Sunday, November 24, 2013

ബ്ലോഗോ ഫേസ്‌ബുക്കോ ?


ഫേസ്‌ബുക്കിനും ബ്ലോഗിനും അതിന്റേതായ ചില പ്രാധാന്യങ്ങളുണ്ട്. ബ്ലോഗ്‌ വിശാലമായ വായനാസുഖം നല്‍കുന്ന ഒരിടമാണങ്കില്‍ ഫേസ്‌ബുക്ക് അല്‍പ്പായുസ്സുള്ള പോസ്റ്റുകളുടെ വിളനിലമാണെന്ന്  ഒറ്റ വാക്കില്‍ പറയാം. ഫേസ്‌ബുക്കിന്‍റെ വളര്‍ച്ചയില്‍ മൈക്രോബ്ലോഗിംഗിന് അതിവേഗം പ്രചാരം നേടിയെടുക്കാന്‍ കഴിഞ്ഞു. സ്വന്തം വീട്ടിലെ കല്യാണവിശേഷം മുതല്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശങ്ങള്‍ പ്രതിഷേധത്തിന്‍റെ സ്വരമായി വളര്‍ന്ന് ഒരു രാഷ്ട്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന വിപ്ലവങ്ങളാവുന്നതിനുവരെ സാക്ഷിയാവാന്‍ ഫേസ്‌ബുക്കിനു സാധിച്ചു. കഴിഞ്ഞ വാരം ഇതുപോലൊരു ഫേസ്‌ബുക്ക്  വിപ്ലവം സൃഷ്ടിച്ച ഒരു ബ്ലോഗറില്‍നിന്നും ഈ ലക്കം വരികള്‍ക്കിടയില്‍ വായിച്ചുതുടങ്ങുന്നു.

കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കതയും നന്മയും നിറഞ്ഞ അനുഭവം വിവരിക്കുന്ന ഒരു കുറിപ്പ്‌, ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്ത് ഇരുപത്തിനാല് മണിക്കൂറിനകം പതിനായിരത്തിലധികം  പേര്‍ വായിച്ച്  ലൈക് ചെയ്യുകയും നാലായിരത്തഞ്ഞൂറ് പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഫേസ്‌ ബുക്കില്‍ ഒരു മലയാളിബ്ലോഗര്‍ക്ക് ഇത്രയും വലിയ ഒരു ഹിറ്റ്‌ കിട്ടുന്നത് ആദ്യമായിട്ടാവും. ആ ദിവസങ്ങളില്‍ ബ്ലോഗിലേയ്ക്കും ധാരാളം സന്ദര്‍ശകര്‍ എത്തുകയുണ്ടായി. ബ്ലോഗ്‌ മറന്ന് എഫ് ബി യില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചില എഴുത്തുകാര്‍, എന്തെങ്കിലുമൊക്കെ എഴുതുക, കുറെ ലൈക് വാങ്ങുക, അതില്‍ ആനന്ദം കണ്ടെത്തുക എന്നതിലുപരി, സാമൂഹിക
പ്രാധാന്യം നിറഞ്ഞ പോസ്റ്റുകള്‍ എഴുതുകയോ ഷെയര്‍ ചെയ്യുകയോ  ചെയ്യുന്നതില്‍ മടി കാണിക്കുന്നു. ഇവിടെയാണ്  വരിയും വരയും ബ്ലോഗില്‍ റിയാസ് ടി അലി എഴുതിയ "കുട്ടികള്‍ നന്മയുടെ മൊട്ടുകള്‍" എന്ന കുറിപ്പിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. വൃക്ക തകരാറായ തന്റെ സഹപാഠിക്ക് വേണ്ടി സ്കൂളില്‍ നടത്തുന്ന ധനസഹായത്തിനായി ഉപ്പയെ സമീപിക്കുന്ന മകളുടെ മനസ്സിലെ നന്മയാണ് പോസ്റ്റിന്റെ ഉള്ളടക്കം. അവതരണരീതി കൊണ്ട് കൂടുതല്‍ ശ്രദ്ധേയമായ പോസ്റ്റ്‌ നിരവധി പേര്‍ വായിക്കുകയും അവരെ സഹായിക്കാന്‍ മുന്നോട്ടു വരികയും ചെയ്തിരിക്കുന്നു. സാമൂഹികപ്രവര്‍ത്തനം വരികളില്‍ ഒതുക്കാതെ സമൂഹത്തിലേക്ക് ഇറങ്ങി അത് പ്രാവര്‍ത്തികമാക്കാന്‍ ഒരു ബ്ലോഗര്‍ നടത്തിയ ശ്രമം മറ്റുള്ളവര്‍ക്ക് കൂടി   പ്രചോദനമാവട്ടെ.

ഫേസ്‌ബുക്കില്‍ ഹിറ്റുകള്‍ വാരിക്കൂട്ടുന്ന മറ്റൊരു ബ്ലോഗറാണ്  അക്കാകുക്ക, ബ്ലോഗില്‍ വളരെ കുറഞ്ഞ സമയം ചിലവഴിച്ച് ഫേസ്‌ബുക്കില്‍ കുഞ്ഞു കുറിപ്പുകള്‍ സമ്മാനിക്കുന്ന അക്കാകുക്ക യുടെ ബ്ലോഗിലെ കഥയാണ് ബീവിത്തയും ജിന്നും. അനുഭവക്കുറിപ്പ് പോലെ വായിച്ചുപോകാവുന്ന
ഒരു കഥ, കാലമെത്ര പുരോഗമിച്ചാലും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഒട്ടും കുറവില്ല, ബീവിത്തയുടെ ശരീരത്തില്‍ കയറിക്കൂടിയ "ജിന്നിനെ" ഒഴിപ്പിക്കാന്‍ വരുന്ന മുസ്ലിയാരും അതിനുശേഷം അവരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളുമൊക്കെയാണ് കഥയുടെ ഉളളടക്കം. ഒതുക്കത്തോടെ പറഞ്ഞവസാനിപ്പിക്കുന്നതില്‍ വിജയിച്ച ഒരു കഥ. 

ചില മര്‍മ്മരങ്ങള്‍ എന്ന ബ്ലോഗില്‍ ശരീഫ മണ്ണിശ്ശേരി എഴുതിയ കഥയാണ്‌ മരണത്തിന്റെ കൂലി. തെരുവില്‍ ജീവിതം ഹോമിക്കപ്പെട്ട വൃദ്ധന്‍റെ ജീവിതമാണ് കഥാപ്രമേയം. തൊട്ടടുത്ത ഹോട്ടലില്‍നിന്നും വരുന്ന കൊതിയൂറുന്ന ഭക്ഷണത്തിന്റെ ഗന്ധം ആസ്വദിച്ച് ഉണക്കറൊട്ടി കഴിക്കുന്ന കഥാനായകനോട്  സ്വാദ് മണത്ത് ഭക്ഷണം കഴിച്ചതിന്റെ കാശ് ചോദിക്കുന്ന,
മനസാക്ഷി മരവിച്ച  പരിഷ്കൃത സമൂഹത്തിന്‍റെ നേര്‍ചിത്രം വരച്ചു കാണിക്കുന്നു  ഈ കഥയില്‍. ഒരു കഥ പറയുമ്പോള്‍ അത് ആരെക്കൊണ്ട് പറയിക്കണം എന്ന് തീര്‍ച്ചയില്ലാതെ പോകുന്നത് വായനാസുഖം കുറയ്ക്കും. ഇവിടെ മനോഹരമായി പറഞ്ഞുവന്ന കഥയുടെ അവസാനം വൃദ്ധന്‍ സ്വയം "ഞാന്‍" ആയി മാറിയ ഭാഗത്ത്‌  കഥയുടെ പൂര്‍വ്വഭംഗി നഷ്ടമായതുപോലെ തോന്നി.

ഇടക്കാലത്ത് നിന്നുപോയ ബ്ലോഗുകളെക്കുറിച്ചായിരുന്നുവല്ലോ കഴിഞ്ഞ പോസ്റ്റിലെ ചര്‍ച്ച. ഒരിടവേളയ്ക്കുശേഷം വീണ്ടും സജീവമായ ചില ബ്ലോഗുകള്‍ ശ്രദ്ധയില്‍ പെടുത്തുന്നു
ഈ ലക്കത്തില്‍. 2011ല്‍ ന:സ്റ്റാഫ് സ്വാതന്ത്രമര്‍ഹതി എന്ന കുഞ്ഞു കഥയുമായി ബൂലോകം വിട്ട കുറുമാന്‍ രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചുവരവ് നടത്തിയിരിക്കുന്നു, പുതിയ കഥയായ ഒരു പിറന്നാള്‍ ചിന്തയിലൂടെ.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന മറ്റൊരു ബ്ലോഗറാണ് കല്യാണി രവീന്ദ്രന്‍. കല്ലുവിന്റെ കല്ല്‌ വെയ്ക്കാത്ത  നുണകള്‍ എന്ന ബ്ലോഗിലെ ഏറ്റവും പുതിയ കഥയായ ഗൃഹാതുരത്വം, പേരുപോലെതന്നെ വായനക്കാരെ സുഖമുള്ള ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നു. എന്നാല്‍ കഥ എന്ന ലേബല്‍ ഈ പോസ്റ്റിന് അനുയോജ്യമാണോ എന്നത് സംശയമാണ്.
വളരെ കുറഞ്ഞ പദങ്ങള്‍ കൊണ്ട് ഒത്തിരി ചിന്തകള്‍ വായനക്കാരനിലേയ്ക്ക്  സന്നിവേശിപ്പിക്കാന്‍ കഴിയുന്ന  പദപ്രയോഗങ്ങളാണ് ഇവിടെ കണ്ടെത്തിയ പ്രത്യേകത. "ചെങ്കല്‍ മതില്‍ - എത്രയോ സാറ്റ് വെച്ചിരിക്കുന്നു, ഇന്ന് പന്നല്‍ ചെടി പുതച്ചു കിടക്കുന്നു." ഇങ്ങനെ പറഞ്ഞുതുടങ്ങുമ്പോള്‍ത്തന്നെ വായനക്കാരന്‍ തന്റെ പഴയകാല ഓര്‍മ്മകളിലേക്ക് അറിയാതെ സഞ്ചരിച്ചുപോകുന്നു. കൂടുതല്‍ മികവാര്‍ന്ന കഥകളുമായി  കല്ലുവെയ്ക്കാത്ത നുണകള്‍ സജീവമാകട്ടെ എന്നാശംസിക്കുന്നു.

കൊച്ചുത്രേസ്യയുടെ ലോകം ഒരിടവേളക്ക് ശേഷം വീണ്ടും ബ്ലോഗിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ക്ഷണിക്കാതെ വന്ന അതിഥി എന്ന അനുഭവക്കുറിപ്പുമായാണ്  ഈ തവണ
കൊച്ചുത്രേസ്യ എത്തിയിരിക്കുന്നത്. സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയും കൂടെ കൊണ്ടുനടക്കുകയും  മറവിമൂലം നഷ്ടപ്പെടുകയും ചെയ്ത ലാപ്ടോപ്പിന്‍റെ പിറകെ പോയ പൊല്ലാപ്പുകളാണ്  ക്ഷണിക്കാതെ വന്ന അതിഥി. ഒരിടവേളക്ക് ശേഷം തിരിച്ചുവന്ന കൊച്ചുത്രേസ്യയുടെ ലോകം പക്ഷെ പഴയ പോസ്റ്റുകളുടെ നിലവാരത്തിലേക്ക് എത്തിയോ എന്ന് സംശയം. ഒതുക്കി പറഞ്ഞിരുന്നു എങ്കില്‍ ഒന്നുകൂടെ നന്നാക്കാന്‍ കഴിയുമായിരുന്നു 'ക്ഷണിക്കാതെ വന്ന അതിഥി'.

രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചുവരവ്  ഗംഭീരമാക്കിയ ബ്ലോഗാണ്  കടലാസ്. മുഹമ്മദ് കുഞ്ഞി തേജസ്‌ ദിനപത്രത്തില്‍ എഴുതിയ പീഡനം നേരിടുന്ന നമ്മുടെ കുട്ടികള്‍ എന്ന
ലേഖനം ശിശുദിനത്തിലെ ചില വേറിട്ട ചിന്തകള്‍ പങ്കുവെക്കുന്നു. ശിശുദിനം എന്ന പേരില്‍ എല്ലാ വര്‍ഷവും നാം ആഘോഷിക്കുമ്പോഴും, കാണാതെപോകുന്ന കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള പീഡനവും ലൈംഗിക അതിക്രമവും നാള്‍ക്കുനാള്‍ പെരുകി വരുന്നു. ബാലവേലകള്‍ നിയമത്തിന്റെ കടലാസില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു. തെരുവുകുട്ടികള്‍ മാത്രമായിരുന്നു ഒരു കാലത്ത് ഇത്തരം പീഢനങ്ങള്‍ക്ക്  ഇരയായിരുന്നത് എങ്കില്‍ ഇന്നത്തെ അണുകുടുംബത്തിന്റെ അകത്തളത്തില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ല. ഇത്തരം  ചിന്തകളിലൂടെ കടന്നു പോകുന്നു ഈ ലേഖനം.

കനപ്പെട്ട ലേഖനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ, ബാബു സി കെ എഴുതുന്ന മനുഷ്യചരിതങ്ങള്‍ അധികമാരും കാണാതെപോയ ഒരു ബ്ലോഗാണ്. പ്രതിപാദിക്കാന്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഈ ബ്ലോഗ്‌. ആനുകാലികവിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ചൂടേറിയ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പല ബ്ലോഗുകളും
കാരണമാവാറുണ്ട്. ഒരുപക്ഷേ ഈ ബ്ലോഗില്‍ അധികമാരും എത്തിപ്പെടാത്തതു കൊണ്ടാവാം ഇത്തരം ചര്‍ച്ചകള്‍ നടക്കാത്തത്. ഏറ്റവും അവസാന പോസ്റ്റായ മാനിഫെസ്റ്റോയിലെ പത്തു കല്‍പ്പനകള്‍ എന്ന ലേഖനം ചര്‍ച്ചകള്‍ ഒന്നുമില്ലാതെ, ആരും കാണാതെ പോയോ?

 മലയാളം ന്യൂസ് ദിനപ്പത്രത്തില്‍ ഈ വാരം പ്രസിദ്ധീകരിച്ച ചെറിയ ലേഖനമായിരുന്നു വട്ടൂസ് ബ്ലോഗില്‍ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍ എഴുതിയ പ്രവാസത്തിന്റെ അതിജീവന പാഠങ്ങള്‍. നിതാഖാത്ത് നിയമം വന്നതു മൂലം പ്രവാസത്തിനു വിരാമമിട്ട് നാടുപിടിക്കേണ്ടി വന്ന പഴയ കൂട്ടുകാരുടെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു ഈ കുറിപ്പ്. നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യര്‍, ജീവിത സായാഹ്നത്തില്‍ എത്തിയിട്ടും പ്രാരാബ്ധങ്ങളില്‍ പ്രവാസത്തിന്റെ
കുപ്പായമണിയാന്‍ നിര്‍ബന്ധിതരായവരാണവര്‍. നിയമത്തിന്റെ കണ്ണില്‍ അനധികൃതരായി ജീവിക്കുന്ന, നിയമപാലകർ ഒരുക്കുന്ന വലകളിൽ കുടുങ്ങാതെ ഊടുവഴികളിലൂടെ സഞ്ചരിച്ച് ജീവിതത്തിനു മേൽക്കൂര പണിയാൻ പാട് പെട്ട ഒരു കൂട്ടം പ്രവാസികള്‍ . പപ്പടക്കാരന്‍ കുഞ്ഞാക്കയും വാഹനം കഴുകുന്ന പോക്കുകാക്കയുമൊക്കെ ഇവരില്‍ ചിലര്‍ മാത്രം. അടുത്തിടെ വട്ടൂസ് ബ്ലോഗില്‍ വായിച്ച നല്ല പോസ്റ്റ്‌.

ബ്ലോഗുലോകത്ത് സന്തോഷം നല്‍കുന്ന വാര്‍ത്തകളില്‍ ഒന്നായിരുന്നു ദേഹാന്തരയാത്രകള്‍      (നോവല്‍  - വിഢിമാന്‍),    ആപ്പിള്‍ (കഥകള്‍ - സിയാഫ് അബ്ദുള്‍ഖാദിര്‍), കഥമരം പി.ഒ-13 (കഥാമല്‍സരവിജയികളുടെ സമാഹാരം) എന്നീ പുസ്തകങ്ങളുടെ പ്രകാശനവും  കഥ-കൃതി സംയുക്തമത്സരവിജയികള്‍ക്കുള്ള പുരസ്കാരദാനവും.  എറണാകുളത്ത്  കലൂര്‍ ഫ്രൈഡേ ക്ലബ് ഹാളില്‍ നവംബര്‍ 16നു വൈകിട്ട് 
കൃതി ബുക്സിന്റെ  ഡയറക്ടര്‍ ശ്രീ. യൂസഫ് കൊച്ചന്നൂരിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്നതും  പ്രശസ്തനിരൂപകനും വാഗ്മിയുമായ ശ്രീ.എം.കെ.ഹരികുമാര്‍ ഉദ്ഘാടനം  നിര്‍വ്വഹിച്ചതുമായ പ്രൌഢഗംഭീരമായ ചടങ്ങില്‍  വച്ച്, കഥാകൃത്ത് ശ്രീ.ബഷീര്‍ മേച്ചേരിയില്‍ നിന്നും പുരസ്കാര ജേതാക്കളായ ശ്രീ.നിധീഷ്.ജി, ശ്രീമതി.ഹര്‍ഷ മോഹന്‍ സജിന്‍, ശ്രീമതി. സോണി എന്നിവര്‍  അവാര്‍ഡ് ഏറ്റു വാങ്ങി. വിശദ വിവരങ്ങള്‍ ഇവിടെ.

എഴുത്തും വായനയും പുസ്തകങ്ങളുമായി വായനയുടെ ലോകം വിശാലമാവുകയാണ്. വായിക്കുകയും ആ വായനാനുഭവം പങ്കുവെക്കുകയും ചെയ്യുക എന്ന ധര്‍മ്മം കൂടി സോഷ്യല്‍ മീഡിയകളില്‍ക്കൂടി നിര്‍വ്വഹിക്കപ്പെടുമ്പോള്‍ തിരിച്ചുകിട്ടുന്നത് അറിവിന്റെയും വായനയുടെയും  പൂക്കാലവും. ഇത്തരം സാധ്യതകള്‍ അവഗണിക്കാതെ അവയെയും കൂടെ നിര്‍ത്തുക എന്നതാവട്ടെ ഓരോ വായനാപ്രേമിയുടെയും ലക്‌ഷ്യം, അതിനായിരിക്കട്ടെ ഇനിയുള്ള ഓരോ ശ്രമവും. കൂടുതല്‍ നല്ല ബ്ലോഗുകള്‍ പരിചയപ്പെടാന്‍ അടുത്ത ലക്കത്തിനായി കാത്തിരിക്കുക. വായനയില്‍ പ്രോത്സാഹിപ്പിക്കപ്പെടണം എന്ന് വായനക്കാര്‍ക്ക് തോന്നുന്ന ബ്ലോഗുകള്‍  വരികള്‍ക്കിടയിലേക്ക് കൂടി പകര്‍ന്നു നല്‍കുമല്ലോ.


----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil


38 comments:

 1. കൊള്ളാം.തിരിച്ചുവരവ് പ്രഖ്യാപിച്ച ബ്ലോഗര്‍മാര്‍ക്കൊക്കെ സുസ്വാഗതമാശംസിക്കാം. ഷരീഫാ മണ്ണിശ്ശേരിയുടെ കഥ മാത്രം വായിച്ചില്ല. ബാക്കിയെല്ലാം വായിച്ച പോസ്റ്റുകള്‍ തന്നെ.

  ReplyDelete
  Replies
  1. തിരിച്ചുവിളിച്ചിട്ട് കല്ലെറിഞ്ഞു കൊല്ലാനാ പരിപാടി?
   അങ്ങനാണേല്‍ ഒരുകൈ നോക്കാലോ!

   Delete
 2. ആദ്യം ഓടിയെത്തിയതിനു നന്ദി അജിത്‌ ഏട്ടന്‍ .

  ReplyDelete
 3. റിയാസിന്റെ കുറിപ്പൊഴിച്ച് മറ്റൊന്നും വായിച്ചില്ല.. പരിചയപ്പെടുത്തലിൽ സന്തോഷം..

  ReplyDelete
 4. പുതിയ ബ്ലോഗുകള്‍ പരിചയപ്പെടാനായി.. തുടരുക..ആശംസകളോടെ

  ReplyDelete
 5. എല്ലാം വയിച്ചു. വിവരണത്തിന് നന്ദി..

  ReplyDelete
 6. പഴയ പോസ്റ്റിലെ പുതിയ വിശേഷം നന്നായി..ഉടനെ അങ്ങോട്ട്‌ തിരിക്കട്ടെ.

  ReplyDelete
 7. കുറുമാന്‍, മനുഷ്യ ചരിതങ്ങള്‍ അറിവില്ലാത്ത ബ്ലോഗുകള്‍ ആയിരുന്നു.. പരിചയപ്പെടുത്തിയതിനു നന്ദി.. ബ്ലോഗ്‌ അവലോകനത്തിന്റെ പുതിയ നാളുകള്‍ക്കായി കാത്തിരിക്കുന്നു..

  ReplyDelete
 8. ഫേസ് ബുക്ക്‌ ബ്ലോഗ്ഗും പരസ്പര പൂരകങ്ങളായി കൈ കോർത്ത്‌ പോകട്ടെ ഫേസ് ബുക്കിൽ വ്യക്തികള കൂടുതൽ മുഴച്ചു നില്ല്കുമ്പോൾ ബ്ലോഗ്ഗിൽ അവരുടെ രചന കൂറച്ചുകൂടി സാഹിത്യാ കലാ വ്യക്തിത്വം ആണ് മുഴച്ചു നില്ക്കുന്നത് ആതാണ് മുന്നില് നില്ക്കെണ്ടതും
  ഇതിനു രണ്ടിനും മുമ്പില വഴികാട്ടി ആയി വരികൾക്കിടയിൽ വഴി കാട്ടട്ടെ
  ഫൈസൽ ബാബുവിനും പ്രദീപ്‌മാഷ് സോണി അഭിനന്ദനങ്ങൾ ഇതിൽ പരാമര്ശിച്ചിട്ടുള്ള ബ്ലോഗ്ഗുകല്ക്കും ബ്ലോഗ്പോസ്ടുകല്ക്കും ആശംസകൾ

  ReplyDelete
 9. വരികള്‍ക്കിടയില്‍ വായിക്കാതെ പോയ അക്ഷരങ്ങള്‍
  കണ്ടെത്തിപ്പിടിച്ചു വായനക്കാരുടെ മുന്‍പിലെത്തിക്കാന്‍ പ്രയത്നിക്കുന്ന
  എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍..!!

  റിയാസ്-ടി-അലിയുടെ "കുട്ടികള്‍ നന്മയുടെ മൊട്ടുകള്‍" പ്രത്യേക
  അഭിനന്ദനം അര്‍ഹിക്കുന്നു.

  പുതിയതായി പരിചയപ്പെട്ട മറ്റുബ്ലോഗുകള്‍ക്കും ആശംസകള്‍..!!

  ReplyDelete
 10. ഭാവുകങ്ങൾ ഈ നല്ല ശ്രമത്തിനു...

  ReplyDelete
 11. റിയാസ്‌ അലിയുടെ പോസ്റ്റ്‌ ഫേസ്ബുക്കിൽ ഹിറ്റായത്‌ ശ്രദ്ധയിൽപ്പെട്ടിരുന്നു..
  ബ്ലോഗുകളിലും ഹിറ്റുകൾ പ്രതീക്ഷിക്കാമെന്ന് പ്രതീക്ഷിക്കുന്നു..
  മറ്റു പോസ്റ്റുകൾ നോക്കി വരുന്നു..നന്ദി

  ReplyDelete
 12. ബ്ലോഗ്‌ മരിച്ചു.
  പതിനാറല്ല പത്തൊമ്പത് അടിയന്തിരവും കഴിഞ്ഞു.
  മുന്‍പ് ഓര്‍ക്കുട്ട് തൂത്തുവാരിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
  അത് ശവപ്പറമ്പായി.
  ഇപ്പൊ ബ്ലോഗിനും ആ ഒരവസ്ഥയാണ് വന്നത്.
  എഫ്ബി വന്നപ്പോ ബ്ലോഗ്‌ നശിച്ചു.
  കഴിഞ്ഞ മൂന്നാല് കൊല്ലം ബ്ലോഗില്‍ സജീവമായിരുന്നവരില്‍ ഇന്നും ബ്ലോഗിലേക്ക് എത്തിനോക്കുന്നത്
  വെറും അഞ്ചാറുപേര്‍ മാത്രം.
  'കല്ലിവല്ലി'യില്‍ പോയിട്ട് മാസങ്ങള്‍ തന്നെയായി.
  എല്ലാര്‍ക്കും എഫ്ബി മതി.
  ബ്ലോഗില്‍ ഗൂഗ്ള്‍ വരുത്തിയ മാറ്റങ്ങളും ബ്ലോഗിലേക്ക് കയറാന്‍ മടുപ്പുണ്ടാക്കുന്നു.
  ഈ പോസ്റ്റ്‌ തന്നെ ഉദാഹരണം.
  ഒരു കൊല്ലം മുന്പായിരുന്നുവെങ്കില്‍ ഈ പോസ്റ്റിനു ഇത്രയും സമയത്തിനുള്ളില്‍ അമ്പതോളം കമന്‍റുകള്‍ കിട്ടുമായിരുന്നു.

  സ്നേഹത്തോടെ, ബ്ലോഗിന്‍റെ പാസ് വേര്‍ഡ് പോലും മറന്നുപോയ ഒരു പാവം പട്ടിണി ബ്ലോഗര്‍

  ReplyDelete
  Replies
  1. ബ്ലോഗിന്‍റെ പാസ് വേര്‍ഡ് പോലും മറന്നുപോയ ഒരു പാവം പട്ടിണി ബ്ലോഗര്‍ hahaha. Change your password, dear Kannuuu....!

   Delete
 13. ചിലത് വായിക്കാനുണ്ട്.
  ഭാവുകങ്ങള്‍

  ReplyDelete
 14. എല്ലാ കണ്ടെത്തലുകളും സംഗ്രഹിച്ച് വായനക്കാരിലേക്കെത്തിക്കാനുള്ള ഈ ശ്രമത്തിന് അഭിനന്ദനങ്ങള്‍ ഫൈസല്‍ , സോണി, പ്രദീപ്.തിരിച്ചുവന്നവരുടെ പോസ്റ്റിലേക്കൊരു വഴികാട്ടിയും..

  ReplyDelete
 15. നല്ല പോസ്റ്റ്. ഇതില്‍ ചില ബ്ലോഗുകള്‍ എനിക്കും വായിക്കാനുണ്ട് .

  ReplyDelete
 16. Palathum vaayichu, palathum illa.
  Good.
  Best wishes.

  ReplyDelete
 17. ഈ പരിശ്രമത്തിനു എല്ലാ ഭാവുകങ്ങളും...

  ReplyDelete
 18. റിയാസിന്റെ ആ കുറി കണ്ടിരുന്നു fb യിൽ
  അവിടെ ഒരു കമന്റും വീശിയിരുന്നു
  വളരെ നല്ല ഒരു പോസ്ടായിരുന്നു അത്
  തന്റെ പ്രിയ മകളുടെ സമീപനം വളരെ ജിഞ്ജാസാ ജനകം തന്നെ
  ഇന്നത്തെ തലമുറയുടെ ഇത്തരം ചിന്തകൾ മാതാപിതാക്കള്ക്കു
  ആശക്ക്‌ വക നല്കുന്നവ തന്നെ, അദ്ദേഹത്തിനും മകൾക്കും ആശംസകൾ
  ചുമ്മാതല്ല ലൈക്ക് വാരിക്കൂട്ടിയതും
  പിന്നെ ബ്ലോഗിൽ അത്രയും കണ്ടില്ല
  ഈ പോസ്റ്റു കാണാൻ വളരെ വൈകിയല്ലോ
  മാഷെ! ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ
  ഇമെയിൽ നോട്ട് കൊടുക്കാൻ കഴിയില്ലെങ്കിൽ
  facebookil നോട്ട് കൊടുക്കുന്നത് പോലെ ഗൂഗിൾ + ലും
  നോട്ട് കൊടുക്കാൻ മറക്കേണ്ട, fb പ്പോലെ കൂടുതൽ ആളുകൾ
  കയറിയിറങ്ങുന്ന ഒരു സ്ഥലമാണല്ലോ, സത്യം പറഞ്ഞാൽ
  എനിക്കു ബ്ലോഗിൽ കിട്ടുന്ന കൂടുതൽ സന്ദർശകർ g +
  നിന്നും വരുന്നവരാനെന്നു Googil alogoritham വ്യക്തമാക്കുന്നു
  അതുകൊണ്ട് fb ൽ കൊടുക്കുമ്പോൾ തന്നെ ഗൂഗിൾ + ലും കൊടുക്കുക
  പിന്നൊരു കാര്യം വരികൾക്കിടയിൽ ലോഗോയുടെ ഒരു html കോഡ് സൈഡ് ബാറിൽ കൊടുത്താൽ താൽപ്പര്യം ഉള്ളവർക്ക് അത് അവരുടെ ബ്ലോഗിൽ കൊടുക്കാമല്ലോ
  അപ്പോൾ നേരിട്ട് അവര്ക്ക് അവരുടെ ബ്ലോഗിൽ നിന്നും വരികൾക്കിടയിൽ എത്താമെല്ലോ. ഇതൊരു നിർദ്ദേശം മാത്രം. സൗകര്യം പോലെ ചെയ്ക. ബ്ലോഗിൽ വരാൻ മടിപിടിച്ചിരുന്നവർ പലരും ഉഷാറായി വരുന്നു എന്നറിയുന്നതിൽ പെരുത്ത സന്തോഷം, കല്ലിവല്ലി പറഞ്ഞത് പോലെ ബ്ലോഗ്‌ മരിച്ചിട്ടൊന്നും ഇല്ല എന്നതിന്റെ തെളിവാണല്ലോ ഇവിടെ ഈ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത് കല്ലി facebookil നിന്നും ചുറ്റിതിരിയുന്നതിനാൽ ബ്ലോഗിൽ വരാൻ സമയം ഇല്ല അതുകൊണ്ട് ബ്ലോഗങ്ങ് ചത്തെന്നു പറയാൻ പറ്റുമോ,എന്തിനു ഫ്ബയിലെ ചുറ്റിത്തിരിയല്‍ മൂലം പാസ്സ് വേർഡ് പോലും മറന്നു പോയ സ്ഥിതി. കൊള്ളാം, എന്റെ സാക്ഷാൽ ആനന്ദ സ്വാമികളെ, ആ ആശ്രമം ഒന്ന് പൊളിച്ചു പണിയൂ മാഷെ ഭക്തജനങ്ങളുടെ തിരക്കപ്പോൾ സംപൂജ്യ സ്വാമികൾക്ക് ദർശിക്കാം, ബ്ലോഗിലെക്കൂ വരൂ എന്റെ ആശാനെ!!!
  ഇവിടെ കൊടുത്തിരിക്കുന്ന ഒന്ന് രണ്ടു ബ്ലൊഗൊഴിചാൽ മറ്റെല്ലാം പുതിയവ തന്നെ. സാവകാശം അവിടെ പോയി വരാം എന്ന് കരുതുന്നു ഫൈസലിനും ടീമിനും എന്റെ ആശംസകൾ
  എഴുതുക അറിയിക്കുക.
  നന്ദി നമസ്കാരം
  ഫിലിപ്പ് ഏരിയൽ

  ReplyDelete
 19. ബ്ലോഗ്‌ മരിക്കാന്‍ ഇടയാവരുത്........................നമുക്ക് അതിനു ഓക്സിജന്‍ കൊടുത്തെ മതിയാവൂ...............ഫേസ് ബുക്ക് ഒക്കെ ഒരു നാള്‍ മണ്ണടിഞ്ഞു പോയേക്കാം............നമ്മള്‍ ഒന്ന് ഒത്തു പിടിക്കണം.......

  ReplyDelete
 20. ഈ ശ്രമത്തിനു ആദ്യമേ അഭിനന്ദനങ്ങൾ. ഇതുപ്പോലെ ബ്ലോഗുകൾ തപ്പിയെടുക്കൗക എന്നതുതന്നെ ശ്രമകരമായ ഒരു പണിതന്നെ. ഹൃദയം നിറഞ്ഞ ആസംസകൾ..

  ReplyDelete
 21. പ്രശംസിനിയമായ ഉദ്ദ്യമം , വായനക്കാരിലെക്കെത്താത്ത ഒട്ടനവധി എഴുത്തുകള്‍ ഈ ഉദ്ദ്യമം മൂലം വായനക്കാരിലേക്ക് എത്തും എന്നതില്‍ വളരെയധികം സന്തോഷം നല്‍കുന്നു മനുഷ്യ നന്മയ്ക്കുതകുന്ന എഴുത്തുകള്‍ വായനക്കാരിലേക്ക് എത്തിക്കുവാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുക .രണ്ടു വരി എഴുത്തിലൂടെ അസുഖം മൂലം ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പാവപെട്ടവരെ സാമ്പത്തികമായി സഹായിക്കുവാന്‍ ആരെങ്കിലും സന്നദ്ധരായി വന്നാല്‍ ആ എഴുത്ത് അര്‍ത്ഥവത്താകും .സാമ്പത്തിക മായി പിന്നോക്കം നില്‍കുന്നവര്‍ക്ക് അവരുടെ വിഷമതകള്‍ മറ്റുള്ളവരെ അറിയിക്കുവാന്‍ കഴിഞ്ഞെന്നു വരില്ല പക്ഷെ ഒരു എഴുത്തുക്കാരന് അതിനു കഴിയും .അധികാര വര്‍ഗ്ഗം അവരുടെ സാമ്പത്തിക ശ്രോതസ് എങ്ങിനെ അധികരിപ്പിക്കും എന്ന ചിന്തയോടെ ഭരണ കര്‍ത്തവ്യം മറന്ന് പ്രവര്‍ത്തിക്കുന്ന കാഴ്ചകളാണ് ഏതു ഭരണ പ്രവര്‍ത്തകരിലും നാളിതുവരെ നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളത് .നേരിന്‍റെ ശബ്ദം ഞാന്‍ അടക്കമുള്ള ബ്ലോഗെഴുത്തുകാരില്‍ ഇല്ലാ എന്നതാണ് വാസ്ഥവം നാടിന്‍റെ നന്മയ്ക്കായ് അഴിമതി രഹിതമായ രാജ്യത്തിന്‌ വേണ്ടി നമ്മളാല്‍ കഴിയുന്ന പ്രവര്‍ത്തനം എഴുത്തിലൂടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്നതില്‍ സംശയം വേണ്ട ജാതി ഭേത വിദ്വേഷമില്ലാതെ നേരിന്‍റെ ശബ്ദം പ്രപഞ്ചം മുഴുവന്‍ മാറ്റൊലി കൊള്ളട്ടെ .ഈ ഉദ്ദ്യമത്തിന് എന്‍റെ ആശംസകള്‍

  ReplyDelete
 22. ഗുഡ് ഫൈസല്‍
  ഞാനെന്നും എന്‍റെ ബ്ലോഗ്‌ തുറന്നത്തിനു ശേഷമേ ഫെസ്ബൂക് തുറക്കാരോള്ളൂ !
  ബ്ലോഗും വായനയും മരിക്കുന്നില്ല ,,ഇങ്ങനെ ചിലര്‍ ഉള്ളപ്പോള്‍ :)
  ഈ പരിചയപ്പെടുത്തലിനു നന്ദി
  അസ്രൂസാശംസകള്‍

  ReplyDelete
 23. സ്വാഗതാര്‍ഹമായ ഉദ്യമം.. എല്ലാ ബ്ലോഗും വായിക്കാന്‍ കഴിഞ്ഞില്ല.. വായന പുരോഗമിക്കുന്നു ..ഞാനും ഒരു പട്ടിണി ബ്ലോഗ്ഗര്‍ ....മുഴുതത പട്ടിണി തന്നെ.. നിങ്ങളൊക്കെയേ ഉള്ളൂ രക്ഷിക്കാന്‍ ...ഒന്നു ഇതിലെ കൂടി വന്നു പോകണേ... . ഇതൊരു പരസ്യമൊന്നുമല്ല...ഞാനും വായനക്കാരി തന്നെ..പ്രോത്സാ ഹിപ്പിക്കപ്പെടണമെന്നു എനിക്ക്‌ തോന്നുന്നതിനാല്‍ ഇവിടെ പോസ്റ്റി.. അതാ..

  ReplyDelete
 24. ഫേസ്‌ബുക്കിനും ബ്ലോഗിനും അതിന്റേതായ ചില പ്രാധാന്യങ്ങളുണ്ട്.
  ബ്ലോഗ്‌ വിശാലമായ വായനാസുഖം നല്‍കുന്ന ഒരിടമാണങ്കില്‍ ഫേസ്‌ബുക്ക്
  അപ്പപ്പോൾ പ്രതികരണം കിട്ടുന്ന അല്‍പ്പായുസ്സുള്ള പോസ്റ്റുകളുടെ വിളനിലമാണ് ..!‘

  ഇപ്പോൾ ലോകം മുഴുവനും വായനയുടെ സ്പേയ്സ് സൈബർ
  ലോകത്ത് കൂടിയാണെങ്കിലും വല്ലാതെ വളർന്നു വികസിച്ചു ,ഒപ്പം എഴുത്തിന്റേയും
  എല്ലാവർക്കും എവിടേയും ഈ ഇടങ്ങളിലേക്കൊന്നും എത്തിപ്പെടുവാൻ സാധിക്കുകയില്ല
  എന്ന് തന്നെയാണ് ഇതിന്റെ വേറൊരു ഡ്രോബാക്സ് ..!

  ആ പോരായ്മകൾ കുറച്ചൊക്കെ ഇല്ലാതാക്കുവാൻ
  ‘വരികൾക്കിടയിൽ’ പോലെയുള്ള പോർട്ടലുകൾക്ക്
  സാധ്യമാകുന്നു എന്നത് തന്നെയാണ് ഒരു വായനക്കാരൻ
  എന്ന നിലയിലുള്ള എന്റെ അഭിപ്രായം..

  അഭിനന്ദനങ്ങൾ കേട്ടൊ കൂട്ടുകാരെ

  ReplyDelete
 25. 'വരിയും വരയും' വരികള്‍ക്കിടയില്‍ ഉള്‍പ്പെടുത്തിയതില്‍ വളരെ സന്തോഷം...! മേല്‍ പ്രതിപാദിച്ച മുഖപുസ്തക പോസ്റ്റ് ഉദ്ദേശിച്ചതിലുമധികം വായിക്കപ്പെട്ടു. പ്രതീക്ഷിച്ചതിലുമപ്പുറം ഒരു സഹായധനം സ്വരൂപിക്കാനും കഴിഞ്ഞു. എഴുത്തിനേയും വായനയേയും സ്‌നേഹിക്കുന്ന മലയാളി മനസ്സുകളില്‍ നന്മ മരിച്ചിട്ടില്ലെന്നതിന് ഒരു ഉത്തമോദാഹരണം. ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം...!

  ReplyDelete
 26. വെല്‍ഡന്‍ മൈ ബോയ്‌......

  ReplyDelete
 27. ചിലത് ഇനിയും എനിക്കും വായിക്കാനുണ്ട്...നന്നായി ട്ടോ ...

  ReplyDelete
 28. നല്ല പോസ്റ്റ്. ഒരുപാട് ബ്ലോഗുകള്‍ ഇതുവരെ കണ്ടിട്ടില്ലാത്തവയാണ്. നന്ദി.

  ReplyDelete
 29. എല്ലാ ബ്ളോഗുകളിലും പോയിട്ടു വരാം

  ReplyDelete
 30. ഞാനും പദക്ഷിണം തുടങ്ങട്ടെ...

  ReplyDelete
 31. എല്ലായിടത്തും ഒന്ന്‍ പോയിവരട്ടെ

  ReplyDelete
 32. വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി അറിയിക്കുന്നു.

  ReplyDelete