Saturday, December 7, 2013

മുഖ്യധാരയിലേക്ക് മുന്നേറുന്ന മലയാളം ബ്ലോഗെഴുത്ത്


ഒരു ദിവസം ഇരുപതിനായിരം പേരെങ്കിലും പുതിയ ബ്ലോഗുകൾ തുടങ്ങുന്നു എന്നാണ് അടുത്തിടെ ഗൂഗിൾ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ബ്ലോഗുകളുടെ ഈ തരംഗത്തിൽ മലയാളവും ഒട്ടും പിന്നിലല്ല.  ബ്ലോഗ് അടക്കമുള്ള സോഷ്യൽസൈറ്റുകളിൽ മലയാളഭാഷ ഇന്ന് സജീവമാണ്.  മലയാളത്തിലുള്ള നിരവധി ബ്ലോഗുകൾ അനുദിനം  പിറവിയെടുക്കുന്നുണ്ട്. എന്നാൽ ഇതിൽ എത്ര ബ്ലോഗുകൾ ആരംഭശൂരത്വം പിന്നിട്ട് കൃത്യമായ ലക്ഷ്യബോധത്തോടെ മുന്നോട്ടുപോവുന്നു എന്ന് പരിശോധിച്ചാൽ അവ വിരലിലെണ്ണാവുന്നവ മാത്രമാണെന്ന് മനസ്സിലാക്കാനാവും.

ഇവിടെയാണ് വർഷങ്ങൾ പിന്നിട്ട ബ്ലോഗുകൾ ശ്രദ്ധേയമാവുന്നത്. കൃത്യമായ ഇടവേളകളിൽ നിലവാരമുള്ള പോസ്റ്റുകളിട്ട് മലയാളം ബ്ലോഗെഴുത്തിൽ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയ ഏതാനും പ്രമുഖ ബ്ലോഗർമാരുണ്ട്. ഇവരിൽ ഒരാളായ മുരളീമുകുന്ദൻ തന്റെ ബിലാത്തിപ്പട്ടണം എന്ന ബ്ലോഗിന്റെ അഞ്ചാം വാർഷികം ഈയ്യിടെ പുതിയ പോസ്റ്റിട്ട് ആഘോഷിച്ചു. ഇന്റര്‍നെറ്റിലെ മലയാളഭാഷ നിരവധി വെല്ലുവിളികൾ നേരിടുകയും അവക്ക് പുത്തൻ പരിഷ്കാരങ്ങൾ വരുകയും ചെയ്ത സംഭവബഹുലമായ കഴിഞ്ഞ അഞ്ചുവർഷക്കാലം ബ്ലോഗെഴുത്തിൽ സജീവമായി നിന്ന അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. നിലവാരവും പുതുമയുമുള്ള പോസ്റ്റുകള്‍ കൊണ്ട് സമ്പന്നമായ ബ്ലോഗിലെ മുഖ്യ ആകർഷണം ലണ്ടൻ നഗരത്തിന്റെ വിവിധമുഖങ്ങൾ പരിചയപ്പെടുത്തുന്നു എന്നതാണ്. ഇത്തവണ വന്ന കുറിപ്പിലും, അതിനുതൊട്ട് മുമ്പ് ഇറങ്ങിയ പോസ്റ്റിലും അദ്ദേഹം പല കാര്യങ്ങൾ ഒന്നിച്ച് ഉൾക്കൊള്ളിക്കുന്നത് ചെറിയൊരു പോരായ്മയായി തോന്നാം . സ്ഥിരമായി നിലവാരം പുലർത്തുന്ന ബ്ലോഗ് പോസ്റ്റുകൾ എഴുതുന്നതോടൊപ്പം മറ്റുള്ളവരുടെ ബ്ലോഗുകൾ സന്ദർശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മുരളീമുകുന്ദൻ എല്ലാ ബ്ലോഗെഴുത്തുകാർക്കും നല്ലൊരു മാതൃകയാണ്.  

എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോഴും പലരും വേണ്ടത്ര ശ്രദ്ധ ചെലുത്താതെ പോസ്റ്റുകൾ ഇടുന്നത് മലയാളം ബ്ലോഗെഴുത്തിനെ തളർത്തുമോ, വളർത്തുമോ എന്ന ചിന്ത വായനക്കാർക്ക് വിട്ടു തരുന്നു. എന്നാൽ ഇവക്കിടയിൽ നല്ല പ്രതീക്ഷകൾ ഉണർത്തുന്ന ചില ബ്ലോഗ് പോസ്റ്റുകൾ കാണാൻ കഴിയുന്നു. അത്തരത്തിലുള്ള ബ്ലോഗുകളിലൂടെ ഒരു അന്വേഷണം നടത്താം.

 പ്രസന്റേഷന്‍ അഥവാ ഒരു വിഷയം വായനക്കാര്‍ക്ക് മടുപ്പ് ഇല്ലാത്ത രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുക എന്നതും ഒരു വലിയ കലയാണ്ചെറുപ്പകാലത്ത് കാണിച്ചുകൂട്ടുന്ന ചില വിവരക്കേടുകളിൽ നിന്ന് ചിലപ്പോൾ നാം വലിയ ശരികളിലേക്ക് സഞ്ചരിക്കും. മുബിയുടെ Daily Scribbles എന്ന ബ്ലോഗിലെ പോസ്റ്റ് കാർഷിക സംസ്കാരവുമായി ഇഴചേർന്നു നിൽക്കുന്നു.

നര്‍മ്മത്തിന് വേണ്ടി നര്‍മ്മം ഉണ്ടാക്കാതെ സ്വാഭാവികമായി നിത്യ ജീവിതത്തിലെ അനുഭവങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ബ്ലോഗാണ് കണ്ണൂര്‍ പാസഞ്ചര്‍. ,ഒരച്ചനാവാന്‍പോകുന്നതിനു തൊട്ടു മുമ്പുള്ള ചില മണിക്കൂറുകള്‍  ഒരു ഭര്‍ത്താവിനെ സംബന്ധിച്ചു ഏറ്റവും ടെന്‍ഷന്‍ നിറഞ്ഞതാവും ,ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിനങ്ങളിലെ അനുഭവങ്ങള്‍ 
നര്‍മ്മത്തില്‍ കൂടി പകര്‍ന്നു നല്‍കുന്നു ഫിറോസ്അബ്ദുള്ള കണ്ണൂര്‍പാസഞ്ചര്‍ ബ്ലോഗിലെ. ജൂലൈ 29,ആ രാത്രിയിൽ..എന്ന പോസ്റ്റില്‍ആദ്യാവസാനം ചിരി പടര്ത്തുന്നതില്‍ വിജയിച്ച ഒരു പോസ്റ്റ്.

ഒരു ബ്ലോഗില്‍ കഥയെഴുതി അതിലേക്ക് വായനക്കാരെ ക്ഷണിക്കുമ്പോള്‍  കഥയെ തേച്ചു മിനുക്കി നന്നായി എന്ന് സ്വയം മനസ്സിനെ സംതൃപ്തിപെടുത്തിയതിനു ശേഷം മാത്രം വായനക്കാരിലേക്ക് എത്തിക്കുക എന്നത് ഒരു വായനക്കാരനോട് എഴുത്തുകാരന്‍ കാട്ടാവുന്ന  ഏറ്റവും നല്ല നീതിയാണ്, അത്തരത്തിലുള്ള ഒന്നാണ്  ഭവിന്‍ ഭാസ്ക്കര്‍ ,യാത്രക്കാരന്‍ എന്ന ബ്ലോഗില്‍ എഴുതിയ 'തെറ്റും ശരിയും' എന്ന കഥ.  പുക വലിയെ എതിര്‍ക്കപ്പെടണം എന്നകാര്യത്തില്‍ സംശയമില്ല എന്നാല്‍  കഥയില്‍ "ഞാന്‍പുക വലിക്കും " എന്ന് പറയുന്ന കഥാനായകന്റെ ന്യായീകരണം വായനക്കാരന്റെ കൂടി നൊമ്പരമായി മാറുന്നു, കഥയിലെ അവസാന ഭാഗം കൊണ്ട് വന്ന ട്വിസ്റ്റ്കൊണ്ട് ശ്രദ്ധേയമായേക്കാവുന്ന ഒരു നല്ല കഥ ,

 നിരന്തരം പോസ്റ്റുകൾ വരുന്ന നല്ല ബ്ലോഗാണ് നളിനദളങ്ങൾ . ആത്മഭാഷണരീതിയിൽ ബ്ലോഗിൽ വന്ന പുതിയ രചന ഹൃദയസ്പർശിയാണ്.

ആദ്യഭാഗത്ത് അൽപ്പം പാളിപ്പോവുന്നതായി തോന്നിയ ഒരു കഥ പിന്നീട് അത് ശരിയായ ട്രാക്കിലൂടെ കൃത്യമായി അവസാനിക്കുന്നു. ഡോക്ടർ മനോജ് കുമാറിന്റെ വെള്ളനാടന്‍ ഡയറിയിലെ കഥ 
യക്ഷികള്‍ നഗ്നരാണ് ഇവിടെ വായിക്കാം.
ത്രിമാനമായ രൂപങ്ങളെ ത്രിമാനമായി പ്രിന്റ് ചെയ്യുക എന്നത് ഒരുകാലത്ത് സയൻസ് ഫിക്ഷൻ നോവലുകളിലെ ഭാവന മാത്രമായിരുന്നു. എന്നാൽ ഇന്ന് അത് സാധ്യമായിരിക്കുന്നു. വൈജ്ഞാനിക മേഖലയിലെ പുത്തൻ അറിവുകളാൽ സമ്പന്നമായ ബെഞ്ചാലി ബ്ലോഗിലെ പുതിയ പോസ്റ്റ് വിഷയമാണ് ചർച്ച ചെയ്യുന്നത്.

വിഷയാടിസ്ഥാനത്തിൽ മത്സരിക്കാൻ എഴുതപ്പെടുന്ന കഥകളിൽ കൃത്രിമത്വം വല്ലാതെ മുഴച്ചു നിൽക്കും. നല്ല എഴുത്തുകാർപോലും ഇത്തരം ഘട്ടങ്ങളിൽ പതറിപ്പോവാറുണ്ട്. നല്ല പോസ്റ്റുകൾ നിരന്തരം എഴുതി ബൂലോകത്ത് പ്രത്യേകശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരനാണ് പ്രവീൺ ശേഖർ. അദ്ദേഹത്തിന്റെ പ്രവീണങ്ങൾ എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ച നീതിയുടെ കരച്ചിൽ എന്ന കഥ, ബ്ലോഗിലെ ഉന്നതനിലവാരം പുലർത്തുന്ന മറ്റ് പോസ്റ്റുകളിൽ നിന്ന് എത്രയോ താഴെ നിൽക്കുന്നു.ഒരു ഫ്രെയിം നിർമ്മിച്ച് ഫ്രെയിമിലേക്ക് ഒതുങ്ങുന്ന കഥ നിർമ്മിക്കാൻ ശ്രമിച്ചതാണ് ഇവിടെ പരാജയകാരണമാവുന്നത്. ഇത്തരം കഥയെഴുത്തിൽ കഥാകൃത്തിന് സർഗാത്മകതയുടെ വിശാലമായ ആകാശം നഷ്ടമാവുന്നു. പകരം കൃത്യമായ ഗണിതയുക്തികൾ പ്രവർത്തിക്കാൻ തുടങ്ങുന്നു. സർഗാത്മകതയെ ഗണിതയുക്തിയുടെ വാൾമുനകളാൽ അരിഞ്ഞുതള്ളപ്പെടുമ്പോള്‍ പറക്കാനാവാതെ ഒരു കഥ തളർന്നു വീഴുന്നു.....

"തന്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയും വ്യക്തികളാണെന്നും അവരുടെ കാഴ്ചപ്പാടിലൂടെ പ്രശ്നങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ടെന്നും മനസ്സിലാക്കാന്‍വീണ്ടും  വര്‍ഷങ്ങള്‍ വേണ്ടിവന്നു ,പാലക്കാട്ടെ
കുട്ടികളാണ് എന്റെ ഗുരുക്കന്മാര്‍ എന്നു ഞാന്‍ വിശ്വസിക്കുന്നത് അതുകൊണ്ടാണ്". സായം സന്ധ്യ എന്ന ബ്ലോഗിലെ ഓർമ്മക്കുറിപ്പ് നല്ലൊരു വായനയാണ്.

ഉപരിപ്ലവമായി പറഞ്ഞുപോവാതെ ആഴത്തിൽ പഠിച്ചുള്ള നിരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമായ ബ്ലോഗാണ് തിരമൊഴികള്‍. ഗൗരവമുള്ള വായനക്ക് ഒരിടം.... ഈ ബ്ലോഗിലേക്ക് ഒരു സന്ദർശനം വെറുതെയാവില്ല


ആശയപ്രചരണത്തിന് ഒരു ബദൽ മാധ്യമം എന്ന നിലവിട്ട് ഒരു മുഖ്യധാരാമാധ്യമമായി ബ്ലോഗെഴുത്ത് വളരുകതന്നെ ചെയ്യും.  പേപ്പറുകളിൽ എഴുതുകയും വായിക്കുകയും ചെയ്യുന്ന ശീലങ്ങൾ പതുക്കെ മാഞ്ഞുപോവുകയാണ്. പുതിയ തലമുറ കൂടുതൽ സൗകര്യപ്രദമായ  വായനയുടെയും, എഴുത്തിന്റേയും സൗകര്യങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. പ്രധാനപ്പെട്ട മുഖ്യധാരാമാധ്യമങ്ങളെല്ലാം ഇന്ന് ഓൺലൈൻ രംഗത്തും ചുവടുറപ്പിക്കുന്നത് മാറ്റത്തെ അവർ മുൻകൂട്ടിക്കാണുന്നു എന്നതിന്റെ തെളിവാണ്. 

ഇവിടെ അവതരിപ്പിച്ച ബ്ലോഗ് പോസ്റ്റുകളേക്കാൾ ശ്രദ്ധിക്കപ്പെടേണ്ട നല്ല പോസ്റ്റുകൾ വന്നിട്ടുണ്ടാവാം. മാന്യവായനക്കാർക്ക് അത്തരം  പോസ്റ്റുകളെക്കുറിച്ച് അറിവുണ്ടെങ്കിൽ കമന്റ് ബോക്സിൽ ആ വായന പങ്കുവെക്കണമെന്നും, ലിങ്ക് നൽകണമെന്നും അഭ്യർത്ഥിക്കുന്നു. 

എഴുതിയത് -   പ്രദീപ്‌ കുമാര്‍ 
സഹായം - ഫൈസല്‍ ബാബു 

----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com  
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil

36 comments:

  1. നല്ല അവലോകനം.പല ബ്ളോഗുകളും വായിച്ചവയല്ല,പോയി നോക്കട്ടെ

    ReplyDelete
    Replies
    1. ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി സിയാഫ് .

      Delete
  2. നളിനദളങ്ങൾ . തിരമൊഴികള്‍ ,യാത്രക്കാരന്‍ പുതിയതായി അറിഞ്ഞിവ.പോയി നോക്കട്ടെ.

    ReplyDelete
  3. ചെറുതെങ്കിലും നല്ല അവലോകനം.
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. നന്ദി... മറ്റു ബ്ളോഗുകൾ എല്ലാം തന്നെ വായിച്ചവ..

    ReplyDelete
  5. വളരെ പരിചിതമായ ബ്ലോഗ്ഗുകൾ ആണെങ്കിലും നല്ലൊരു പരിചയപ്പെടുത്തൽ എപ്പോഴും നല്ലതാണ് വായിച്ച നല്ല പോസ്റ്റുകൾ ഒരിക്കൽ കൂടി വായിക്കുവാൻ പ്രേരിപ്പിക്കുന്നതാണ് വിജയിക്കപ്പെടുന്ന പല നല്ല ബ്ലോഗ്ഗുകളുടെയും ശക്തി അതുള്ളവയാണ് ഇതിൽ പരിചയപ്പെടുതിയിരിക്കുന്ന പല ബ്ലോഗ്ഗുകളും നന്മകൾ വായനക്കും എഴുത്തിനും അവലോകനത്തിനും

    ReplyDelete
  6. വിട്ടുപോയ പോസ്റ്റുകളിലേക്ക്‌ എത്തിപ്പെടാനായി...നന്ദി
    അവലോകനങ്ങൾ നന്നായിരിക്കുന്നു...ആശംസകൾ

    ReplyDelete
  7. ഈ അവലോകനത്തിൽ സൂചിപ്പിച്ച
    ചില പേജുകൾ ഒഴിച്ചാൽ മറ്റെല്ലാം
    കണ്ടിട്ടുള്ളവയും അവിടെയെല്ലാം
    ചില അഭിപ്രായങ്ങൾ കുറിച്ചിട്ടുംഉള്ളവയാണ്.
    കാണാത്തവ കണ്ടു വരാം. അതിനു മുൻപ് ഒരു വാക്ക്:
    നമ്മുടെ ബിലാത്തി ക്കാരന്റെ ലാത്തി വിശേഷം
    സോറി അല്ല ബിലാത്തി വിശേഷം കെങ്കേമം തന്നെ
    ആദ്യ പരാമർശം അതേപ്പറ്റി തന്നെ ആയതു നന്നായി
    ഒടുവിൽ പറഞ്ഞ സംഗതി എനിക്കും തോന്നിയിട്ടുണ്ട്
    അതായത് ഒന്നോ രണ്ടോ പോസ്റ്റിൽ കൊള്ളിക്കാവുന്നതെല്ലാം
    ഒറ്റ പോസ്റ്റിൽ! ഈ കാര്യം ഇതിയാൻ തുടർന്ന് ശ്രദ്ധിക്കും എന്ന് വിശ്വസിക്കാം അല്ലെ !
    കാര്യം എന്തായാലും വായനാ സുഖം തരും വിധം എഴുതുന്നതിനാൽ പലപ്പോഴും മുഷിപ്പ്
    അനുഭവപ്പെടില്ല എന്നതാണ് സത്യം എങ്കിലും തിരക്കു പിടിച്ച ഈ ജീവിതത്തിൽ പലർക്കും
    സമയം കിട്ടിയില്ലായെന്നും വരുമല്ലോ, പക്ഷെ ചില വസ്തുതകൾ വിഷയങ്ങൾ എഴുതുമ്പോൾ നീളം
    കൂടുന്നതിൽ എഴുത്തുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പക്ഷെ ബിലാത്തിയുടെ കുറിപ്പുകൾ വിവിധ
    വിഷയങ്ങൾ ആയതിനാൽ ഒന്നോ രണ്ടോ മൂന്നോ ആക്കി മുറിച്ചു പോസ്റ്റു ചെയ്യാം എന്നാണ് എനിക്കും തോന്നിയിട്ടുള്ളത്
    പലവട്ടം പറയാൻ വിട്ടുപോയ ആ കാര്യം പ്രദീപ്‌ കുമാര്‍ ഇവിടെ എടുത്തു പറഞ്ഞത് നന്നായി. പ്രദീപിനും മറ്റു കൂട്ടാളികൾക്കും നന്ദി
    നളിനി ടീച്ചറിൻറെ നളിന ദളം എടുത്തു പറയേണ്ട ഒരു പേജു തന്നെ.
    എഴുതുക അറിയിക്കുക ആശംസകൾ.
    ഫിലിപ്പ് ഏരിയൽ

    ReplyDelete
  8. A short and crisp analysis !
    Well done !!

    ReplyDelete
  9. നല്ല അവലോകനം...

    ആശംസകള്‍

    ReplyDelete
  10. ഇങ്ങനെയുള്ള അവലോകനങ്ങള്‍ ഇവിടെ നടക്കുന്നുണ്ടല്ലേ , കൊള്ളാം വിലയിരുത്തല്‍ ..

    ReplyDelete
  11. വളരെ നന്ദി ശ്രീ പ്രദീപ് കുമാര്‍, ശ്രീ സോണി, ശ്രീ ഫൈസല്‍ ബാബു

    ReplyDelete
  12. കാര്യമാത്രപ്രസക്തമായ അവലോകനം.. അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍

    ReplyDelete
  13. എന്ത് തന്നെ ബ്ലോഗിനെപ്പറ്റി പുകഴ്ത്തി പറഞ്ഞാലും അച്ചടി പ്രസിദ്ധീകരണങ്ങളില്‍ വരുന്ന രചനകളോട് കിടപിടിക്കാവുന്ന എഴുത്തുകളല്ല ബ്ലോഗെഴുത്ത് .ബ്ലോഗ്‌ രചനകള്‍ വായിക്കുവാന്‍ വായനക്കാര്‍ വളരെ വിരളമാണ് എന്നതാണ് വാസ്ഥവം. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്കെ ബ്ലോഗ്‌ വായന അനിവാര്യമാകുന്നുള്ളു.പിന്നെ എഴുതുവാനുള്ള സര്‍ഗാത്മകമായ കഴിവിനെ എഴുതുവാന്‍ ഒരു ഇടം അത്രതന്നെ ഉള്ളു ഈ ബ്ലോഗെഴുത്ത് .അച്ചടി പ്രസിദ്ധീകരണങ്ങളില്‍ വരുന്ന രചനകള്‍ അനേകായിരങ്ങള്‍ വായിക്കുമ്പോള്‍ ബ്ലോഗ്‌ രചനകള്‍ വായിക്കുന്നത് വളരെ കുറച്ചുപേര്‍ മാത്രം ,രചനകളെ പറ്റിയുള്ള അഭിപ്രായം കൊടുക്കല്‍ വാങ്ങല്‍ അതാണ്‌ ഇപ്പോള്‍ നിലവിലുള്ളത് .ബ്ലോഗ്‌ രചനകള്‍ വായിക്കുന്നത് ബ്ലോഗെഴുത്തുകാര്‍ തന്നെയാണ് ഒരു കൊടുക്കല്‍ വാങ്ങല്‍ രീതി .അവലോകനം തയ്യാറാക്കിയ പ്രദീപ്‌ കുമാറിനും
    സഹായികളായ - സോണി, ഫൈസല്‍ ബാബു എന്നിവര്‍ക്കും ആശംസകള്‍

    ReplyDelete
  14. ചില ബ്ലോഗുകള്‍ വിട്ടു പോയിട്ടുണ്ട്. വായിക്കട്ടെ :)

    അവലോകനത്തില്‍ ഞാനും ഉള്‍പ്പെട്ടിരിക്കുന്നു.. സന്തോഷം. സോണി, പ്രദീപ്‌ മാഷ്‌, ഫൈസല്‍ നന്ദി പ്രിയരെ...

    ReplyDelete
  15. ഈ പേജ് കാണാനിടയായതില്‍ വളരെ സന്തോഷം. ഇതൊരു പ്രതിവാര പംക്തിയായി തുടരണം. പുതിയ പുതിയ ബ്ലോഗുകള്‍ പരിചയപ്പെടുത്തണം.

    ReplyDelete
  16. നല്ല വിലയിരുത്തലുകള്‍ ...ബ്ലോഗ്‌ വസന്തം ഉണ്ടാകട്ടെ
    www.kavibhasha.blogspot.com

    ReplyDelete
  17. ഇങ്ങനെ ഒരിടം ഉണ്ടെന്നു ആദ്യമായാണ്‌ അറിയുന്നത്. ഇതുവരെ പരിചയപ്പെടാത്ത ബ്ലോഗുകളും ഇവിടെ കണ്ടെത്തി എന്നത് സന്തോഷം തരുന്നു. അവിടെയും ഇനി സ്ഥിരം സന്ദര്‍ശക ആവാമല്ലോ.
    ഈ കൂട്ടത്തില്‍ എന്റെ നളിനദളങ്ങള്‍ കണ്ടത് വളരെ സന്തോഷം.നന്ദി എന്റെ പ്രിയ സുഹൃത്തുകള്‍ക്ക്.
    ശ്രീ പ്രദീപ് കുമാര്‍, ശ്രീ സോണി, ശ്രീ ഫൈസല്‍ ബാബു.

    ReplyDelete
  18. ഈ പരിചയപെടുത്തലിനു നന്ദി.
    അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍

    ReplyDelete
  19. വരികള്‍ക്കിടയില്‍ ചികഞ്ഞ കോഴികള്‍ക്ക് ആശംസകള്‍. :)

    ReplyDelete
  20. നല്ല അവലോകനം
    ഇതില്‍ യാത്രക്കാരനേയും,തിരമൊഴികളേയുമാണ് കണ്ടുമുട്ടാന്‍ കഴിയാതിരുന്നത്.
    ഇപ്പോള്‍ കണ്ടു.സന്തോഷമായി....
    സര്‍വ്വശ്രീ:പ്രദീപ്കുമാര്‍,സോണി,ഫൈസല്‍ ബാബു എന്നിവര്‍ക്ക് ആശംസകള്‍

    ReplyDelete
  21. ബ്ലോഗ്‌ ഉണ്ടാക്കിയാൽ പോര അത് കൃത്യമായും നിലനിർത്തി കൊണ്ട് പോകണം എന്ന് പറയാതെ പറഞ്ഞു വരികൾക്കിടയിൽ :) ആശംസകൾ നിലവാരമുള്ള അവലോകനത്തിന് ..

    ReplyDelete
  22. ഈ അവലോകനം നന്നായി..

    ReplyDelete
  23. നല്ല കുറച്ചു പോസ്റ്റുകള്‍ വായിക്കാന്‍ ഇടയായി ..ആശംസകള്‍ കേട്ടാ അതെന്നെ...

    ReplyDelete
  24. നല്ലോരവലോകനം. നല്ല പരിചയപ്പെടുത്തൽ.

    ReplyDelete
  25. നന്നായി.
    വരികള്ക്കിടയില്‍ നന്നായി മുന്നേറട്ടെ .
    ആശംസകള്‍

    ReplyDelete
  26. മുന്നേറട്ടെ... ഇനിയും മുന്നോട്ട്.....

    ReplyDelete
  27. ഈ പരിജയപ്പെടുത്തല്‍ നന്നായി,കൂടുതല്‍ ബ്ലോഗുകള്‍ പരിജയപ്പെടനായി.......

    ReplyDelete
  28. രണ്ടു മാസത്തെ ബ്ലോഗ്ഗ് വായന ബാക്കിയാണ്.. എല്ലായിടത്തും ഒന്ന് കയറി ഇറങ്ങട്ടെ... ഈ സംരംഭത്തിന് ആശംസകള്‍

    ReplyDelete
  29. ഓരോ തവണയും ഈ ബൂലോക
    അവലോകനങ്ങൾ നന്നായി വരുന്നുണ്ട് കേട്ടൊ കൂട്ടുകാരെ

    പിന്നെ ബൂലോഗത്തിലെ ഒരു അഞ്ച് വയസ്സുകാരനെയെടുത് ഇത്തവണ
    വരിക്കൾക്കിടയിലെ മുകളിൽ ചാർത്തിയതിന് ആദ്യം തന്നെ നന്ദി പറഞ്ഞൊകൊള്ളുന്നൂ....
    ഒരു പക്ഷേ ഒന്നിൽ മാത്രം സംതൃപ്തി നേടാത്ത ഒരു സ്വഭാവത്തിന്റെ ഉടമയായതുകൊണ്ടാകാം
    എന്റെ ഈ പല വഞ്ചിയിൽ കാലിട്ട് നിന്നുകൊണ്ടുള്ള എഴുത്തഭ്യാസങ്ങൾ തുടരുന്നത് എന്ന് തോന്നുന്നൂ.

    നല്ല ഉപദേശങ്ങളെ എന്നും മാനിക്കുന്നവനായത് കൊണ്ട്
    ആ ശീല ഗുണ-ദോഷങ്ങൾ പരമാവുധി മാറ്റുവാൻ ശ്രമിക്കുന്നതാണ്
    ഒരിക്കൽ കൂടി ഈ വരികൾക്ക് എന്റെ സന്തോഷവും കടപ്പാടും രേഖപ്പെടുത്തികൊള്ളട്ടേ

    ReplyDelete
  30. ചില ബ്ലോഗുകള്‍ കണ്ടിട്ടില്ല - മുരളിയേട്ടനെയും , നാളിനെച്ചിയെയും , മുബിയെയും, പ്രവീനിനെയും ഒക്കെ സ്ഥിരമായി വായിക്കാറുണ്ട്. അവരെ ഇവിടെ കാണുമ്പോള്‍ ഒത്തിരി സന്തോഷം :) ബാക്കിയുള്ളവ കൂടി പോയി നോക്കട്ടെ... വരികള്‍ക്കിടയില്‍ ചെയ്യുന്നത് ഒരു വളരെ നല്ല കാര്യാണ് :)

    ReplyDelete
  31. എല്ലാ ബ്ലോഗിലൂടെയും സഞ്ചരിച്ചു.. മനോഹരമായ പരിചയപ്പെടുത്തലിനു ഒരായിരം നന്ദി.. കൂട്ടത്തിൽ ഈ എളിയവനെയും പരിചയപ്പെടുത്തിയതിനു വലിയ നന്ദി.. ഭാവുകങ്ങൾ.. :)

    ReplyDelete
  32. വരികള്‍ക്കിടയില്‍ സാന്നിദ്ധ്യമറിയിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി .

    ReplyDelete
  33. "ഒരു ബ്ലോഗില്‍ കഥയെഴുതി അതിലേക്ക് വായനക്കാരെ ക്ഷണിക്കുമ്പോള്‍ ആ കഥയെ തേച്ചു മിനുക്കി നന്നായി എന്ന് സ്വയം മനസ്സിനെ സംതൃപ്തിപെടുത്തിയതിനു ശേഷം മാത്രം വായനക്കാരിലേക്ക് എത്തിക്കുക എന്നത് ഒരു വായനക്കാരനോട് എഴുത്തുകാരന്‍ കാട്ടാവുന്ന ഏറ്റവും നല്ല നീതിയാണ്"
    ഒരു തുടക്കക്കാരി എന്ന നിലയിൽ ഓരോ വാക്കുകളും ഹൃദയത്തിലേറ്റുന്നു.
    അണിയറ ശിൽപ്പികൾക്ക് ആശംസകൾ..

    ReplyDelete