Saturday, November 14, 2015

ഭീകരജീവിയായ പശുവും, കലാലയത്തിലെ ക്യാമറകഴുകനും!!.

സോഷ്യല്‍ മീഡിയകളെ നാം ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ? പ്രത്യേകിച്ചും മലയാളികളായ നമ്മള്‍?.ആധുനിക  മനുഷ്യ ജീവിതത്തില്‍,പുരോഗതിയുടെ നിര്‍ണ്ണായക ഘടകമായി മാറുകയാണ് E ലോകം എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അത്രക്ക് സാമൂഹിക സാമ്പത്തിക വിപ്ലവത്തിനു നവമാധ്യമങ്ങള്‍ ചുക്കാന്‍ പിടിച്ചു കഴിഞ്ഞു.

 പരിശ്രമിക്കാനുള്ള മനസ്സും അല്‍പ്പം ക്ഷമയുമുണ്ടായാല്‍ ചെറുതായെങ്കിലും സാമ്പത്തിക വരുമാനംഉണ്ടാക്കാന്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി ആര്‍ക്കും കഴിയും.  പലരും ഈ സാധ്യതകളെ ഉപയോഗപ്പെടുത്തി കഴിഞ്ഞു.എന്നാല്‍ എല്ലാത്തിനും മുന്നില്‍ എന്ന് അവകാശപ്പെടുന്ന നാം കേരളീയര്‍ ഇത്തരം കാര്യങ്ങളില്‍ എത്രയോ പിറകിലാണ് എന്ന് ബിലാത്തിപട്ടണത്തില്‍ കൂടി മുരളീമുകുന്ദന്‍ അഭിപ്രായപ്പെടുന്നു. ബ്ലോഗുകളും സോഷ്യല്‍ മീഡികളും എങ്ങിനെ പണ സമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കാമെന്നതാണ്  "സോഷ്യൽ മീഡിയാ = വിനോദം + വിവേകം + വിജ്ഞാനം + വരുമാനം"  എന്ന ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.


നിത്യജീവിതത്തില്‍ തത്വങ്ങള്‍ പറയാന്‍ എളുപ്പമാണ്, എന്നാല്‍പ്രാവര്‍ത്തികമാക്കി  കാണിച്ചു കൊടുക്കാന്‍ എത്രപേര്‍ക്ക് സാധിക്കുന്നു? ഗുരുശിഷ്യ ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കാത്ത ഇന്നത്തെ ന്യൂജന്‍ ലോകത്ത്, സ്വന്തം വിശ്വാസങ്ങളെ മുറുകെപിടിക്കുകയും അന്യമതത്തെ ബഹുമാനിക്കുയും ആദരിക്കുകയും ചെയ്തുകൊണ്ട് വഴിതെറ്റിപോവുന്ന ശിഷ്യനെ സന്മാര്‍ഗ്ഗ പാതയിലേക്ക് കൊണ്ട് വന്ന അനുഭവം പങ്കുവെക്കുകയാണ്,"വഴിത്താരകളില്‍" ഹാബി സുധന്‍ എഴുതിയ പ്രബോധനം. എന്ന ലഘുകുറിപ്പിലൂടെ.
ഒരു പുഴക്ക് ഇരുകരകളിലുമായി രണ്ടു ഗ്രാമങ്ങള്‍. കണ്ണെത്തുന്ന ദൂരമെങ്കിലും ഇരു ഗ്രാമങ്ങളുടെയും സംസ്കാരങ്ങളും ഭാഷാ ശൈലിയുമെല്ലാം തികച്ചും വിഭിന്നം! ഇരു ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നത് കടത്ത് വഞ്ചി വഴിയാണ്.കാല്‍ നൂറ്റാണ്ടു മുമ്പുള്ള ഒരു നാടിന്റെ ഓര്‍മ്മകളിലൂടെയുള്ള നടത്തമാണ് ഉസ്മാന്‍ പള്ളിക്കരയുടെ  "കാരിച്ചാല്‍ കടവത്ത്. വികസനത്തിന്റെ മലവെള്ള പാച്ചിലില്‍ ഒലിച്ചു പോവുന്ന നാട്ടുനന്മയെ കുറിച്ചുള്ള ഒരു നല്ല ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുന്നു ഈ കുറിപ്പ്.


കാല്‍പ്പാടുകള്‍ ഒരു  പുതുമുഖ ബ്ലോഗല്ല, ബ്ലോഗിന്റെ പ്രതാപകാലം മുതല്‍ കഥകളും കവിതകളും അനുഭവകുറിപ്പുകളുമൊക്കെയായി  ശ്രീനി ബൂലോകത്തുണ്ട്. പല  പോസ്റ്റുകളും നിലവാരം പുലര്‍ത്തുന്നതുമാണ് എന്നാലും ഈ ബ്ലോഗിലേക്ക് വരുന്ന വായനക്കാര്‍ കുറവാണ് എന്ന് പോസ്റ്റിനു കിട്ടുന്ന കമന്റുകള്‍ ശ്രദ്ധിച്ചാല്‍ മതിയാവും.വരികളുടെ വായനക്കാര്‍ ഈ ബ്ലോഗു കൂടി ശ്രദ്ധിക്കുമല്ലോ!!.
  
വ്യത്യസ്തമായ ജീവിതം നയിച്ചു വരുന്ന രണ്ടു സ്ത്രീകളെ പരിചയപ്പെടുത്തുകയാണ് മിന്നാമിനുങ്ങില്‍, മുബാറക്ക് വാഴക്കാട്.പള്ളിത്താത്ത എന്ന ലേഖനത്തില്‍.ഒരു ജീവിതായുസ്സ് മുഴുവന്‍ കോഴിക്കോട് നഗരത്തിലെ പ്രധാന മുസ്ലിം പള്ളിയുമായി ബന്ധം പുലര്‍ത്തുകയും,ജീവിതത്തിലെ പ്രതിസന്ധികളില്‍ പോലും ആ ബന്ധം കൈവിടാതിരിക്കുകയും ചെയ്ത  സൈനബയുടെയും ഖദീജയുടെയും അനുഭവങ്ങള്‍ കുറഞ്ഞ വരികളില്‍ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഇത്തരം വേറിട്ട കാഴ്ച്ചകളെക്കുറിച്ച്  കൂടുതല്‍ അറിയാന്‍ വായനക്കാര്‍ക്ക് താല്പര്യം കൂടും എന്നതിനാല്‍ കുറച്ചു കൂടി വിശദീകരിച്ച്  അവതരിപ്പിക്കുന്നതാവും ഉചിതം. 


സൂര്യ വിസ്മയത്തില്‍ വിസ്മയം തീര്‍ക്കുകയാണ് വിനോദ് കുട്ടത്ത്. മലമുകളിലെ നീര്‍ച്ചാലുകള്‍ എന്ന നീണ്ടകഥ അഞ്ചു ഭാഗങ്ങളിലായി തുടരുന്നു.ബ്ലോഗിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലായിരുന്നു ഈ കഥയെഴുതിയിരുന്നത് എങ്കില്‍ തീര്‍ച്ചയായും വിനോദ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുമായിരുന്നു.ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ച്‌ വരുന്ന കഥകളോട് കിടപിടിക്കുന്ന ആഖ്യാനശൈലിയും പുതുമയും കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു ഈ അനുഭവ കഥ!.


പച്ചയായ ജീവിതങ്ങളെ ലളിതമായ ഭാഷയിലൂടെ കഥകളാക്കി വായനക്കാരുടെ മനംകവര്‍ന്ന എഴുത്തുകാരനാണ്‌ ആറങ്ങോട്ട്‌മുഹമ്മദ്.പ്രവാസ ജീവിതത്തിലെ കയ്പ്പും മധുരവുമായ അനുഭവങ്ങളുടെ പച്ചയായ ആവിഷ്കാരമാണ് ഇദ്ധേഹത്തിന്റെ ഓരോ കഥകളും .അറബിമലയാളം കഥകള്‍  യഥാര്‍ത്ഥ പ്രവാസത്തിന്റെ നേര്‍കാഴ്ച്ചക ളിലൂടെയുള്ള സഞ്ചാരമായതിനാല്‍ വായന ന്ഷ്ടമാവുകയില്ല. 

"അക്ഷരങ്ങളെ പൂജയ്ക്ക് വച്ചിരിക്കുകയാണ് എന്നാല്‍ ഈശ്വരന്‍റെ മുന്നില്‍ അവര്‍ രണ്ടായി പിരിഞ്ഞു നില്‍ക്കുന്നു.തന്ത്രികള്‍ വരിഞ്ഞു മുറുക്കി ആഠ്യത്തത്തോടെ മുന്നിലിരിക്കുന്ന വിപഞ്ചിക അക്ഷരങ്ങളോട് കാരണം ആരാഞ്ഞപ്പോള്‍ അവര്‍ രണ്ടു കൂട്ടരും പറയുവാന്‍ തുടങ്ങി".മഞ്ചാടി മണികള്‍ ബ്ലോഗില്‍ അക്ഷരപൂജയെ കുറിച്ച് വേറിട്ടൊരു ചിന്ത നല്‍ക്കുന്നു ആതിര സന്ദീപ് .


സെല്‍ഫി ഒരു ആഘോഷവും ദുരന്തവുമൊക്കെയാവുന്നത്  ഇന്ന് സര്‍വ്വസാധാരണമാണ്. ഒരു "ന്യൂജന്‍" എഴുതിയത് കൊണ്ടാവും ഷിന്‍ഹബ്  എഴുതിയ സെല്‍ഫിക്കഥ കുറച്ചു ആകര്‍ഷകമായി തോന്നി.കഥാന്ത്യ ത്തില്‍ കൊണ്ട് വന്ന ട്വിസ്റ്റും ലളിതമായ  വിവരണവും കൊണ്ട്  സെല്‍ഫി ശ്രദ്ധിക്കപ്പെടുന്നു.


ന്യൂജന്‍ സെല്‍ഫിയെ വായനക്ക് വിട്ടു ഇനി അല്‍പ്പം ഫ്രീക്കാവാം. ഗൌരവമായ വിഷയങ്ങളെ  പ്രമേയമാക്കി കഥ രചിക്കുന്ന ബ്ലോഗാറാണ് ഗീതാഒമാനകുട്ടന്‍. പതിവ് ശൈലിയില്‍ നിന്നും ഒരല്‍പം നര്‍മ്മശൈലിയില്‍ അവതരിപ്പിച്ച ഫ്രീക്കന്‍മാര്‍ രേവതിയില്‍ വായിക്കാം. 


മനുഷ്യന്റെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കുക എന്നത് മുമ്പെങ്ങും ഇല്ലാത്തവിധം അതിക്രമിച്ചിരിക്കുന്നു.ഇടത്തോട്ടും വലത്തോട്ടും തിരിയാന്‍ കഴിയാത്ത വിധം നാം ചുറ്റുപാടുകളുടെ നിരീക്ഷണ വളയത്തിലാണിന്ന്.സ്വന്തം നിഴലിനെ പോലും വിശ്വാസം ഇല്ലാത്തലോകം,അറിവ് പകര്‍ന്നു നല്‍കുന്ന കലാലയങ്ങളിലെ ക്ലാസ് മുറികള്‍പോലും ഇന്ന് ക്യാമറാനിരീക്ഷണത്തിലാണ്. പത്രി ബ്ലോഗിലെ ക്യാമറവെച്ച വിദ്യാഭ്യാസം എന്ന കവിത പങ്കുവെക്കുന്നതും ഈ ആശങ്കയാണ് !


അപ്രതീക്ഷിതമായി വീട്ടിലെത്തിയ ചില അതിഥികളുമായി ഉണ്ടാക്കിയെടുത്ത സ്നേഹബന്ധത്തെ കുറിച്ച് പറയുന്നു അല്ജു ശശിധരന്‍ എന്റെ സ്വപ്നതീരങ്ങളില്‍.പലപ്പോഴായി വീട്ടില്‍ ക്ഷണിക്കാതെയെത്തിയ പക്ഷികളുമായി നടത്തുന്ന സ്നേഹ സല്ലാപങ്ങളും അനുഭവങ്ങളുമാണ് ഇവിടെ പങ്കുവെക്കുന്നത്. ചിത്രങ്ങളും ലളിതമായ വിവരണങ്ങളും കൊണ്ട് വായനക്കാരെ ഇഷ്ടപെടുത്തുന്നു ഈ പക്ഷികളും അണ്ണാറകണ്ണന്‍മാരും.


വളര്‍ത്തു മൃഗങ്ങളെക്കുറിച്ച്  വാതോരാതെ പറയുമ്പോഴും അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞ പശുവിനെ കുറിച്ചും ചിലതൊക്കെ പറയാനുണ്ടാവില്ലേ?. സമകാലിക സംഭവവികാസങ്ങളില്‍ പശു ഒരു ഭീകര ജീവിയായി മാറുന്നുവോ? പ്രവീണ്‍ ശേഖറിന്റെ തോന്നലുകള്‍ വെറുമൊരു തോന്നലായി മാത്രം ഇന്നത്തെ സാഹചര്യത്തില്‍ തള്ളി കളയാന്‍ കഴിയില്ല.


സോഷ്യല്‍ മീഡിയകളെ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നതിനെ കുറിച്ച് കൊണ്ടാണ് വരികള്‍ക്കിടയില്‍ തുടങ്ങിയത് എന്നാല്‍ .സോഷ്യല്‍ മീഡിയകളില്‍ ഇടപെടുമ്പോള്‍ നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. സോഷ്യല്‍ മീഡിയകളിലെ ചതിക്കുഴികളെ കുറിച്ച് ആധികാരികമായി നടത്തിയ പഠന ലേഖനമാണ് തൊന്തരവ് ബ്ലോഗിലെ ഷിബു മാത്യൂ വിന്റെ "സൈബർ പ്രെഡറ്റേഴ്സ് ഓൺലൈൻ/സൈബർ കഴുകന്മാർ" ഒരു മുന്നറിയിപ്പാണ്.E മീഡിയകളെ ഉപയോഗിക്കുന്നവരും സോഷ്യല്‍ മീഡിയകളിലേക്ക് കടന്നു വരുന്നവരും ഒരിക്കലെങ്കിലും വായിച്ചിരിക്കണം ഈ ലേഖനം.

ഒരു നീണ്ട ഇടവേളക്ക്  ശേഷമാണ് വരികള്‍ക്കിടയില്‍ വീണ്ടും എത്തുന്നത്. മലയാളം ബ്ലോഗുകളിലൂടെ നടത്തിയ ഒരോട്ടപ്രദക്ഷിണം മാത്രമാണ് മുകളില്‍. കൂടുതല്‍ മികച്ച പോസ്റ്റുകള്‍ ഒരു പക്ഷേ വായനക്കണ്ണില്‍നിന്നും മറഞ്ഞു പോയിരിക്കാം.അത്തരം പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെടുത്തുമല്ലോ,
ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍ക്കൂടിയും ഇ-മെയില്‍, മെസേജ് വഴിയും ചില നല്ല ബ്ലോഗുകളിലേക്ക് വഴികാണിക്കുകയും അത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

സ്നേഹപൂര്‍വ്വം :ഫൈസല്‍ ബാബു .
----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ https://www.facebook.com/varikalkkidayil

41 comments:

  1. കൊള്ളാം - ഏറ്റവും ചുരുങ്ങിയ രീതിയിലുള്ള ഈ പരിചയപ്പെടുത്തൽ - ഓരോന്നോരോന്നായി പതുക്കെ പോയി നോക്കാം - സമയമനുസരിച്ച്.

    ReplyDelete
  2. ചിലതൊക്കെ വായിച്ചിട്ടുണ്ട്... ബാക്കി കൂടി നോക്കാന്‍ പോകട്ടെ... പരിചയപ്പെടുത്തലിനു നന്ദി. ആശംസകള്‍

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. പരിചയപെടുത്തലിനു നന്ദി , എല്ലാടത്തും ഞാനും ഒന്ന് പോയി നോക്കാം , ഫൈസല്‍ ബായിയുടെ അവലോകനം ആയതോണ്ട് ഏതും മോശമാവില്ല :)

    ReplyDelete
  5. പ്രശംസനീയം ഈ ഉദ്യമം.

    ReplyDelete
  6. ചിലതൊക്കെ ഞാനും കണ്ടു. വായിക്കാൻ തോന്നിപ്പിക്കുന്ന അവലോകനം . ഓരോന്നായി സമയം പോലെ പോയി നോക്കണം

    ReplyDelete
  7. അന്യംനിന്നു പോകുന്ന വായനയ്ക്ക് ഇങ്ങിനെയുള്ള പരിചയപ്പെടുത്തല്‍ വായനക്കാരെ വായിക്കുവാന്‍ പ്രേരിപ്പിക്കട്ടെ .വായിക്കുവാന്‍ ഇപ്പൊ ആര്‍ക്കാണ് നേരം .തന്‍റെ എഴുത്ത് വായിക്കപ്പെടാന്‍ വേണ്ടി ബ്ലോഗര്‍മാര്‍ മറ്റുള്ള ബ്ലോഗുകളില്‍ പോയി നന്നായിരിക്കുന്നു മനോഹരം എന്നൊക്കെ എഴുതി വെക്കും ആ ബ്ലോഗര്‍ തിരികെ എഴുതിയ ആളുടെ ബ്ലോഗില്‍ വന്ന് മനോഹരം നന്നായിരിക്കുന്നു എന്നും എഴുതും ഒരു കൊടുക്കല്‍ വാങ്ങല്‍ രീതിയാണ് ഈ ബ്ലോഗ്‌ ലോകത്ത് എനിക്ക് കാണുവാന്‍ കഴിയുന്നത്‌ .എഴുത്തുക്കാര്‍ വായനക്കാരാവുന്നു വായനക്കാര്‍ എഴുത്തുക്കാരും ആകുന്നു .സ്വന്തമായി ബ്ലോഗില്ലാത്ത എത്ര വായനക്കാര്‍ ബ്ലോഗുകളില്‍ വായനക്കായി എത്തുന്നുണ്ട്

    ReplyDelete
  8. വരികൾക്കിടയിലൂടെ പ റഞ്ഞു തന്നതിൽ ഇനിയും വായിയ്ക്കാത്തവയിൽ കൂടിയും ഒന്നു പോയി വരട്ടെ...
    ഈ സദുദൃമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു..

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. 'കരിച്ചാൽ കടവത്തേക്ക്' വന്നെത്തിയ വായനയെ വിനയപൂർവ്വം വർവേൽക്കുന്നു.

    ReplyDelete
  11. സന്തോഷം, കുറെ നല്ലവായനകളി ലേക്ക് വഴി തിരിച്ചു വിട്ടതിന്

    ReplyDelete
  12. എന്നെയും ഉള്‍പെടുത്തിയതില്‍ വളരെ സന്തോഷം

    ReplyDelete
  13. Good Attempt Faisal! Good to see Varikalkkidayil Back Again!
    Keep writing
    Have wonderful time ahead.
    Sorry! From Mobile, Unable to type Malayalam :-(

    ReplyDelete
  14. കുറെ പുതിയ ബ്ലോഗുകള്‍ പരിചയപ്പെട്ടു ,നന്ദി വരികള്‍ക്കിടയില്‍

    ReplyDelete
  15. വരികൾക്കിടയിൽ വീണ്ടും വന്നതിൽ സന്തോഷം. ഈ ലിങ്കുകളിൽ വഴി പോയി ഇടക്ക് മടി പിടിച്ച ബ്ലോഗ്‌ വായന ഒന്ന് പോഷിപ്പിക്കണം.

    ReplyDelete
  16. ഇത് വളരെ നന്നായി. ഇത്തരമൊരു അവലോകനത്തില്‍ നിന്നും നമുക്ക് താല്പര്യമുള്ളത് തിരഞ്ഞെടുത്തു വായിക്കാന്‍ കഴിയുന്നു. ഈ ലിസ്റ്റില്‍ കയറിപ്പറ്റാന്‍ ബ്ലോഗ്ഗര്‍മാര്‍ മത്സരിക്കട്ടെ!

    ReplyDelete
  17. നന്നായി.
    ചിലതൊക്കെ വായിക്കാന്‍ ബാക്കിയാണ്.

    ReplyDelete
  18. ഫൈസലിക്കാ...

    എത്ര നല്ല ഉദ്യമമാണു.കുറച്ച്‌ നാളുകളായി ബ്ലോഗ്‌ വായന കുറഞ്ഞു.ഈ ലിങ്ക്‌ നമ്മുടെ വാട്സാപ്പ്‌ ഗ്രൂപ്പിലിട്ടത്‌ കൊണ്ട്‌ വേഗം എത്താൻ കഴിഞ്ഞു.

    പല ബ്ലോഗുകളും ഞാൻ കണ്ടിട്ടേ ഇല്ലായിരുന്നു.എല്ലാം ഉടനേ തന്നെ വായിച്ച്‌ തീർക്കണം.

    ReplyDelete
    Replies
    1. കുറെ പുതിയ നല്ല ബ്ലോഗുകള്‍ പരിചയപ്പെട്ടു പരിചയപ്പെടുത്തലിനു നന്ദി. ആശംസകള്‍

      Delete
  19. ഇതൊരു പ്രതിവാര അവലോകനം പോലെ തുടരട്ടെ ഫൈസൽഭായ്‌... എല്ലാവിധ ആശംസകളും...

    ReplyDelete
  20. പുതിയ നല്ല ബ്ലോഗുകള്‍...

    ReplyDelete
  21. തുടരുക ഫൈസല്‍. ഇതിനായി ഉഴിഞ്ഞുവെയ്ക്കുന്ന സമയവും സന്മനസും വിലമതിക്കുന്നു.

    ReplyDelete
  22. മഞ്ചാടി മണികൾ എന്ന എന്റെ ബ്ലോഗിലെ "പൂജയ്ക്ക് വച്ച അക്ഷരങ്ങൾ" എന്ന കൊച്ചൊരു കുറിപ്പ് വായിക്കുവാനും അതെ കുറിച്ച് രണ്ടു വരി എഴുതുവാനും കാണിച്ച മനസ്സിനു വളരെയധികം നന്ദിയും സന്തോഷവും ഉണ്ട്. വായിക്കുവാൻ കുറേ നല്ല ബ്ലോഗുകളെ ചൂണ്ടിക്കാണിച്ചതിനും നന്ദി. വരികൾക്കിടയിലൂടെ സഞ്ചരിക്കുവാൻ താങ്കൾ കാണിക്കുന്ന ഈ താൽപര്യം പ്രശംസനീയം തന്നെ. എന്റെ എല്ലാ ആശംസകളും നേരുന്നു... 😊

    ആതിര( iamathira.blogspot.ae )

    ReplyDelete
  23. എന്തു കൊണ്ടോ ബ്ലോഗ്ഗര്‍മാര്‍ തങ്ങളുടെ ബ്ളോഗുകളെയും സൃഷ്ടിപ്പുകളെയും മറന്നുപോയ്ക്കൊണ്ടിരിക്കുന്ന ഒരു കാലമാണിതെന്ന് തോന്നുന്നു. എന്തായാലും അക്കാലത്തിലേക്ക് പ്രോല്‍സാഹനത്തിന്‍റെ ജലസ്പര്‍ശനമായി വന്നെത്തുന്ന വരികള്‍ക്കിടയിലെ ഈ വാക്കുകള്‍ക്ക് വളരെ പ്രസക്തിയുണ്ട്. ഏതൊരു എഴുത്തുകാരനും തങ്ങളുടെ സൃഷ്ടികള്‍ ആരെങ്കിലുമൊക്കെ വായിക്കണമേ എന്ന ആഗ്രഹത്തോടെത്തന്നെയാകും എവിടേയും കുറിച്ചിടുക.. അങ്ങിനെ കുറിച്ചിടുന്നവയെല്ലാം കണ്ടെത്തി മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുക എന്ന ദൌത്യം വീണ്ടും വരികള്‍ക്കിടയില്‍ പച്ചപിടിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. നന്ദിയും ആശംസകളും അറിയിയ്ക്കുന്നു..

    ReplyDelete
  24. വളരെ നന്ദി..... വായനകള്‍ക്കിടയില്‍ എന്നെയും കൂട്ടിയതിന്..

    ReplyDelete
  25. പരിചയപ്പെടുത്തലുകള്‍ നല്ലതാണ്.
    എങ്കിലും ബ്ലോഗുവായന പൊതുവെ കുറവാണെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
    ആശംസകള്‍

    ReplyDelete
  26. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നുന്നു..
    ഒരു കൂട്ടം ബ്ലോഗര്‍മാര്‍ക്കിടയില്‍ എന്നെയും പരാമര്‍ശിച്ചതില്‍ ഒത്തിരി സന്തോഷം...

    ReplyDelete
  27. ‘വരിക്കൾക്കിടയിലി‘ൽ വീണ്ടും
    ബൂലോക അവലോകനങ്ങൾ കണ്ടതിൽ
    വളരെയധികം സന്തോഷം കേട്ടൊ ഫൈസൽ ഭായ് ,
    പിന്നെ ഇത്തവണയും ‘ബിലാത്തി പട്ടണ‘ പ്രവേശനം
    നടത്തിയിലും ഒത്തിരി നന്ദിയുണ്ട്

    ഇതിൽ പറഞ്ഞ ചില ബൂലോഗ തട്ടകങ്ങളിൽ
    ഇനിയും ഞാനിതുവരെ എത്തി നോക്കാത്തതിലും ഇനി പോകണം

    ReplyDelete
  28. പ്രിയ ഫൈസൽ ഭായ് ......
    വളരെ വലിയ നന്ദിയുണ്ട് ....... അറിയപ്പെടുന്ന എഴുത്തുകാര്‍ക്കിടയില്‍ ...... എന്‍റെ ബ്ലോഗിനെ കുറിച്ചും പറഞ്ഞതിന് ...... എഴുതുന്നവരുടെ സംതൃപ്തി എന്നത് വായിക്കപ്പെടുക എന്നുള്ളതാണെന്ന കാര്യത്തില്‍ തര്‍ക്കമറ്റ വിഷയമാണ്....... ആ രീതിയിൽ പരമര്‍ശ്ശിക്കപ്പെട്ട എല്ലാ എഴുത്തുകാരും താങ്കളോട് കടപ്പെട്ടിരിക്കുന്നു.....ഈ സദുദ്യമത്തിന് ആശംസകൾ നേരുന്നതിനൊപ്പം ...... ഹൃദയംഗമമായ നന്ദി അറിയിക്കുന്നു......

    ReplyDelete
  29. വീണ്ടും തുടങ്ങിയല്ലോ.സന്തോഷം

    ReplyDelete
  30. ഓൺലൈനിൽ വരവ് കുറവാണ്. എന്നാലും "വരികൾക്കിടയിൽ" വീണ്ടും കണ്ടപ്പോൾ വലിയ സന്തോഷം. തുടരുവാൻ കഴിയുമാറാകട്ടെ.

    ReplyDelete
  31. എന്റെ പോസ്റ്റ്‌ പരിചയപ്പെടുത്തിയതിനേക്കാൾ സന്തോഷം ഇപ്പോഴും ബ്ലോഗ്‌ വായനക്കും ബ്ലോഗർമാർക്കും പ്രോത്സാഹനമെന്നോണം ഇപ്പോഴും ഇങ്ങിനെ ഓരോ പരിചയപ്പെടുത്തലുകൾ ഉണ്ടല്ലോ എന്നറിയുമ്പോഴാണ് ..തുടരുക ..ആശംസകളോടെ

    ReplyDelete
  32. ഇനിയും വരികള്‍ക്കിടയില്‍ വായിക്കാനാക്കട്ടെ ;)

    എല്ലടോം ഒന്നോടിച്ചു നോക്കി -വിശദ വായന പിന്നാലെ , നന്ദി :)

    ReplyDelete
  33. മറ്റുള്ളവർക്കായി ഒരൽപ സമയം പോലും നീക്കി വയ്ക്കാൻ പിശുക്ക് കാണിക്കുന്നവരുടെ ലോകത്തിൽ ഈ ഉദ്യമം അഭിനന്ദനമർഹിക്കുന്നു ഫൈസൽ.

    ReplyDelete
  34. ബ്ലോഗ്‌ മറന്നു. ബ്ലോഗിലേക്കുള്ള വഴി മറന്നു. ബ്ലോഗിന്റെ പാസ്-വേര്‍ഡ് പോലും മറന്നുപോയി. ഇപ്പോഴും ആ പഴയ ഉശിരോടെ ബ്ലോഗിനെ കൊണ്ടുനടക്കുന്നവരെ കാണുമ്പോള്‍ അസൂയയും ആരാധനയും തോന്നുന്നു. (നന്ദി ഫൈസല്‍)
    കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ ബ്ലോഗുകളെ കുറിച്ചുള്ള ഈ പരിചയപ്പെടുത്തല്‍ അഭിനന്ദനമര്‍ഹിക്കുന്നു.
    ഇതിനകം മുരളിയേട്ടന്റെ ബ്ലോഗ്‌ മാത്രമേ കണ്ടുള്ളൂ. ബാക്കി വായിച്ചു തീര്‍ക്കട്ടെ.

    ReplyDelete
  35. ഫൈസലിക്കാാ,

    ഇരിപ്പിടം പൂട്ടിപ്പോയോ?

    സമയക്കുറവ്‌ കാരണമെന്ന് കരുതുന്നു.

    ReplyDelete
  36. എല്ലാകാര്യത്തിന്റെയും ഒരുവിവരണം തന്നതിന് നന്ദി

    ReplyDelete