അഭിപ്രായമെഴുതി ഒരുമിച്ചു കൂട്ടുന്ന ഈ നല്ല ശ്രമത്തിനു ആശംസകള്‍.
വരികള്‍ക്കിടയിലെ എന്റെ ബ്ലോഗ്ഗ് പോസ്റ്റിനെ ക്കുറിച്ചുള്ള പരാമര്‍ശം വായിച്ചു ..........ഒരിക്കല്‍ എഴുത്തില്‍ നിന്നും അകന്നു പോയി വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ആ രംഗത്തേക്ക് ആശങ്കയോടെ കടന്നു വന്ന എനിക്ക് ഈ നല്ലവാക്കുകള്‍ നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്......നന്ദി ..നന്ദി ....
ReplyDeleteശ്രമകരമായ ഈ ദൌത്യത്തിന് , എല്ലാ ഭാവുകങ്ങളും നേരുന്നു .
ReplyDeleteഒരു നല്ല reading list ന് നന്ദി
ReplyDeleteഭാവുകങ്ങൾ...
ReplyDelete
ReplyDeleteവരികൾക്കിടയിൽ ഓരോ തവണയും നന്നാകുന്നുണ്ട്..എന്റെ പോസ്റ്റ് നെക്കുറിച്ച് ഇത്തവണത്തെ വരികൾക്കിടയിൽ പറഞ്ഞതിൽ വളരെ സന്തോഷം
ഈ ലക്കത്തിലെ ഒട്ടുമിക്ക പോസ്റ്റ്കളിളും
ReplyDeleteഒരു മൊബൈയിൽ വേട്ട നടത്തിയിരുന്നു .
കുറെ നാളുകൾക്ക് ശേഷം പലരും വീണ്ടും ബൂലോഗ
രംഗപ്രവേശം നടത്തി കണ്ടതിൽ ആഹ്ലാദം തോന്നുന്നൂ...
ശാരീരികമായി കുറെയേറെ വേദനകളുടെ ലോകത്തിലാണ് ഞാൻ ഇപ്പോൾ .അതിനിടയിൽ ഒന്ന് വന്നു നോക്കിയതാണ്. ഞാൻ വരും വീണ്ടും വിട്ടുപോയവ വായിക്കാൻ.
ReplyDeleteകഴിവുള്ള എഴുത്തുകാർ ഒരു പാടുണ്ട്.
എന്റെ പേര് വരികൾക്കിടയിൽ കണ്ടത് ഇത്തിരി ജാള്യതയോടെയും ഒത്തിരി സന്തോഷത്തോടെയും വായിച്ചു
athayiunnu alle puthiy postukalitathath, nanum karuthi evideppoyi ennu
Deletevarikalkkidayilinu aasamsakal,