Saturday, November 9, 2013

നിന്നവരും പോയവരും.!!



ദിവസവും നൂറു കണക്കിന് പുതിയ ബ്ലോഗുകള്‍ പിറക്കുന്നു, അതേ അളവില്‍ത്തന്നെ നിലവിലുള്ള പല ബ്ലോഗുകളും നിശ്ചലമാവുകയും ചെയ്യുന്നു. എഴുതുകയും വായിക്കുകയും ചെയ്യുക എന്നത്  അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് എന്നും ഹരമാണ്. അതുകൊണ്ടുതന്നെ ഇ-എഴുത്തിന്റെ പ്രസക്തിയും വര്‍ദ്ധിച്ചുവരുന്നു. 'വായന മരിക്കുന്നു' എന്നത് ഒരു കാലത്ത് പരക്കെ കേട്ട നിലവിളിയായിരുന്നു. ബ്ലോഗുകളും ഫേസ്‌ബുക്കും കൂടുതല്‍ സജീവമായതോടെ  അങ്ങനെയൊരു ആരോപണം എവിടെയോ പോയ്മറഞ്ഞു എന്ന് വേണം കരുതാന്‍ . ചില തിരിച്ചുവരവുകള്‍ നടത്തിയ ബ്ലോഗുകളിലൂടെ 'വരികള്‍ക്കിടയില്‍' വായിച്ചു തുടങ്ങുന്നു.  ഇത്തരുണത്തില്‍, ഈ വിഷയവുമായി ബന്ധപ്പെട്ട്, ബ്ലോഗുകളെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയായും, ബ്ലോഗിംഗിലേക്ക് കടന്നുവരുന്നവര്‍ക്ക് കൂടുതല്‍ സജീവമാകാന്‍ ഊര്‍ജ്ജം പകരുന്നതുമായ ഒരു നല്ല ലേഖനമായ,  മജീദ്‌ നാദാപുരത്തിന്‍റെ കഴിഞ്ഞവാരം ഇറങ്ങിയ "പ്രവാസ ലോകവും മലയാളം ബ്ലോഗേര്‍സും" എന്ന പോസ്റ്റിന് പ്രസക്തിയേറുന്നു.

ആദ്യാക്ഷരം കുറിച്ച് അറിവിന്റെ മഹാസാഗരത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നവരാണ് അധ്യാപകര്‍. മാതാവിനെയും പിതാവിനെയും ഗുരുക്കന്മാരേയും ദൈവതുല്യമായി  കാണണമെന്നുമാണ്. ജീവിതവഴികളില്‍ നാം മറക്കാത്ത മുഖങ്ങളില്‍ അതുകൊണ്ടുതന്നെയാണ് മനസ്സിനെ സ്വാധീനിച്ചവരായി നമ്മുടെ അധ്യാപകര്‍ മാറുന്നത്. ഒരിടവേളയ്ക്ക് ശേഷം വായനാ ലോകത്തേക്ക് മടങ്ങിയെത്തിയ ബ്ലോഗാണ്  "തങ്ങള്‍സ്". സ്കൂള്‍ജീവിതത്തില്‍ ഏറെ ആദരവോടെ കണ്ടിരുന്ന അധ്യാപകനെക്കുറിച്ച് ഒരു പോസ്റ്റ്‌ എഴുതിയാണ് കാസിം തങ്ങള്‍ തന്റെ രണ്ടാം വരവ് അറിയിച്ചത്. കര്‍ക്കശക്കാരനായ അധ്യാപകന് അന്നത്തെ സഹപാഠികള്‍ നല്‍കിയ വിളിപ്പേരായിരുന്നു "കണ്ണുരുട്ടി മാഷ്‌". അധ്യാപനമികവുകൊണ്ട് മാത്രമായിരുന്നില്ല മാഷ്‌ ശ്രദ്ധിക്ക
പെട്ടിരുന്നത് , രാഷ്ട്രീയ ചേരിതിരിവുകള്‍ മൂലം കലാപകലുഷിതമായ കലാലയത്തില്‍ സമാധാനത്തിന്‍റെ സമവായം കൊണ്ടുവരുന്നതില്‍ എന്നും മുന്‍നിരയിലായിരുന്നു എന്നത് കൊണ്ട് കൂടിയായിരുന്നു.ഒരംഗീകാരവും തേടിയെത്താത്ത ഈ  മാതൃകാധ്യാപകന്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വിശ്രമജീവിതം നയിക്കുകയാണിപ്പോള്‍. ഇത്തരം അനുഭവങ്ങള്‍ കോറിയിട്ട ഒരു പോസ്റ്റ്‌ അതേ മാഷ്‌  വായിക്കുകയും നേരിട്ട് അഭിനന്ദിക്കുകയും ചെയ്തപ്പോള്‍ ഒരു തുടര്‍ച്ചയെന്നോണം അതിന്റെ ആഹ്ലാദം പങ്കുവയ്ക്കുകയാണ്‌ ഒരു മാസത്തിനു ശേഷം വന്ന ചെറിയ കാര്യങ്ങളിലെ വലിയ സന്തോഷങ്ങള്‍ എന്ന പോസ്റ്റില്‍ തങ്ങള്‍. പ്രശസ്തിക്കു പിന്നാലെ പോവാതെ സ്വന്തം കര്‍മ്മമണ്ഡലത്തില്‍ ഒതുങ്ങിനിന്ന "കണ്ണുരുട്ടി മാഷിന്", വളര്‍ച്ചയുടെ പടവുകളിലും വന്നവഴി മറക്കാത്ത ഒരു ശിഷ്യന്റെ ഗുരുദക്ഷിണ.

ഗുരുസ്നേഹം പറഞ്ഞുകൊണ്ടാണല്ലോ തുടങ്ങിയത്. ആദ്യം പറഞ്ഞത്  ഒരു അനുഭവക്കുറിപ്പായിരുന്നു എങ്കില്‍ ഇനി പരിചയപ്പെടുത്തുന്നത്  ഒരു ഗുരുസ്നേഹത്തിന്‍റെ കഥയാണ്‌, ഉദയപ്രഭന്‍  എന്ന ബ്ലോഗിലെ  "നിഴലുകള്‍" എന്ന കഥ. വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്ന കഥാനായകന്‍ , ആദ്യാക്ഷരങ്ങള്‍ കുറിച്ചുതന്ന് കൈവിരല്‍ പിടിച്ച് പളളിക്കൂടത്തിലേക്ക് നടത്തിയ പത്മിനി ടീച്ചറെ തേടിപ്പോകുന്ന യാത്രയാണ് പ്രമേയം. കഥയ്ക്കുള്ളിലെ കഥ പറയുന്ന ഈ കഥ ശരാശരി നിലവാരത്തിലുള്ള ഒന്നാണ് എന്നുപറയാം. പ്രമേയം ഇഷ്ടമായി എങ്കിലും ഒന്ന് കൂടി ഹോംവര്‍ക്ക് ചെയ്‌താല്‍ ഇത് കൂടുതല്‍ മനോഹരമാക്കാമായിരുന്നു എന്ന് തോന്നുന്നു. വാക്കുകള്‍ തമ്മില്‍ അകന്നുനില്‍ക്കുന്നതും
അക്ഷരത്തെറ്റുകളും കഥയുടെ ശോഭ കെടുത്തുന്നുണ്ട്. പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് പലയാവര്‍ത്തി വായിച്ചിരുന്നുവെങ്കില്‍ ഇത്തരം തെറ്റുകള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.  ഉദയപ്രഭന്‍ ഒരു വര്‍ഷത്തോളമായി ബ്ലോഗ്‌ രംഗത്തുണ്ട് എങ്കിലും അധികമാരും ഈ ബ്ലോഗ്‌ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. ഈ കഥയേക്കാള്‍ വായനയില്‍ ഇഷ്ടമായ മറ്റൊരു  പോസ്റ്റ്‌ ഇതിനു തൊട്ടുമുമ്പ് എഴുതിയ ശാന്തി എന്ന അനുഭവക്കുറിപ്പാണ്. മരണം തൊട്ടുമുന്നില്‍ കാണുമ്പോഴും നിസ്സഹായരായി നോക്കിനില്‍ക്കാന്‍ മാത്രം വിധിക്കപ്പെടുന്നവരാണ് ലോക്കോ പൈലറ്റുമാര്‍. ഒരു ട്രയിന്‍ ബ്രേക്ക് ചെയ്‌താല്‍ ഏറ്റവും ചുരുങ്ങിയത് നാനൂറുമീറ്റര്‍ എങ്കിലും കഴിഞ്ഞേ അത് നില്‍ക്കൂ, അപ്പോഴേക്കും ട്രയിന്‍ തട്ടിയവരെ മരണം കൂട്ടിക്കൊണ്ടു പോയിട്ടുണ്ടാവും. തൊട്ടു മുന്നില്‍ ഇങ്ങിനെയൊരു ദുരന്തം നടക്കുമ്പോള്‍ ഒരു ലോക്കോ പൈലറ്റിന്റെ മാനസികാവസ്ഥയെന്താവും? അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഉദയന്‍ ഈ കുറിപ്പില്‍ക്കൂടി. 


ഇനി അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങള്‍ നല്‍കുന്ന ഒരു മാഷിന്റെ നേട്ടത്തെക്കുറിച്ച് പറയാം. ചെറുതും വലുതുമായ അറുനൂറിലധികം പോസ്റ്റുകള്‍  ബൂലോകത്തിന് സമ്മാനിച്ച, ബ്ലോഗുകള്‍ ജനകീയമാക്കുന്നതില്‍ ഒരു കാലത്ത് ചെറുതല്ലാത്ത പങ്കുവഹിച്ച അരീക്കോടന്‍ മാഷിനെത്തേടി വന്ന ഒരു വലിയ അംഗീകാരമാണ്, ഇന്ത്യയിലെ ഏറ്റവും നല്ല പത്ത് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരില്‍ ഒരാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച ഒരവാര്‍ഡായ 

ഇന്ദിരാ ഗാന്ധി NSS അവാര്‍ഡ് ശ്രീ. ആബിദ് അരീക്കോടിനും അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിനും ലഭിക്കും. നവംബര്‍ 19 ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ശ്രീ. പ്രണബ് മുഖര്‍ജി അവാര്‍ഡ് ദാനം
നിര്‍വ്വഹിക്കുന്നു. സമൂഹനന്മ വാക്കുകളില്‍ മാത്രം ഒതുക്കാതെ ജീവിതത്തിലും ആത്മാര്‍ത്മായി കൊണ്ടുനടക്കുന്ന അരീക്കോടന്‍ മാഷിന് വരികള്‍ക്കിടയില്‍  കൂടി വാക്കുകളിലൊതുങ്ങാത്ത അഭിനന്ദനങ്ങള്‍.

കഴിഞ്ഞ പോസ്റ്റില്‍ വന്ന ഒരഭിപ്രായമായിരുന്നു "ബ്ലോഗിന്‍റെ കാലം ഏകദേശം അവസാനിക്കാറായിരിക്കുന്നു" എന്നത്. ബ്ലോഗുകളില്‍ നല്ല പോസ്റ്റുകള്‍ വരുന്നില്ല എന്നോ, നല്ല പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടുന്നില്ല എന്നോ ഒക്കെയുള്ള  പരിഭവത്തില്‍, ബ്ലോഗിനെയും എഴുത്തിനെയും ഏറെ സ്നേഹിക്കുന്നവരുടെ ആശങ്കയായി അതിനെ വരികള്‍ക്കിടയില്‍ നിരീക്ഷിക്കുന്നു.  ഇവിടെ ഈ ബ്ലോഗ്‌ ശ്രദ്ധിക്കുമല്ലോ, ഒരു മാസത്തില്‍ 28 പോസ്റ്റുകള്‍, ഒരു വര്‍ഷത്തില്‍ 208 പോസ്റ്റുകള്‍...! അതായത് മിക്ക ദിവസവും ഓരോ പോസ്റ്റ്‌ എന്ന രീതിയില്‍,രചനകളിലധികവും 
ഉന്നത നിലവാരം പുലര്‍ത്തുന്നവയും. ആശയദാരിദ്ര്യമോ വിഷയ ദൗര്‍ലഭ്യമോ ഒന്നും പിടികൂടാതെ ഒരു വര്‍ഷം കൊണ്ട് ഇത്രയും പോസ്റ്റുകള്‍ എഴുതുക എന്നത് ഒരു ചെറിയ കാര്യമായി തോന്നുന്നില്ല. ശ്രദ്ധിക്കപ്പെടേണ്ട ഒരു വിഷയം ഈ ബ്ലോഗ് ഇതുവരെ വളരെ കുറച്ചുപേര്‍ മാത്രമേ ഫോളോ ചെയ്യുന്നുള്ളൂ എന്നതാണ്. തൊട്ടു മുന്നിലെ പോസ്റ്റില്‍ പറഞ്ഞ "അധികമാരും  അറിയാതെ പോകുന്ന നല്ല ബ്ലോഗുകള്‍" എന്ന വിഭാഗത്തിലേക്ക് ഒരു ഉദാഹരണമായി ബൈജു മണിയങ്കാലയുടെ  "നിശ്വാസം" മാറ്റി നിര്‍ത്താം. തുടരെത്തുടരേയുള്ള  പോസ്റ്റുകളുടെ  പ്രളയം കൊണ്ടാവണം പലതിലും ചെറിയ ചെറിയ അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയത് കാണാം. അക്ഷരങ്ങള്‍ അല്‍പ്പം കൂടി വലുതാക്കിയാല്‍  വായനാസുഖം കൂടും എന്നും തോന്നുന്നു. ഈ ബ്ലോഗിലേക്ക് 'വരികള്‍ക്കിടയില്‍' കടന്നുവരുന്നതുതന്നെ ബൈജു മണിയങ്കാല മറ്റൊരു ബ്ലോഗില്‍ എഴുതിയ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടതിനു ശേഷമാണ്. കഥയും കവിതയും ഇഷ്ടപ്പെടുന്നവര്‍ക്ക്  കടന്നുചെന്നാല്‍ നഷ്ടമാവില്ല എന്നുറപ്പുള്ള ഒരു ബ്ലോഗ്‌. 

കൂടുതല്‍ പോസ്റ്റുകള്‍ എഴുതിയ ഒരു ബ്ലോഗിനെക്കുറിച്ചാണ് മുകളില്‍ പറഞ്ഞത് എങ്കില്‍, വര്‍ഷത്തില്‍ ഒന്നോ രണ്ടോ പോസ്റ്റുകള്‍ മാത്രമെഴുതി തിരക്കിനിടയിലും എഴുത്തും വായനയും കൈവിടാത്ത ഒരു ബ്ലോഗറെ പരിചയപ്പെടുത്താം. എവിടെത്തിരിഞ്ഞൊന്നു  നോക്കിയാലും അവിടെല്ലാം മലയാളിക്കൂട്ടം കാണാം എന്നാണല്ലോ പുതുമൊഴി.  ആഫ്രിക്കയിലെ ഘാനയില്‍ അന്നം തേടിയെത്തിയ 'ആഫ്രിക്കന്‍ മല്ലു'  ഏറെ കാത്തിരിപ്പിനുശേഷം ഘാനയിലും മലയാളം ചാനല്‍ കിട്ടിയ  സന്തോഷം പങ്കുവയ്ക്കുന്ന ഒരു പോസ്റ്റുമായാണ് വന്നിരിക്കുന്നത്. ചാനലുകളുടെ അതിപ്രസരത്തില്‍ പുതിയൊരു ടെലിവിഷന്‍ സംസ്കാരം ഉടലെടുക്കുന്നു എന്ന് പറയാതെ വയ്യ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു കിട്ടിയ ചാനലിലെ വാര്‍ത്തകള്‍ കാണുമ്പോള്‍, വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുവോ എന്ന്  ന്യൂസ് ഹവര്‍ കണ്ടു മടുത്ത "വായനക്കാര്‍"  ആ കുറിപ്പില്‍ ആശങ്കപ്പെടുന്നു. ചെറുതെങ്കിലും നന്നായി അവതരിപ്പിച്ച പോസ്റ്റിലും ചില അക്ഷരത്തെറ്റുകള്‍ കാണുന്നു.

ഒരിടവേളക്കു ശേഷം ബ്ലോഗിലേക്ക്  നല്ലൊരു കഥയുമായി തിരിച്ചു വന്നിരിക്കുകയാണ് ഷബീര്‍
തിരിച്ചിലാന്‍. "സ്വകാര്യതയുടെ മാലിന്യങ്ങള്‍" എന്ന കഥ ശ്രദ്ധിക്കപ്പെടുന്നത്  കഥയുടെ  അവസാനഭാഗത്തെക്കുറിച്ച് വായനക്കാര്‍ പലതരം അഭിപ്രായങ്ങള്‍ പറയുന്നതിലൂടെയാണ്. കഥാന്ത്യം ഇങ്ങനെയായിരുന്നുവെങ്കില്‍ ഒന്നുകൂടി നന്നാവുമായിരുന്നു എന്ന്  വായനക്കാരെക്കൊണ്ട് പറയിപ്പിക്കാന്‍ കഴിയുക എന്നത്  ആ കഥ അവര്‍ക്ക്  സ്വീകാര്യമായി എന്നതിന്റെ സൂചനയാണ്. ഇവിടെ അഭിപ്രായങ്ങളില്‍ പലരും ആ കഥയുടെ അവസാനത്തെക്കുറിച്ച് വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ അവരുടെ ഭാവനയില്‍ കുറിച്ചിട്ടിരിക്കുന്നു. ബ്ലോഗില്‍ മുമ്പും ശ്രദ്ധേയനായിരുന്ന എഴുത്തുകാരനാണ്‌ ഷബീര്‍ തിരിച്ചിലാന്‍. ബ്ലോഗിലേക്ക് വീണ്ടും സജീവമായതിന് അഭിനന്ദനങ്ങള്‍.

ഒരുകാലത്ത് മനസ്സില്‍  തങ്ങുന്ന ഒരുപാട്  കഥകള്‍ നല്‍കി തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞ ചില ബ്ലോഗുകളെ പരിചയപ്പെടാം. നിലവാരമുള്ള കഥകള്‍ കൊണ്ട് സമ്പന്നമായ ബ്ലോഗായിരുന്നു ജാസ്മിക്കുട്ടിയുടെ "മുല്ലമൊട്ടുകള്‍. 2012ല്‍ പൂച്ച എന്ന കഥ വന്നതിനുശേഷം  ഈ ബ്ലോഗില്‍ പിന്നീട് ഒന്നും എഴുതിക്കണ്ടില്ല. എങ്കിലും ഈ ബ്ലോഗിലേക്ക് ഇപ്പോഴും വായനക്കാര്‍ എത്തുന്നുണ്ട്.
മുല്ലമൊട്ടുകള്‍ക്ക് പുറമേ അസര്‍മുല്ല , ജീവിത ഗാഥ എന്നീ ബ്ലോഗുകള്‍ കൂടി ജാസ്മിക്കുട്ടി എഴുതിയിരുന്നു. ജീവിതഗാഥ എന്ന ബ്ലോഗില്‍ ഒരു തുടര്‍ക്കഥ പത്താം ഭാഗം വരെ എഴുതി മുഴുമിക്കാതെയാണ് ഈ ബ്ലോഗ്‌ നിര്‍ജ്ജീവമായത്. കഥയെ ഇഷ്ടപ്പെടുന്നവര്‍ക്ക്, വായനയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ബ്ലോഗിലെ കഥകള്‍ നിരാശ നല്‍കില്ല.

വളരെ കുറഞ്ഞ സമയം കൊണ്ട് ശ്രദ്ധേയനായ ബ്ലോഗറായിരുന്നു  ഖാദു. ആരറിയാന്‍ എന്ന ബ്ലോഗ്‌ എല്ലാവരും അറിഞ്ഞു തുടങ്ങിയത് വളരെ പെട്ടന്നായിരുന്നു. വളരെ സെലക്ടീവ് ആയിമാത്രം എഴുതുകയും ധാരാളം ബ്ലോഗുകളില്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്ന ഈ ബ്ലോഗിലും മികച്ച കഥകള്‍ പിറന്നിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് പതിനായിരം
സന്ദര്‍ശകരും 180 നടുത്ത് ഫോളോവേഴ്സുമായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് 'ആരറിയാന്‍' നിന്നു പോയത്. ഒരു ഓണ്‍ലൈന്‍ കഥാമത്സരത്തിനു വേണ്ടി തയ്യാറാക്കിയ  കഥ "വിളതിന്നുന്ന വേലികള്‍" കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ബൂലോകത്തേക്ക് ശക്തമായ ഒരു തിരിച്ചുവരവ് നടത്താന്‍ ഈ ബ്ലോഗര്‍ക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു.

ഒരു സ്ത്രീ എന്ന നിലയില്‍ സമൂഹത്തില്‍ നേരിടുന്ന അനീതികള്‍ക്കും അവഗണനയ്ക്കും അക്ഷരങ്ങളില്‍ക്കൂടി ശക്തമായി പ്രതികരിച്ചിരുന്ന ബ്ലോഗര്‍ ആയിരുന്നു ലിപി രഞ്ജു. ചെറിയ ലിപികള്‍ എന്ന ബ്ലോഗില്‍ ഇതുപോലെ നിരവധി പ്രതികരണങ്ങള്‍ കാണാം. മുകളില്‍ പറഞ്ഞപോലെ, സജീവമായി നിന്നിരുന്ന ഈ ബ്ലോഗറും വളരെ പെട്ടന്നായിരുന്നു
'ചെറിയ ലിപികള്‍' വിട്ടു പോയത്. ഒരു അഡ്വക്കറ്റ് കൂടിയായിരുന്ന ലിപിയുടെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ തന്നെയായിരുന്നു പല പോസ്റ്റിലും പ്രതികരണമായി വന്നുകൊണ്ടിരുന്നത്. സ്വന്തം ബ്ലോഗിലും മറ്റുള്ളവരുടെ ബ്ലോഗുകളിലും സജീവമായിരുന്ന 'ചെറിയ ലിപികള്‍' ഒരു വര്‍ഷം കൊണ്ട് 11 പോസ്റ്റുകളില്‍ 342 ഫോളോവേഴ്സിനെ നേടി. പ്രവാസത്തിന്‍റെ തിരക്കില്‍പ്പെട്ട് തല്‍ക്കാലം ബ്ലോഗ്‌ വിട്ടുപോയ ഇവര്‍ വീണ്ടും സജീവമാകും എന്ന് പ്രതീക്ഷിക്കാം .

ജനോപകാരപ്രദമായ കുറുച്ചു പോസ്റ്റുകള്‍ സമ്മാനിച്ച് നമുക്കിടയില്‍നിന്നും കഴിഞ്ഞയാഴ്ച വേര്‍പിരിഞ്ഞുപോയ ശ്രീ .ബോബന്‍ ജോസഫിന് ആദരാഞ്ജലികള്‍. ബൂലോകത്തില്‍  അധികമാരും ശ്രദ്ധിക്കാത്ത ബ്ലോഗര്‍ ആയിരുന്നു ശ്രീ. ബോബന്‍ ജോസഫ്.  ബോബന്‍ ജോസഫ്‌ , മനസും ആരോഗ്യവും,പ്രപഞ്ചോത്ഭവം ഒരു ജ്യോതിശാസ്ത്ര വീക്ഷണം, പച്ച ഗ്രാമങ്ങള്‍,  How to be in GoodLifestyle, BJK HEALTH &LIFESTYLES ജ്യോതിഷവും ജ്യോതിശാസ്ത്രവും - സത്യം കണ്ടെത്തുക,  എന്റെ ഗ്രാമംഎന്റെ കഥകള്‍, ശരീരവും ആരോഗ്യവും, GOD'S OWN DREAM-KERALA, മരതകം എന്നിങ്ങനെ 12 ബ്ലോഗുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അകാലവേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നു.

 ആയിരക്കണക്കിന് ബ്ലോഗുകളിലായി നൂറു കണക്കിന് പോസ്റ്റുകള്‍ ഓരോ ദിവസവും ഇ-ലോകത്തേക്ക് എത്തുന്നു. അതുകൊണ്ടുതന്നെ വരികള്‍ക്കിടയിലൂടെയുള്ള വായന വളരെ പരിമിതമാണ്. മുകളില്‍ പരാമര്‍ശിച്ച ബ്ലോഗുകളെക്കാള്‍ നല്ല പല ബ്ലോഗുകളും വിട്ടുപോയിട്ടുണ്ട്. കൂടുതല്‍ ശ്രദ്ധേയമായത് എന്ന് നിങ്ങള്‍ക്ക് തോന്നുന്ന ബ്ലോഗുകള്‍ താഴെ കാണുന്ന ഇ-മെയില്‍ ഐഡിയിലോ ഫേസ്‌ബുക്കില്‍ മെസേജ് ആയോ അറിയിക്കുമല്ലോ.  മറ്റൊരു വിഷയവുമായി അടുത്ത ലക്കത്തിനായി കാത്തിരിക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ 'വരികള്‍ക്കിടയില്‍' ഏറെ വിലമതിക്കുന്നു. 
എഴുതിയത് - ഫൈസല്‍ ബാബു , 
സഹായം - സോണി, പ്രദീപ്‌ കുമാര്‍ 

----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil

77 comments:

  1. ഇവരൊക്കെ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം. നിലവിലുള്ള ചില ബ്ലോഗർമാരുടെ പോസ്റ്റുകളുടെ അവലോകനവും നന്നായി..ആശംസകൾ

    ReplyDelete
    Replies
    1. ആദ്യ വായനക്കും അഭിപ്രായത്തിനും വായനക്കും നന്ദി ചന്ദുവേട്ടാ

      Delete
  2. We have a film maker blogger:

    http://undisclosedliesaboutme.blogspot.com/

    “വായാടി” ബ്ലോഗര്‍ അതുപോലെ നിന്നുപോയ ഒരു സൈറ്റ് ആണ്. ചില കോഴ്സുകള്‍ ചെയ്യാനുള്ളതുകൊണ്ട് ബ്ലോഗില്‍ സമയം കിട്ടുന്നില്ല എന്ന് എനിയ്ക്ക് ഒരു മെയില്‍ അയച്ചിരുന്നു 2012 ന്യൂ ഇയറിന്.

    ReplyDelete
    Replies
    1. ഒരു പാട് നല്ല ബ്ലോഗുകള്‍ ഇത് പോലെ നിന്ന് പോയിട്ടുണ്ട് , തീര്‍ച്ചയായും വരും ലക്കങ്ങളില്‍ അവയെ തേടി പോവാം , നന്ദി ഈ ബ്ലോഗ്‌ ലിങ്ക് കാണിച്ചതിനും വായനക്കും

      Delete
    2. "വായാടി" ഞാന്‍ ബ്ലോഗിലേക്ക് തിരികേ എത്തിയപ്പോള്‍ ആദ്യം അന്വേഷിച്ചത് വായടിയെ ആണ്. പക്ഷെ, കാണാന്‍ കഴിഞ്ഞില്ല. മെയിലുകള്‍ക്കൊന്നിനും മറുപടിയും കിട്ടിയില്ല. . ഒടുവില്‍ "നീല ട്രങ്ക്പെട്ടി"മ പോസ്റ്റ്‌ പബ്ലിഷ് ചെയ്യുന്ന സമയത്ത് എനിക്കൊരു മെയില്‍ വന്നു -വായടിയില്‍ നിന്ന്. was so happy ... :) ഇപ്പോള്‍ കുറച്ചു ഒഴിഞ്ഞു നില്‍ക്കുകയാണ്, ഒരു അജ്ഞാത വാസം എന്നാണ് പുള്ളി പറഞ്ഞത് - നാട്ടില്‍ ആണെന്നും .

      Delete
  3. ഇരിപ്പിടം നിന്നിടത്തു നിന്ന് , വരികള്‍ക്കിടയില്‍ തുടരുന്നു. എല്ലാ ആശംസകളും .

    ReplyDelete
    Replies
    1. ഇരിപ്പിടത്തിനു ഒരു ബദല്‍ അല്ല വരികള്‍ക്കിടയില്‍ .വായനയിലേക്കുള്ള ശ്രദ്ധ ക്ഷണിക്കാനുള്ള ഒരു എളിയ ശ്രമം മാത്രം , നന്ദി ഈ വരവിനും അഭിപ്രായത്തിനും.

      Delete
  4. ഇതാ തിരിച്ചുവരവ് പ്രഖ്യാപിച്ച മറ്റൊരു ബ്ലോഗര്‍: http://thiramozhikal.blogspot.com/2013/11/blog-post.html

    ReplyDelete
  5. വരികൾക്കിടയിലെ ആദ്യ അവലോകനം വൈകാതെ ഓടിയെത്തിയതിൽ സന്തോഷം
    പുതിയ കുറെ എഴുത്തുകാരെ പരിചയപ്പെടുത്തിയതിൽ വീണ്ടും സന്തോഷം
    ഇവിടെപ്പറഞ്ഞിരിക്കുന്ന ഒന്നോ രണ്ടോ ബ്ലോഗ്‌ ഒഴിച്ചാൽ
    മറ്റെല്ലാം എനിക്കു പുതിയവ തന്നെ വൈകാതെ അവിടെയെല്ലാം
    എത്താം എന്ന് വിശ്വസിക്കുന്നു വരികൾക്കിടയിലെ ആദ്യ അവലോകനത്തിന്
    എല്ലാ ആശംസകളും നേരുന്നു.
    ബ്ലോഗെഴുത്തിൽ നിന്നും കുറേക്കാലമായി വിട്ടു നിന്ന എടുത്തു പറയേണ്ട ഒരു ബ്ലോഗത്രേ
    ശ്രീ ജോയ് ഗുരുവായൂരിന്റെ കൂട്ടുകാർ എന്നാ ബ്ലോഗ്‌, അടുത്തിടെ അദ്ദേഹവുമായി സംവദിച്ചത്
    തന്റെ ബ്ലോഗ്‌ വീണ്ടും സജീവമാക്കുന്നതിന് കാരണമായി, അദ്ദേഹം പല സമയങ്ങളിലായി എഴുതിയ
    കുറെ പോസ്റ്റുകൾ ഇന്ന് ബ്ലോഗിൽ ചേർത്തു കണ്ടു അതിവിടെ വായിക്കാം കൂട്ടുകാർ
    അവലോകനം കാത്തിരിക്കുന്നവരെ അറിയിക്കാനുള്ള ഒരു ഏർപ്പാട് കൂടി നടത്തിയാൽ നന്നായിരിക്കും ആശംസകൾ വീണ്ടും
    നല്ലൊരു ബ്ലോഗർ ആയിരുന്ന അകാലത്തിൽ നമുക്കിടയിൽ നിന്നും കടന്നു പോയ ബോബൻ ജോസഫിന് ആദരാഞ്ജലികൾ

    ReplyDelete
    Replies
    1. നന്ദി , ബ്ലോഗിന് വേണ്ടി ഏറെ സമയം മാറ്റി വെക്കുന്ന ഫില്പ്പ് സാറിന്റെ വാക്കുകള്‍ ഏറെ സന്തോഷം നല്‍കുന്നു.

      Delete
  6. വളരെ സന്തോഷം ഈ പരിചയപ്പെടുത്തലിൽ പക്ഷെ ബോബൻ ജോസെഫിന്റെ കാര്യം ഒരു ഷോക്ക്‌ ആയി ഈ പോസ്റ്റ്‌ വഴിയാണ് അറിഞ്ഞതും അദ്ദേഹത്തിന്റെ http://kavyashakalangal.blogspot.ae/2013/10/blog-post.html ഈ പോസ്റ്റ്‌ വായിച്ചതും ഓര്മ വന്നു
    അധികം സജീവമല്ലാത്ത ബ്ലോഗ്ഗികളെ പറ്റി പരാമർശിച്ചത് വളരെ ഉചിതമായി കാരണം സാധാരണ അത്തരം ബ്ലോഗ്ഗുകളെ എത്ര നല്ല പോസ്റ്റുകൾ ഉണ്ടായാലും വിസ്മരിക്കുകയാണ് പതിവ്
    പരിചയപെടുത്തിയ മറ്റു ബ്ലോഗ്ഗുകളും വളരെ നന്നായി
    പിന്നെ നിന്ന് പോയതിൽ കണ്ടു സങ്കടം തോന്നിയ ഒരു ബ്ലോഗ്‌ ഞാൻ ഇവിടെ കുറിക്കട്ടെ http://veliyam.blogspot.in/
    സന്തോഷവും സങ്കടവും(ബോബൻ ജോസഫ്‌ ആദരാഞ്ജലികൾ) എല്ലാം പങ്കു വച്ച് കൊണ്ട് സ്നേഹപൂർവ്വം വരികൾക്കിടയിലിനു ആശംസകളോടെ

    ReplyDelete
    Replies
    1. നന്ദി ബൈജു ഈ വിവരങ്ങള്‍ തന്നതിന് .

      Delete
  7. വരികൾക്കിടയിൽ ബ്ലോഗിൽ art of wave നെയും പരാമർശിച്ചതിൽ ഒരു പാട് സന്തോഷം
    വായനയിലേക്കു ശ്രദ്ധ ക്ഷണിക്കാനുള്ള നിങ്ങളുടെ ഈ ശ്രമത്തിനു എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും
    വായനാലോകം ഉണരട്ടെ ...
    നന്ദി ഫൈസൽ ബാബു , സോണി, പ്രതീപ് കുമാർ

    ReplyDelete
    Replies
    1. വായനാലോകം ഉണരട്ടെ ... നന്ദി ഈ വരവിനു

      Delete
  8. ശ്രമകരം, ശ്രദ്ധേയം, അഭിനന്ദനാര്‍ഹം, ആശംസകള്‍ :)

    ReplyDelete
  9. ഇത് എളുപ്പമല്ലാത്ത ഒരേര്‍പാടാണ്.ആശംസകള്‍

    ReplyDelete
  10. ഇവിടെ എന്നേയും എന്റെ ബ്ലോഗിനേയും പരാമര്‍ശിച്ചതിന് നന്ദി. സാനിധ്യമറിയിക്കാന്‍വേണ്ടിമാത്രം എഴുതിയപ്പോഴെല്ലാം പരാജയമായിരുന്നു. അതുകൊണ്ട് വെറുതേയുള്ള എഴുത്ത് നിര്‍ത്തി. നാട്ടില്‍ സെറ്റില്‍ ആയതും ഒരു പരിധിവരെ എഴുത്തിനേയും ബ്ലോഗ് വായനെയേയും ബാധിച്ചു. ബ്ലോഗ് വായനയിലേക്ക് കുറച്ചായി തിരിച്ചുവന്നിട്ട്.

    സജീവമായിരുന്ന് ഒരുപാട് പേര്‍ എഴുത്ത് നിര്‍ത്തിയിട്ടുണ്ട്. വാഴക്കോടന്‍ മജീദ്, വിശാലമനസ്കന്‍, ഷമീര്‍ തളിക്കുളം, ഹാഷിക്.

    ഈ പ്രയത്നം അഭിനന്ദനമര്‍ഹിക്കുന്നു... എല്ലാവിധ ആശംസകളും

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി ഷബീര്‍

      Delete
  11. This comment has been removed by the author.

    ReplyDelete
  12. ''കണ്ണുരുട്ടി മാഷ്‌'' വായിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഉദയന്പ്രഭൻ, ബൈജു, പരേതനായ ബോബൻ എന്നിവരെ വായിക്കാറുണ്ട്. ബോബൻ എന്ന സുഹൃത്തിന്റെ അകാല നിര്യാണം ബ്ലോഗ്‌ ലോകത്തിനു ഒരു നഷ്ടമാണ്. സമയം കിട്ടുന്നതിനനുസരിച്ച് ബ്ലോഗ്‌ വായന മെച്ചപ്പെടുത്താം. ഈ ഉദ്യമത്തിന് ആശംസകൾ. ഒരു അക്ഷരത്തെറ്റു വന്നത്കൊണ്ട് നേരത്തെ ഇട്ട കമന്റ്‌ ഡിലീറ്റ് ചെയ്തതാണ്. :)

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി ഡോ. പി. മാലങ്കോട്

      Delete
  13. ഇതു എഴുത്തിനും വായനക്കും വലിയ പ്രോത്സാഹനം...

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി അനീഷ്‌

      Delete
  14. നിരവധി മികച്ച ബ്ലോഗുകള്‍ മാറാല മൂടിക്കിടപ്പുണ്ട് ,വല്ലപ്പോഴുമൊരിക്കല്‍ മാത്രം പോസ്ടിടുന്നവര്‍ വേറെ ,മഴപ്പാറ്റകള്‍ ,ഐസിബിയുംചട്ടിക്കരിയും ,ഹസീന്‍ ,സ്മിത മീനാക്ഷി ,ഉറുമ്പുകള്‍ ,അങ്ങനെ നിരവധി ബ്ലോഗുകള്‍ ..സമയ പരിമിതിയോ മറ്റോ ആകാം ,ചിലപ്പോള്‍ എഴുത്തിനോടുള്ള പ്രതിബദ്ധത മൂലവും ആകാം

    ReplyDelete
    Replies
    1. അതെ എന്തായാലും അവര്‍ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം അഭിപ്രായത്തിന് നന്ദി സിയാഫ്

      Delete
  15. Replies
    1. അഭിപ്രായത്തിന് നന്ദി മാഷേ

      Delete
  16. ശ്രമകരമായ ഈ ദൌത്യത്തിന് ആശംസകള്‍ സുഹൃത്തെ. മറന്നു തുടങ്ങിയ ബ്ലോഗെഴുത്തുകള്‍ പുനരാരംഭിക്കാന്‍ ഇതൊരു പ്രചോദനമാകട്ടെ. പ്രിയഗുരുവിനെക്കുറിച്ചെഴുതിയ കുറിപ്പ് ഇവിടെ പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി.

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി കാസിം തങ്ങള്‍

      Delete
  17. കണ്ടിട്ടില്ലാത്ത പല ബ്ലോഗുകളും ഉണ്ട്. അവിടെ ഒക്കെ ഒന്ന് പോകണം. അരിക്കൊടന്‍ മാഷിന്റെ സദ്‌വാര്‍ത്ത അറിഞ്ഞതില്‍ സന്തോഷം. മരണമടഞ്ഞ ബ്ലോഗര്‍ക്ക് ആദരാഞ്ജലികള്‍.
    വരികള്‍ക്കിടയിലെ തുടക്കം അസ്സലായി

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി റോസാപ്പൂക്കള്‍

      Delete
  18. അവലോകനം നന്നായിരിക്കുന്നു കുറെ നല്ല ബ്ലോഗുകളെ കാണാന്‍ സാധിച്ചു. അകക്കണ്ണ് കൊണ്ട് കാണുവാന്‍ പറ്റുന്നതോ അതാണ്‌ നല്ല കാഴ്ച്ച ! തിരയുടെ ആശംസകള്‍

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി Subair Bin Ibrahim

      Delete
  19. അറിയാത്ത ചിലരെ ഇതിലുടെ അറിയാന്‍ കഴിഞ്ഞു. വളരെ ദൈര്‍ഘ്യമേറിയ ഒരു യാത്ര തന്നെ ഈ അവലോകത്തിന് വേണ്ടി വന്നിരിക്കാം. ഈ അര്‍പ്പണത്തിന് അഭിനന്ദങ്ങള്‍ .

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി തുമ്പി

      Delete
  20. അഭിനന്ദനാർഹം, ശ്രദ്ധേയം, സന്തോഷം, ആശംസകള്.

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി റൈനി

      Delete
  21. ഉറങ്ങുന്നവരേ...ഉണരുവിൻ
    good effort...congrats

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി വര്‍ഷിണി* വിനോദിനി

      Delete
  22. തിരികെ എത്തും എന്ന് പ്രതീക്ഷിക്കാം.

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി റാംജി

      Delete
  23. വളരെ വിത്യസ്തമായ പുതുമയുള്ള ഒരു പംക്തി ആരംഭിച്ചതില്‍ വളരെ സന്തോഷം. ബ്ലോഗില്‍ സജീവമായിരുന്ന പലരും നിഷ്ക്രിയരായിപ്പോയത് എന്തുകൊണ്ടാണെന്നറിയില്ല. എന്തായാലും പഴയവര്‍ക്കും പുതിയവര്‍ക്കും സ്വാഗതമോതുന്നു.
    ഒപ്പം ഈ ബ്ലോഗിന്റെ പ്രവര്‍ത്തകര്‍ക്ക് ആശംസകളും..

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി മുഹമ്മദ്‌ ആറങ്ങോട്ടുകര

      Delete
  24. വരികള്‍ക്കിടയിലൂടെ സാവധാനം സഞ്ചരിക്കുകയും പൂങ്കാവനത്തില്‍ വിടരുന്ന പുഷ്പങ്ങളുടെ സുഗന്ധം നുകരുകയും എനിക്ക്‌ ലഭ്യമല്ലാതിരുന്നത് നോവിക്കാതെ,വാടാതെ പറിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
    ബഹുമാന്യരായ ഫൈസല്‍ ബാബു,സോണി,പ്രദീപ് കുമാര്‍ എന്നിവരുടെ ഈ സദുദ്യമം
    വിജയപ്രദമാട്ടെ!
    ആശംസകളോടെ

    ReplyDelete
    Replies
    1. ഈ വാക്കുകള്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു തങ്കപ്പന്‍ സര്‍ അഭിപ്രായത്തിന് നന്ദി

      Delete
  25. തട്ടിയുണർത്തൽ നന്നായി. ഒപ്പം അവലോകനവും.

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി jefu

      Delete
  26. നല്ല സംരംഭം.
    പഴയവര്‍ക്ക് വീണ്ടും എഴുതാന്‍ ഇത് ഒരു പ്രചോദനമാകട്ടെ.

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി ജോസ്

      Delete
  27. Thanks for mentioning my blog. Keep up the good work

    ReplyDelete
  28. ഇവിടെ ഇങ്ങിനെയൊക്കെ നടക്കുന്നുണ്ടോ..

    ഏനിതൊന്നും അറിഞ്ഞതേയില്ലാ...

    പുതിയ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു..

    ReplyDelete
  29. ഇങ്ങനെ ഒരു സംരംഭം തുടങ്ങിയത് "വരികള്‍ക്കിടയില്‍ " നിന്നുള്ള മെയിൽ കണ്ടപ്പോഴാണ് അറിഞ്ഞതു.. എല്ലാ ആശംസകളും...

    ഒന്നര വർഷത്തോളം ആയി ബൂലോകത്തിൽ നിന്നും വിട്ടു നില്ക്കുന്ന എന്നെയും "ചെറിയ ലിപികളെയും" ഇപ്പോഴും ഓർക്കുന്നവർ ബൂലോകത്തിൽ ഉണ്ടെന്ന അറിവ് പറഞ്ഞറിയിക്കാൻ ആവാത്തത്ര സന്തോഷം തരുന്നു..
    ബൂലോകത്തിൽ നില്ക്കുക എന്നാൽ എഴുത്ത് മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. അല്പം സമയം കിട്ടുമ്പോൾ മനസ്സിൽ ഉള്ളത് എഴുതി പോസ്റ്റിയാൽ മാത്രം പോരല്ലോ.. ഇവിടെ ഉള്ളവരുടെ എഴുത്തുകൾ വായിക്കുകയും അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കുകയും കൂടി ചെയ്യുമ്പോൾ അല്ലേ ഈ ലോകത്ത് സജീവമാകുവാൻ സാധിക്കൂ... അത്രത്തോളം സമയം ഇല്ലാത്തത് കൊണ്ടാണ് ആദ്യം ഇവിടുന്നു വിട്ടു നിന്നത്.. പിന്നെ പിന്നെ എന്തോ ഒരു മടുപ്പ് തോന്നി തുടങ്ങിയിരുന്നു... പക്ഷെ ഇനി എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ വീണ്ടും ഈ ലോകത്ത് സജീവമാവാൻ തീർച്ചയായും ഈ ഒരു പോസ്റ്റ്‌ തരുന്ന പ്രജോദനം ചെറുതല്ലെന്നു നന്ദിയോടെ അറിയിക്കുന്നു...

    ReplyDelete
    Replies
    1. ബ്ലോഗിലേക്ക് ഒരു തിരിച്ച് വരവ് ഉണ്ടാകും എന്ന് കേള്‍ക്കുമ്പോള്‍ വളരെയധികം സന്തോഷം ലിപി ,

      Delete
    2. ലിപി രഞ്ജു, വേഗം വരൂ!!

      Delete
  30. വളരെ നല്ല ഒരു പോസ്റ്റ്‌ -വരികള്‍ക്കിടയില്‍ എങ്ങനെ വായിക്കാതിരിക്കും അല്ലെ? :)
    അജിത്തേട്ടന്‍ പറഞ്ഞ " വായാടി " എനിക്കും വളരെ പരിചയം ഉള്ള ബ്ലോഗ്ഗര്‍ ആണ്. പണ്ട് അന്ജ്ന്‍ സ്ഥിരമായി കണ്ടിരുന്ന ആളവന്താന്‍, വഴിപോക്കന്‍,ഏറക്കാടന്‍ ഇവരെയൊന്നും കാണാനില്ല..
    ബോബന്‍ മാഷിനു ആദരാഞ്ജലികള്‍ നേരുന്നു.

    ReplyDelete
  31. വായനക്കാരുടെ ലോകത്ത്‌ എന്നെയും പരിചയപ്പെടുത്തിയതിനു വളരെ നന്ദി. തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ ശ്രമിക്കാം . പുതിയ പ്രതിഭകളെയും പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം

    ReplyDelete
  32. നമ്മുടെയൊക്കെ സഹചാരിയായിരുന്ന
    ബോബന്‍ ഭായ്ക്ക് ആദരാഞ്ജലികള്‍ അർപ്പിക്കുന്നൂ...
    പിന്നെ
    എഴുത്തിന്റെ വരമുണ്ടെങ്കിൽ ഏതെങ്കിലും
    സമയത്ത് പോയവരെല്ലാം തിരിച്ചുവരും...ബൂലോഗത്തിലല്ലെങ്കിലും
    ഭൂലോകത്തിലെ ഏതെങ്കിലും മാധ്യമങ്ങളിൽ കൂടി ...അത് തീർച്ചയുള്ള ഒരു കാര്യമാണ്

    ഒപ്പം ഇത്തരത്തിലുള്ള പരിചയപ്പെടുത്തലുകൾ തുടർന്നുകൊണ്ടിരിക്കുക...!

    ReplyDelete
  33. പുതിയ സംരഭത്തിന് എല്ലാ ആശംസകളും...!!

    ഫൈസല്‍ബാബുവിന് അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി അക്കുക്ക

      Delete
  34. നന്നായി ഈ വിവരണങ്ങൾ.. ഇതിൽ പ്രതിപാതിക്കപ്പെട്ട ചിലതൊക്കെ വായിച്ചിട്ടുണ്ട്..ബാക്കി കൂടി വായിക്കാനായി വീണ്ടും വരാം.. ആശംസകൾ

    ReplyDelete
  35. ഭാഗ്യം, ഈപറഞ്ഞ പ്രതികളില്‍ നമ്മള്‍ ഇല്ല..രക്ഷപ്പെട്ടു.

    ReplyDelete
  36. കുറെ അപരിചിതബ്ലോഗുകളിലൂടെ വായനക്കാരെ വഴി നടത്താന്‍ ഈ ലക്കം "വരികള്‍ക്ക്'" സാധിച്ചിരിക്കുന്നു. ഇ വായനയുടെ വഴിവിളക്കായി 'വരികള്‍ക്കിടയില്‍' ഇനിയും തെളിഞ്ഞ് കത്തട്ടെ..
    ആശംസകള്‍..!

    ReplyDelete
  37. ഏറെ അഭിനന്ദനമർഹിക്കുന്നു ഈ
    പരിചയപ്പെടുത്തൽ .....ആശംസകൾ .

    ReplyDelete
  38. കൊള്ളാം ഫൈസല്‍, നന്നായിരിക്കുന്നു ഈ പരിചയപ്പെടുത്തല്‍, നല്ല ബ്ലോഗുകള്‍ വായിക്കാന്‍ ഉള്ള ഒരു മാര്‍ഗനിര്‍ദേശി തന്നെയാണ് ഈ പോസ്റ്റ്‌, ആശംസകള്‍, അടുത്തതിനായി കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. ഈ വരവിനു നന്ദി പ്രവീണ്‍

      Delete
  39. thank you so much .. will be back soon...

    ReplyDelete