Sunday, November 3, 2013

ഒരു കമന്റില്‍ എന്തിരിക്കുന്നു....?!?!?!
ഉന്നതനിലവാരമുള്ള രചനകള്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും എന്നാല്‍ അവയില്‍ പലതും ആരുമാരും ശ്രദ്ധിക്കാതെ പോവുകയും ചെയ്യുന്നത് എന്തുകൊണ്ടായിരിക്കും...?

അച്ചടിമഷി പുരളുന്ന പ്രിന്റ്‌ മീഡിയ രംഗത്ത്‌, എഴുത്ത് എന്ന കടമയ്ക്കപ്പുറം പ്രിന്റിംഗ് മുതല്‍ മാര്‍ക്കറ്റിംഗ് വരെ ചെയ്യാന്‍ പ്രഗല്‍ഭരായ ആളുകള്‍ ഉണ്ടാവുമ്പോള്‍  ഇവയെല്ലാം ഒരാള്‍ തന്നെ ചെയ്യേണ്ട വലിയ ഉത്തരവാദിത്വമാണ് ബ്ലോഗറുടെ ചുമലുകളില്‍. ഒരു കഥയോ കവിതയോ എഴുതി പബ്ലിഷ് ചെയ്തിട്ട് അതാരും വായിക്കുന്നില്ല എന്ന് പരിഭവിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? പ്രസാധനത്തിനു പുറമേ വിതരണം എന്ന ജോലി കൂടി ചെയ്യുമ്പോള്‍ മാത്രമാണ് അത് നാലുപേര്‍ അറിയുന്നതും വായനയും ചര്‍ച്ചയും സാധ്യമാവുന്നതും. 

പ്രിന്റ്‌ മീഡിയയെ അപേക്ഷിച്ച് വായനക്കാരന്റെ പ്രതികരണം എളുപ്പത്തില്‍ എഴുത്തുകാരന് ലഭിക്കുന്നു എന്നതിനാല്‍ ബ്ലോഗില്‍ വരുന്ന അഭിപ്രായത്തിന് പിന്നീട് വരുന്ന സൃഷ്ടിയെ മികവുറ്റതാക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. എന്നാല്‍ അഭിപ്രായങ്ങള്‍ വെറും കൊടുക്കല്‍-വാങ്ങലുകള്‍ മാത്രമാണ് എന്നത് പൊതുവേ പറഞ്ഞു വരുന്ന വിമര്‍ശനമാണ്. ബ്ലോഗ്‌ എഴുത്തില്‍ കമന്റിനുള്ള പ്രാധാന്യമെന്ത്? അവ എത്രത്തോളം പ്രോത്സാഹനജനകമാണ്? ബൂലോകത്തെ ചില ബ്ലോഗര്‍മാരുടെ പ്രതികരണങ്ങളിലേക്ക്...


Siyaf Abdulkhadir
മാര്‍ക്കറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള ഒരു പണിയല്ല. എഴുതുന്നവര്‍ക്ക് അത് ഒന്നുവന്ന് വായിച്ചുതരണേ എന്ന് പറയേണ്ടിവരുന്നത് ഒരു ഗതികേടല്ലേ? അതുമല്ല, വായന ഒരുതരം കടമ തീര്‍ക്കലും കൂടിയാണ്. വായിക്കുന്നവര്‍ വായനയോടുള്ള അഭിനിവേശം കൊണ്ട് വായിക്കുമ്പോളാണ് എഴുത്തുകാരന് ആത്മസംതൃപ്തി ഉണ്ടാകുക. സത്യസന്ധമായ കമന്റ്‌ എഴുതിയാല്‍ തിരിച്ച് കമന്റ്‌ അല്ല, തെറിയായിരിക്കും വരിക, ഇന്‍ബോക്സില്‍. ഗ്രൂപ്പുകള്‍ വന്നപ്പോഴാണ് എനിക്ക് വായനക്കാര്‍ ഉണ്ടായത്. പിന്നെ ഇപ്പോഴുള്ള കമന്റ്‌ ക്ഷാമം, ബ്ലോഗ്‌ മാന്ദ്യം ഒക്കെ അത്ര കാര്യമായി എടുക്കേണ്ട, കാരണം ഒരു പരിധി വരെ അത് തങ്ങളുടെ മാധ്യമത്തോടുള്ള ബ്ലോഗര്‍മാരുടെ ഉത്തരവാദിത്വം വര്‍ദ്ധിച്ചതുകൊണ്ടാണ് എന്നാണ് എന്‍റെ അഭിപ്രായം. അങ്ങനെ വായില്‍ തോന്നിയത് ഒക്കെ എഴുതാന്‍ പറ്റുന്ന സ്ഥലമല്ല ബൂലോകം എന്ന ബോധ്യം നല്ലതാണ്, അത് നിലവാരം ഉയര്‍ത്താന്‍ സഹായിക്കുക തന്നെ ചെയ്യും.
ബ്ലോഗുകള്‍  -
ആമിയുടെ ചിത്ര പുസ്തകം ..
അച്ചുവിന്‍റെ കഥവണ്ടി

Rosili Joy

 ഇന്റര്‍നെറ്റിന്റെ ഒരു മൂലയില്‍ ഒരാള്‍ ഇരുന്ന് എന്തെങ്കിലും എഴുതിയാല്‍ ആരറിയാന്‍..? അപ്പോള്‍ 'ദാ...ഞാന്‍ ഇവിടെ ഇരുന്ന് എഴുതുന്നുണ്ട്...' എന്നറിയിക്കാന്‍ മറ്റു ബ്ലോഗുകളിലും വന്നൊന്നു തലകാണിക്കണം. ഈ പുതിയ തല കാണുമ്പോ ഇതേതാ ഈ തല എന്നൊരു കൌതുകം പഴയ തലകള്‍ക്ക് കാണും. അങ്ങനെ വായനക്കാരും എത്തിക്കോളും. എനിക്ക് പുകഴ്ത്തല്‍ കമന്റു വേണ്ട. വിമര്‍ശനമാണ് വായനയില്‍ വന്നതെങ്കില്‍ അതെഴുതൂ എന്ന് ഞാന്‍ എന്റെ കമന്റുപെട്ടിയുടെ മുകളില്‍ എഴുതി വച്ചിട്ടുണ്ട്. നല്ലതെന്നു തോന്നിയാല്‍ മാത്രം മതി നല്ലതെന്ന പറച്ചില്‍. ഒരു തുടക്കക്കാരന്‍/ തുടക്കക്കാരി എങ്കില്‍ സ്നേഹവിമര്‍ശനങ്ങള്‍ ആകാം. തുടക്കക്കാര്‍ കാലംകൊണ്ട് നല്ല എഴുത്തുകാര്‍ ആകുന്നത് ബ്ലോഗിലെ ഒരു സാധാരണ കാഴ്ചയാണ്. എഴുതി വളര്‍ന്നുകഴിഞ്ഞിട്ട് ഒരു മോശം സൃഷ്ടി കണ്ടാല്‍ ആ ബ്ലോഗര്‍ വിമര്‍ശനം അര്‍ഹിക്കുന്നു. അത് തുറന്നുപറയുക തന്നെ വേണം. നല്ലത് കാണുമ്പോള്‍ എത്ര നന്നായി എന്നും പ്രതീക്ഷയ്ക്കൊത്ത് എത്തിയില്ലെങ്കില്‍ നിരാശപ്പെടുത്തി എന്നും പറയുന്നതില്‍ എന്താണ് കുഴപ്പം..?
ബ്ലോഗ്‌   - റോസാപ്പൂക്കള്‍


Jefu Jailaf
ബ്ലോഗിലെ സന്ദർശകർ എന്നത്‌ ഫെയ്സ്‌ബുക്കിനെ ആശ്രയിച്ചിരിക്കുന്നു എന്നു തോന്നാറുണ്ട്‌, പ്രത്യേകിച്ചും പുതുമുഖങ്ങൾക്ക്‌. ഇനി പഴയവർ ആണെങ്കിൽ തന്നെയും ഫെയ്സ്‌ബുക്കിൽ എത്ര സജീവമാണ്‌ എന്നതും ഒരു ഘടകമാണ്‌. ഗിവ്‌ ആൻഡ്‌ ടെയ്ക്‌ സിദ്ധാന്തം തന്നെയാണ്‌ ബ്ലോഗ്‌ പരസ്യത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയാതെ വയ്യ:). ഒരു നല്ല പോസ്റ്റ്‌ വായിച്ചാൽ അത്‌ ഫെയ്സ്‌ബുക്കിൽ ഷെയർ ചെയ്യുക എന്ന ഒരു കാര്യം ചെയ്യാൻ ഞാനടക്കം നമ്മൾ പലരുംപിശുക്ക്‌ കാണിക്കുന്നുണ്ട്‌. ആരും കാണാതെ കിടക്കുന്ന നല്ല ബ്ലോഗുകളെ ഈ രീതിയിൽ പരിചയപ്പെടുത്താൻ സാധിക്കും. സ്വയം പരസ്യം ചെയ്യുകയും മറ്റുള്ളവരെ പരസ്യം ചെയ്ത്‌ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന പ്രവണത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്‌ :). പ്രത്യേകിച്ച്‌ റഫറൻസിനു പോലും മിണ്ടിയാൽ സ്വയം ലിങ്ക്‌ വിതറുന്ന ഇന്നത്തെ സാഹചര്യത്തിൽ.
ബ്ലോഗ്‌  - ചേരുന്നിടം

Ismail Kurumpadi Thanal

നിഷ്പക്ഷമായ അഭിപ്രായം എന്നൊന്നില്ല. വിമര്‍ശിക്കേണ്ടവയെ വിമര്‍ശിക്കുകയും അഭിനന്ദിക്കേണ്ടവയെ അഭിനന്ദിക്കുകയും ചെയ്യണം. പക്ഷെ, ഗാഢമായ സുഹൃത് ബന്ധങ്ങള്‍ പലപ്പോഴും ഇതിനു വിലങ്ങുതടി ആകാറുണ്ട് എന്നത് നേരാണ്. തൊണ്ണൂറുശതമാനവും വിമര്‍ശനം ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ അധിക പോസ്റ്റുകളും വിമര്‍ശനത്തിനര്‍ഹമാണ് താനും. അതിനുള്ള പോംവഴി, നമ്മെ (ആരോഗ്യപരമായി) വിമര്‍ശിക്കുന്നവരെ നാം തന്നെ പ്രോല്‍സാഹിപ്പിക്കുക എന്നതാണ്. അതുവഴി അവരെയും നമ്മുക്ക് 'ഉള്ളത് പറയാന്‍' കഴിയും. പ്രശംസാ കമന്റുകളുടെ കൂമ്പാരത്തിനിടയില്‍ നാം വല്ല നിര്‍ദ്ദേശ-വിമര്‍ശന കമന്റ് ഇട്ടാല്‍ ഒന്നുകില്‍ പോസ്റ്റിന്റെ ഉടമ നീരസപ്പെടുകയോ അല്ലെങ്കില്‍ ആ കമന്റിന്റെ തുടര്‍ച്ചയായി വരുന്ന മറ്റു കമന്റുകള്‍, മേല്‍പ്പറഞ്ഞ കമന്റിന്റെ തുടര്‍ച്ചയായി മാറപ്പെടുകയോ ചെയ്യാറുണ്ട്. ഇത് രണ്ടും ആശാവഹമല്ല. 
ബ്ലോഗ്‌ - തണല്‍

 
നാമൂസ്‌ പെരുവള്ളൂര്‍ 
നല്ല എഴുത്തുകളില്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍  താരതമ്യേന കുറഞ്ഞതായി പലപ്പോഴും കാണാനായിട്ടുണ്ട്. പ്രധാനമായും ബ്ലോഗ് പരിചിതമല്ല എന്നതാണ് ഒരു കാരണം. ബ്ലോഗിടങ്ങളിലെ എഴുത്തുകള്‍ വായനക്കാരിലേക്ക് എത്തിക്കുന്നതിന് അതാതു ബ്ലോഗര്‍മാര്‍ തന്നെ പണിയെടുക്കേണ്ട ഒരു സവിശേഷ സാഹചര്യമാണ് നിലവിലുള്ളത്.  
മറ്റൊന്ന്, ബ്ലോഗിടങ്ങളില്‍ കാണുന്ന അഭിപ്രായങ്ങളില്‍ പലതും ഒരുതരം കൊടുക്കല്‍ വാങ്ങലുകളാണ് എന്നൊരു ആരോപണവും നമുക്കിടയില്‍ തന്നെയുണ്ട്‌. അതൊരു നല്ല രീതിയാണോ എന്ന ചോദ്യം പ്രസക്തമെങ്കിലും, 'കൊടുത്തു വാങ്ങുക' എന്ന താത്പര്യം മാറ്റി നിര്‍ത്തിക്കൊണ്ട് കൊടുക്കലിനെ നമുക്കും ശീലിക്കാവുന്നതേയുള്ളൂ. അതുവഴി പുതിയ എഴുത്തുകളും എഴുത്തുരീതികളും അറിയാനും, അക്കൂടെ നമ്മുടെ സാന്നിധ്യം അറിയിക്കാനും നമുക്കാകുന്നുണ്ട്. മാത്രവുമല്ല, ഈ സമീപനം ആ എഴുത്തുകള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം കൂടെയാണ്. ഒരു അക്ഷരക്കൂട്ടം എങ്ങനെ സംവദിച്ചുവോ ആ അര്‍ത്ഥത്തില്‍ അതിനോടൊരു മറുവാക്കോതാന്‍ മടിയൊട്ടും വേണ്ടാ എന്നാണ് എന്റെ മതം. 'സംവേദന ക്ഷമത' {എഴുത്തിലും, വായനയിലും} അതൊരു വലിയ ഘടകമെങ്കിലും, നമ്മിലത് ഏറിയും കുറഞ്ഞുമിരിക്കും. അതുതന്നെയാണ് പ്രകൃതി നിയമവും. എന്നു കരുതി നാമെന്തിന് ഉള്‍വലിയണം ? പലപ്പോഴും, നമ്മില്‍ പലരും അതിന് മുതിരാറില്ല എന്നതാണ് വാസ്തവം.
ബ്ലോഗ്‌ - തൌദാരംJoselet Mamprayil Joseph

എഫ്.ബി ബ്ലോഗ്‌ ഗ്രൂപ്പില്‍ വന്നുപെട്ടതുകൊണ്ടാണ് എഴുതുന്നത് നാലാള്‍ അറിഞ്ഞത് എന്നത് സത്യമാണ്. പക്ഷേ രണ്ടു വര്‍ഷം മുന്‍പത്തെ സ്ഥിതിയല്ല ഇപ്പോള്‍. ബ്ലോഗിങ് എന്നത് എഫ്.ബിയില്‍ തന്നെയായാലെന്ത്? - എന്നൊരു സംശയവും പരീക്ഷണവും നടക്കുന്ന സമയമാണ്. ഇന്‍സ്റ്റന്റ് ആയി ഷെയര്‍ ചെയ്യപ്പെടുന്നതുമാത്രം ചുരുക്കം ചിലര്‍ ഓടിച്ചൊന്നു വായിക്കുന്നു. (നല്ല വായനക്കാരെ ഉദ്ദേശിച്ചല്ല. പൊതുവേയുള്ള വിലയിരുത്തലാണ്.) നൂറായിരം ബ്ലോഗുകള്‍ ഉള്ള ഇ- ഇടത്തുനിന്നും മുന്‍ പരിചയമുള്ളതോ, താത്പര്യമുള്ളതോ മാത്രം വായിക്കുവാനുള്ള സമയമേ ഇപ്പോഴുള്ളൂ എന്നതാണ് സത്യം. താന്‍ ഒരു മികച്ച എഴുത്തുകാരനാണ്‌ എന്ന് വെളിപ്പെടുത്തേണ്ട കടമ ആ ബ്ലോഗറില്‍ നിക്ഷിപ്തമാണ്. ഒരിക്കല്‍ കഴിവ് തെളിയിച്ചവരെ തേടി വായനക്കാര്‍ എത്തിക്കൊള്ളും എന്നാണ് തോന്നുന്നത്. അതായത് തിരിച്ചുകിട്ടാന്‍ വേണ്ടി എഴുതുന്ന നൂറു കമന്റ്സിനേക്കാള്‍ എഴുത്തിന്റെ മേന്മ കൊണ്ട് ലഭിക്കുന്ന പത്ത് കമന്റ്സുകള്‍. ഒന്ന് ശ്രദ്ധിച്ചാല്‍ ഒരുപാട് എഴുതി പഴകുന്തോറും ചില നല്ല ബ്ലോഗര്‍മാരുടെ കമന്റ്സ് കോളം ചുരുങ്ങിക്കൊണ്ടിരിക്കും. അവര്‍ മേല്‍പ്പറഞ്ഞ വിലപ്പെട്ട പത്ത് അഭിപ്രായങ്ങളില്‍ തൃപ്തരായിരിക്കും. ബ്ലോഗ്‌   - പുഞ്ചപ്പാടംManoj Kumar M
ഒരു പോസ്റ്റ്‌ എഴുതി, ടൈപ്പ് ചെയ്ത് പബ്ലിഷ് ചെയ്യുന്നതിലും വലിയ പണിയാണ് അത് മറ്റൊരാളെക്കൊണ്ട് വായിപ്പിക്കുക എന്നത്.. അത് അറിയാവുന്നതുകൊണ്ടുതന്നെ, ഉള്ള സമയത്തില്‍ കണ്ണില്‍ പെടുന്ന പോസ്റ്റുകള്‍ വായിക്കാറുമുണ്ട്. പക്ഷെ പലപ്പോഴും കണ്ടിട്ടുള്ള (എനിക്ക് തോന്നിയതാവാം) ഒരു പ്രവണത കമന്റിനു വേണ്ടി കമന്റിയിട്ട് പോകുന്ന ഒരു രീതിയാണ്‌. ഇത് എന്റെ ബ്ലോഗിനെ പറ്റിയല്ല കേട്ടോ. പല കമന്റുകളും കണ്ടാല്‍ അത് ആ പോസ്റ്റ്‌ വായിച്ചിട്ടാണ് കമന്റിയത് എന്ന് തോന്നാറില്ല. വരവ് അറിയിക്കാനുള്ള ഒരവശിഷ്ടം. സത്യസന്ധമായി കമന്റുകള്‍ നല്‍കണം എന്ന് പലരും പറഞ്ഞു കണ്ടപ്പോള്‍ പറയണം എന്ന് തോന്നി.

Roopesh Ns

തുറന്നു പറഞ്ഞാല്‍ ഇവിടെ വായന കുറവാണ്. എഴുതുകയും പ്രചരിപ്പിക്കുകയുമാണ് പ്രധാനം എന്ന് കാണുന്നു.ഇഷ്ടക്കേടുണ്ടാക്കുന്ന ഒരു കാര്യം പറയട്ടെ, നിലവാരമുള്ള പല എഴുത്തുകാരും പോസ്റ്റ് ഇടുന്ന സമയത്തല്ലാതെ ലിങ്ക് ഇടുന്നത് കാണാറില്ല. പിന്നെ കൂതറ ആണെന്ന് സ്വയം ബോധ്യമുള്ളവരും ലിങ്ക് ഇടാറില്ല. നിലവാരം ഉള്ള പല ബ്ലോഗുകളിലും ആള് കുറവാണ്. ഇവിടെ സത്യസന്ധമായ വായനയും അഭിപ്രായം പ്രകടിപ്പിക്കലും തീരെ ഇല്ല. എന്‍റെ പോസ്റ്റ് വായിക്കാന്‍വേണ്ടി പലയിടത്തും പോകും. വായിച്ചു എന്ന് കാണിക്കാന്‍ ഒരു കമന്‍റു ഛര്‍ദ്ദിക്കും. അദ്ദേഹം തിരിച്ചും അത് തന്നെ ചെയ്യും. അല്ലാത്തവ വളരെ കുറവ്. പിന്നെ ആളെ പിണക്കണ്ട എന്നുകരുതി ഒഴുക്കന്‍ അഭിപ്രായം പറഞ്ഞിട്ട് പോകുന്ന ആത്മവഞ്ചകരോട് എന്ത് പറയാന്‍.


പിന്നെ ഈ പോസ്റ്റിലെ ചോദ്യത്തിലേക്ക് വന്നാല്‍, മാര്‍ക്കറ്റ് ചെയാനുള്ള എളുപ്പവഴികള്‍ പലതും മിക്കവര്‍ക്കും അറിയാം. പ്രധാനപ്പെട്ട ഒരു സംഗതി പ്രശസ്തരായ നിലവാരമുള്ള ബ്ലോഗര്‍മാര്‍ ആരെങ്കിലും ലിങ്ക് ഇട്ട് പ്രൊമോട്ട് ചെയ്യുക എന്നതാണെന്ന് തോന്നുന്നു. ശ്രീ അജിത്‌ നിര്‍ദേശിക്കുന്ന ബ്ലോഗുകള്‍ കണ്ടാല്‍ ഞാന്‍ പോകാറുണ്ട്. എന്തെങ്കിലും കാര്യമായി ഉണ്ടാകും. അംഗീകരിക്കപ്പെട്ട ഒരു ബ്ലോഗര്‍ പ്രൊമോട്ട് ചെയ്യുന്നത് തുടക്കക്കാര്‍ക്ക് ഗുണം ചെയ്യുന്നതായി കാണാറുണ്ട്‌.
ബ്ലോഗ്‌ - വൈക്കത്തുകാരന്‍
Chandu Nair
ബ്ലോഗ്‌  വായന ഇപ്പോൾ വളരെ കുറവാണ് എന്നതു തന്നെയാണ് സത്യം. എല്ലാവരും എഫ്.ബി.യിലേക്ക് കയറിയിരിക്കുകയാ. പണ്ട് നൂറും നൂറ്റമ്പതും കമന്റുകൾ കിട്ടിയിരുന്ന പോസ്റ്റുകളിൽ ഇപ്പോൾ ഇരുപത്തഞ്ചിനു താഴെയേ വായനക്കാർ എത്തുന്നുള്ളൂ. ഈ പ്രവണത ഖേദകരം തന്നെയാണ്. പിന്നെ എനിക്ക് മോശമായി തോന്നിയിരുന്ന ചില പോസ്റ്റുകളിൽ ഞാൻ മുൻപൊക്കെ നിരൂപണ ശൈലിയിൽ കമന്റുകൾ പറഞ്ഞിരുന്നു. കുറെ പേർ പിണങ്ങി. ഇപ്പോൾ പല പോസ്റ്റുകളും വായിച്ചിട്ട് അജിത്ത് പറയ്ന്നതുപോലെ ഒന്നോ രണ്ടോ വാ‍ക്കിലൊതുക്കുകയാണ് പതിവ്. എന്തിനാ ശത്രുക്കളെ ഉണ്ടാക്കുന്നത്. സോദരങ്ങളെ, എഫ്.ബി എന്ന ദന്തഗോപുരത്തിൽ നിന്നും വല്ലപ്പോഴും മണ്ണിൽ ഇറങ്ങിവരിക. ഇവിടെ വ്യക്തിബന്ധങ്ങൾക്ക് നല്ല കെട്ടുറപ്പുണ്ടാകുന്നു. എങ്കിലും രചനകളിൽ കാണുന്ന തെറ്റുകൾചൂണ്ടി കാണിക്കേണ്ടതാണ്. അതിൽ ആരും അരിശപ്പെടരുത്, ഗ്രൂപ്പ് കളിക്കരുത്.
ബ്ലോഗ്‌ - ആരഭി
Cvthankappan Velayudhan

പലര്‍ക്കും രസിക്കില്ല എന്നതാണ് സത്യം. അത് മനസ്സിലാക്കിയപ്പോള്‍ മെല്ലെ തലോടിപോരിക. അപ്പോള്‍ അലട്ടൊന്നുമില്ല. ഫലഭൂയിഷ്ടമായ മണ്ണില്‍ ധാരാളം നവമുകുളങ്ങള്‍ വിടര്‍ന്നുവരുന്നുണ്ട്, വ്യത്യസ്തമായ ധനുസ്സുകളിലായി. കണ്ണില്‍പ്പെടുന്നവയെ താല്പര്യത്തോടെ ശ്രദ്ധിക്കുകയും, പഠിച്ചുമനസ്സിലാക്കുകയും ചെയ്യുന്നുണ്ട് നിത്യവും. വളരെ സന്തോഷകരമായ വിശേഷങ്ങളാണ് ഈ യാത്രകളില്‍ എനിക്ക് അനുഭവമാവുന്നത്. വൈശിഷ്ട്യമുള്ള മൊട്ടുകള്‍ ധാരാളം!! ഈ പ്രായത്തിലും ആത്മവിശ്വാസം പ്രദാനം ചെയ്യാനുള്ള പ്രക്രിയയില്‍ മുഴുകാന്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഈ നാമ്പുകള്‍ പ്രേരണ ചെലുത്തുന്നു. അനുകൂലമായ സാഹചര്യത്തില്‍ അവ വളര്‍ന്ന് പൂത്തുപന്തലിച്ച് എങ്ങും സൗരഭ്യം പരത്തുമെന്നത് തീര്‍ച്ചയാണ്, ഇളംപ്രായത്തില്‍ ചൂടേറ്റാല്‍ കരിയുമെന്നതും സത്യമല്ലേ?!! മന്ദമന്ദമുള്ള എന്‍റെ നടത്തത്തിനിടയില്‍ ഒരു തണല്‍ കുളിര്‍കാറ്റ് ഏല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍‌ ധന്യനായി.
ബ്ലോഗ്‌ - കൈലാസ്‌

Ajith Kumar
ബ്ലോഗ് വായന കഴിഞ്ഞ് സമയം വളരെ കുറവാണ് എന്നത് മാത്രമേ ഒരു പ്രശ്നമുള്ളു. ബ്ലോഗ് പോസ്റ്റുകളില്‍ വായനക്കാരെത്തണമെങ്കില്‍ നിങ്ങളും ഒരു വായനക്കാരനാവുക എന്നതാണെന്റെ നിര്‍ദ്ദേശം. അല്ലെങ്കില്‍ ഒരു എളുപ്പവഴി ഒരു ബെര്‍ളിയോ വള്ളിക്കുന്നോ മോഹന്‍ലാലോ ഒക്കെ ആയിത്തീരുക എന്നതാണ്. എന്റെ ഓരോ പോസ്റ്റിനും നൂറും നൂറ്റമ്പതും കമന്റുകള്‍ വരുന്നത് എന്റെ എഴുത്തിന്റെ ഗുണം കൊണ്ടാണെന്ന് വിശ്വസിക്കണമെങ്കില്‍ ഞാന്‍ അത്രയ്ക്കൊരു മണ്ടനായിരിക്കണം. ഞാന്‍ അടിക്കടി പോസ്റ്റ് ചെയ്യാറില്ല. മാത്രമല്ല, വളരെയേറെ ബ്ലോഗുകളില്‍ വായിക്കാനെത്താറുമുണ്ട്. പലതവണ അവരുടെ ബ്ലോഗുകളില്‍ കാണപ്പെടുമ്പോള്‍ ഈ ബ്ലോഗര്‍ കുറെത്തവണയായല്ലോ ഇവിടെ വരുന്നു. എന്നാല്‍ അവിടെ ഒന്ന് ചെന്നുനോക്കട്ടെ എന്ന് ഭൂരിഭാഗം പേരും ചിന്തിക്കും. എന്നാല്‍ അങ്ങനെയൊന്നും ഒരു കുലുക്കവുമില്ലാത്ത ബ്ലോഗര്‍മാരും ഉണ്ട്. സൗഹൃദസന്ദര്‍ശനത്തിന്റെ മടക്കസന്ദര്‍ശനമെന്നല്ലാതെ എഴുത്തിന്റെ സൗരഭ്യത്താല്‍ ആകര്‍ഷിക്കപ്പെട്ടല്ല ഈ സുഹൃത്തുക്കളൊന്നും വരുന്നത്. 
ബ്ലോഗ്‌ - എന്ന് സ്വന്തം 


Viddi Man

 ബ്ലോഗ് എഴുതുന്നവർ അത് മാർക്കറ്റ് ചെയ്യാനും ശ്രമിക്കണം എന്നുതന്നെയാണ് എന്റെ നിലപാട്. ബ്ലോഗേഴ്സ് ഗ്രൂപ്പുകളുടെ പ്രധാന കടമ ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കുക തന്നെയായിരിക്കണം. എന്റെ ബ്ലോഗിനു കൂടുതൽ കമന്റുകൾ കിട്ടി തുടങ്ങിയത് ഗ്രൂപ്പിൽ ചേർന്നതിനുശേഷമാണ്. പക്ഷെ ഈയിടെയായി ബ്ലോഗർമാർ പൊതുവേ ഫേസ്ബുക്കിൽ കൂടുതൽ സമയം ചെലവഴിക്കുന്നതായി തോന്നിയിട്ടുണ്ട്. ഒരെഴുത്തുകാരനായിരിക്കുമ്പോഴും അതിലുപരി നമ്മിലെ മനുഷ്യൻ സ്നേഹിക്കപ്പെടാനും പരിഗണിക്കപ്പെടാനും ആഗ്രഹിക്കുന്നുണ്ട് എന്നതാണ് അതിനു കാരണമായി തോന്നിയിട്ടുള്ളത്. അതിനെയും മറി കടക്കുന്ന രീതിയിൽ 'എഴുതാനുള്ള വിളി' ശക്തമായാലേ ഇന്ന് ബ്ലോഗർമാർ ബ്ലോഗിലേക്ക് കടക്കുന്നുള്ളൂ. 
ബ്ലോഗ്‌ -നിഴൽസ്വപ്നങ്ങൾ , തണല്‍മരങ്ങള്‍


 Jithin Chandrababu
 
സ്വന്തം ബ്ലോഗ്‌ തലയില്‍ ഏറ്റിനടന്ന് വില്പന നടത്തല്‍ ഒന്നും എല്ലാര്‍ക്കും ദഹിച്ചെന്നു വരില്ല. ആ സാഹചര്യത്തില്‍ ബ്ലോഗുകള്‍ പരസ്യം ചെയ്യാന്‍ ഒരു ഇടം ഉണ്ടാകുകയും അവിടെ ചെന്ന് പുതിയ പോസ്റ്റുകള്‍ വായിക്കുന്ന ഒരു ശീലം ഉണ്ടാക്കുകയും ചെയ്യുകയാണ് ആദ്യം വേണ്ടത് എന്ന് തോന്നുന്നു. 
ബ്ലോഗ്‌ - പത്രക്കാരന്‍


Ganga Dharan Makkanneri
ബ്ലോഗ് എഴുതി ആ ബ്ലോഗിനെ ആരെയും അറിയിക്കാതെ ഇരിക്കുന്നത് ഡയറിയില്‍ കവിത കുത്തിക്കുറിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കാതെ ഇരിക്കുന്നതുപോലെ ആണ്. അതുകൊണ്ട് കഴിയുന്നത്ര ബ്ലോഗ് പ്രൊമോഷന്‍ ചെയ്യാം. പക്ഷെ അത് കൈനീട്ടി യാചിക്കുന്നതുപോലെ ആകാന്‍ പാടില്ല. എത്ര മാര്‍ക്കറ്റ് ചെയ്താലും എഴുതുന്നതില്‍ കഴമ്പില്ലെങ്കില്‍ ബ്ലോഗ് സന്ദര്‍ശനം നീണ്ടുനില്‍ക്കില്ല.
   ബ്ലോഗ്‌  - നോട്ടംPradeep Kumar
ബ്ലോഗ് മാർക്കറ്റിംഗ് എന്ന പ്രയോഗം, ബ്ലോഗെഴുത്ത് ഏതോ കച്ചവടച്ചരക്കിന് തുല്യമാണെന്ന പ്രതീതി ഉണ്ടാക്കുന്നു. ബ്ലോഗുകളിൽ വായിക്കുന്നത് ബൗദ്ധികവ്യായാമത്തിലൂടെ രൂപപ്പെടുന്ന ആശയങ്ങളാണ്. മനസ്സുകളും, മനസ്സുകളും തമ്മിലുള്ള ആശയവിനിമയമാണ് വായനയിലൂടെ നടക്കുന്നത്. അതൊരിക്കലും ഒരു ഉപഭോഗ ഉൽപ്പന്നമല്ല. വായനക്കാരുടെ വൈവിധ്യപൂർണമായ അഭിപ്രായങ്ങൾ കൂടി രേഖപ്പെടുത്തുമ്പോഴേ ബ്ലോഗിൽ എഴുതിയതിന് പൂർണത കൈവരുന്നുള്ളു. എഴുത്തുകാരനും, വായനക്കാരനും തമ്മിലുള്ള ഈ ആത്മനിഷ്ഠസംവാദത്തെ ഒരു കച്ചവടച്ചരക്കിന്റെ വിനിമയത്തോട് ഉപമിക്കുന്ന രീതിയെ ഞാൻ എതിർക്കുന്നു. 

ബ്ലോഗ് മാർക്കറ്റിംഗ് എന്ന പ്രയോഗംതന്നെ ബ്ലോഗെഴുത്തിന്റെ ആത്മാവിനെ കെടുത്തുന്നതാണ്. ഏറെ കണ്ടു വരുന്ന മറ്റൊരു പ്രയോഗമാണ് ലിങ്ക് വിതരണം, ലിങ്ക് ഏറ് എന്നിവ. വായനക്കാരനെ ബ്ലോഗർ ചതിക്കുകയാണ് എന്നൊരു തോന്നലുണ്ടാക്കുന്ന ബാലിശമായ ഒരു പ്രയോഗമായാണ് എനിക്കിത് അനുഭവപ്പെടാറുള്ളത്. 

ബ്ലോഗുകൾ മാർക്കറ്റ് ചെയ്യാനുള്ള വഴി അന്വേഷിക്കുന്നതിനു പകരം, നമ്മുടെ ബ്ലോഗുകളിൽ എഴുതിയതിനെക്കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായമറിയാനുള്ള വഴികൾ എന്തൊക്കെയെന്ന് അന്വേഷിക്കാം. ഇവിടെ എനിക്ക് എന്റേതായ ചില സ്വാർത്ഥതകൾ ഉണ്ട്. വൻകിട എഴുത്തുകാരുടെ ബ്ലോഗുകൾ വായിക്കാറുണ്ടെങ്കിലും ഞാനവിടെ അഭിപ്രായം എഴുതാറില്ല. ചെറുകിട-ഇടത്തരം എഴുത്തുകാരുടെ ബ്ലോഗുകൾ വായിക്കാറും അഭിപ്രായം എഴുതാറുമുണ്ട്. ഇതോടൊപ്പം ചെറുകിട എഴുത്തുകാരനായ ഞാനെഴുതിയതിൽ മറ്റുള്ളവരുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കാറുമുണ്ട്. ഞാൻ പലതവണ വായിച്ച് അഭിപ്രായം അറിയിച്ചിട്ടും, എന്റെ ബ്ലോഗിൽ വരുകയോ, നൽകിയ അഭിപ്രായത്തിന് മറുപടി പറയുകയോ ചെയ്യാത്ത എഴുത്തുകാരുടെ ബ്ലോഗുകളിൽ അഭിപ്രായമെഴുതുന്നത് ഞാൻ പതുക്കെ നിർത്താറുണ്ട്. എന്റെ ബ്ലോഗിന്റെ പ്രചരണത്തിന് മറ്റ് മാർഗങ്ങളൊന്നും അവലംബിക്കാറില്ല. ഓരോ പോസ്റ്റിനും ഞാൻ പ്രതീക്ഷിക്കുന്ന ചുരുക്കം ചില ആളുകൾ വായനക്ക് എത്താറുണ്ട്. എന്റെ ബ്ലോഗെഴുത്തിന് പരിപൂർണ സംതൃപ്തി ആ അഭിപ്രായപ്രകടനങ്ങളിൽ നിന്ന് കിട്ടാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ആത്മാർത്ഥമായ അഭിപ്രായം അറിയിക്കുന്ന ആ വായനകൾ ധാരാളം.
ബ്ലോഗ്‌   - നിഴലുകള്‍ , ഷോര്‍ട്ട് സൈറ്റ്‌

Aarsha Abhilash
ബ്ലോഗ്‌ മാര്‍ക്കറ്റ്‌ ചെയ്യാനുള്ള വഴികള്‍ - അറിയില്ല :) എങ്കിലും ചര്‍ച്ച വളരെ നന്നായി. അജിത്തേട്ടനും , തങ്കപ്പന്‍ സാറും എന്‍റെ ബ്ലോഗിലെയും നിരന്തര സാന്നിദ്ധ്യങ്ങള്‍ ആണ്. അതില്‍ സന്തോഷം ഉണ്ട്. രൂപേഷ് പറഞ്ഞതും, വിഡ്ഢിമാന്‍ പറഞ്ഞതും ഒക്കെ കാര്യം തന്നെ. പക്ഷെ, ഇന്നും എല്ലാരും അങ്ങനെയൊക്കെത്തന്നെയാണ്. അപ്ന അപ്ന ബ്ലോഗില്‍ വന്നുനോക്കുന്നവരെ തിരികെയും പോയി നോക്കും.  എന്റെ പേജില്‍ ഇടുന്ന കമന്റിലൂടെ ആകും ഞാന്‍ അവരെ അറിയുക. ഇനി അങ്ങനെ ഒന്നുമല്ലാതെ എത്ര പേര്‍ സ്ഥിരമായി മറ്റുള്ളവരുടെ ബ്ലോഗ്‌ നോക്കാറുണ്ട് എന്നത് ചോദ്യം! ഇതില്‍ അഭിപ്രായം പറഞ്ഞവരില്‍ പോലും പലരും (ചില നല്ല സുഹൃത്തുക്കള്‍ പോലും) അറിഞ്ഞിട്ടും ബ്ലോഗിലേക്ക് വരാറില്ല, വന്നാല്‍ കമന്റ് ഇടാറില്ല.
ബ്ലോഗ്‌  - മറക്കാതിരിക്കാനായ് മാത്രം


Ramji Patteppaadam
അഭിപ്രായം ഇന്ന രീതിയില്‍ ആകണം എന്നത് ശരിയാകും എന്ന് തോന്നുന്നില്ല. പലരും പല തരത്തില്‍ വായിക്കുമ്പോള്‍ എന്റെ അഭിപ്രായം അല്ലല്ലോ മറ്റൊരാള്‍ക്ക് ഉണ്ടാകുക. അതുകൊണ്ട് തന്നെ എഴുത്തുകാരന് ഉപകാരമാകുന്ന തരത്തിലുള്ള അഭിപ്രായം എന്നത് എത്രകണ്ട് ശരിയാകും എന്ന് സംശയമാണ്. വായിക്കുന്നവരില്‍ അധികവും ഒരു കഥയ്ക്കോ കവിതയ്ക്കോ വ്യക്തമായ അഭിപ്രായം പറയാന്‍ കഴിയാതെ, കൊള്ളാം, നന്നായി എന്നൊക്കെ തന്നെയായിരിക്കും പറയുക. മുകളില്‍ സൂചിപ്പിച്ചതുപോലെ വായിക്കാതെ അഭിപ്രായം എഴുതുന്നവര്‍ ഇല്ല എന്നല്ല പറയുന്നത്. എന്റെ അഭ്പ്രായത്തില്‍ അഭിപ്രായങ്ങള്‍ എന്തായാലും ഒന്നും എഴുതാതെ പോകുന്നതിനേക്കാള്‍ നല്ലതാണ് എന്തെങ്കിലും എഴുതി പോകുന്നത് എന്ന് തന്നെയാണ്. അതുകൊണ്ട് അഭിപ്രായം ഇന്ന രീതിയില്‍ ആയിരിക്കണം എന്നതിന് അത്ര പ്രാധാന്യം വേണ്ടെന്നാണ് എനിക്ക് തോന്നുന്നത്. 

അഭിപ്രായങ്ങള്‍ കൊടുക്കല്‍ വാങ്ങലോ എന്തുമാകട്ടെ. അഭിപ്രായങ്ങള്‍ ഉണ്ടാവട്ടെ. അപ്പോള്‍ ബ്ലോഗര്‍ക്ക് എഴുതാനുള്ള ആവേശം കൂടും. വിമര്‍ശനങ്ങള്‍ എല്ലാവരും വൈരാഗ്യത്തോടെ കാണുന്നു എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. വായനക്കാരന്‍ എഴുതുന്നവനേക്കാള്‍ ഉയരത്തിലാകുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ കണ്ടേക്കാം. വലിയ എഴുത്തുകാരെക്കുറിച്ച് എന്തെങ്കിലും ഒന്ന് ചെറുതായി പറഞ്ഞുനോക്കുക. അപ്പോഴറിയാം അവരുടെ സഹിഷ്ണുത! അങ്ങിനെ നോക്കുമ്പോള്‍ ബ്ലോഗ്‌ രംഗം എത്രയോ ഉയരത്തിലാണ്.
ബ്ലോഗ്‌  കഥകള്‍


Echmu Kutty

വിമര്‍ശനം പലപ്പോഴും ഈഗോ ജയിപ്പിക്കലായി മാറുന്നതും തിരിച്ച് വിമര്‍ശിച്ചത് ഈഗോ മുറിപ്പെടലായി മാത്രം മനസ്സിലാക്കുന്നതും മനസ്സിലുള്ളത് തുറന്ന് പറയുന്നതില്‍ നിന്നും പലരേയും തടയാറുണ്ട്.
  ബ്ലോഗ്‌ - എച്മുവോട് ഉലകം
 
 Mini Pc
അഭിപ്രായങ്ങള്‍ എല്ലാം വായിച്ചു. എനിക്ക് തോന്നുന്നത് ബ്ലോഗ്‌ എഴുത്തുകളെ പുറമെയുള്ളവര്‍ അംഗീകരിക്കുകയോ, അംഗീകരിക്കാതിരിക്കുകയോ ചെയ്യട്ടെ, അതല്ല നമ്മുടെ ആദ്യ പ്രശ്നം, നമുക്ക് നമ്മുടെ ഈ കുടുംബത്തില്‍ (ബ്ലോഗ് കുടുംബത്തില്‍) പ്രോല്‍സാഹനം അര്‍ഹിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കാന്‍ കഴിയുന്നുണ്ടോ എന്ന് ആത്മാര്‍ഥമായും ഒരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. സൗഹൃദങ്ങളുടെ, നീരസത്തിന്‍റെ ഒക്കെ കെട്ടുപാടുകള്‍ക്കപ്പുറം നിന്നുകൊണ്ട്, നല്ലതിനെ നല്ലത് എന്നും, മെച്ചപ്പെടുത്താനുള്ളവയെ ആ രീതിയിലും അഭിപ്രായപ്പെടുന്നത് വളരെ നന്നായിരിക്കും. അഭിപ്രായങ്ങള്‍ ആഗ്രഹിക്കാത്തവര്‍ ആരാണ്? ഒന്നോര്‍ത്തുനോക്കൂ, നമുക്കിടയില്‍ പലരും വല്യ വല്യ എഴുത്തുകാരായി മാറുമ്പോള്‍ നമുക്ക് സന്തോഷത്തോടെ ഓര്‍ക്കാലോ, ആ എഴുത്ത് വഴിയില്‍ നമ്മുടെ കുഞ്ഞുകുഞ്ഞു കമന്റുകളും ഉണ്ടായിരുന്നല്ലോ എന്ന്.
ബ്ലോഗ്‌  - ഉള്‍പ്രേരകങ്ങള്‍
---------------------------------------------------------------


ഫേസ്‌ബുക്കിലെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ അഭിപ്രായങ്ങളാണ് മുകളില്‍ കണ്ടത്. ഇത്രയും അഭിപ്രായങ്ങള്‍ സമന്വയിപ്പിക്കുന്നതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്, ബ്ലോഗിന്റെ മാര്‍ക്കറ്റിംഗ് എഴുത്തുകാരന്റെ ന്യൂനതയല്ല, മറിച്ച് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചുമതല തന്നെയാണ് എന്നാണ്. കണ്ടും വായിച്ചും തന്നെയാണ് ഓണ്‍ലൈന്‍ രംഗത്ത് പരസ്പരം പരിചയമാവുന്നത്. പിന്നാലെ നടന്ന് നിര്‍ബന്ധിച്ച് വിളിച്ചുകൊണ്ടുവന്നു വായിപ്പിക്കുക എന്ന, മറ്റുള്ളവര്‍ക്ക് അരോചകമാവുന്ന ഒരു ചടങ്ങിനോട് മാത്രമേ യോജിക്കാന്‍ കഴിയാതുള്ളൂ.

ബ്ലോഗുകമന്റുകള്‍ ഒരുതരം ബാര്‍ട്ടര്‍ സമ്പ്രദായം എന്ന ആരോപണത്തെക്കുറിച്ച് - നമ്മുടെയൊക്കെ വീടുകളില്‍ ഒരു ചടങ്ങിനു വന്ന്‍ സംബന്ധിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നവരുടെ സമാനചടങ്ങുകളില്‍ പങ്കെടുക്കുകയും, അവര്‍ നല്‍കിയതിനു തുല്യമായ പ്രതിസമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുക എന്നത് സര്‍വ്വസാധാരണമാണ്. നിത്യജീവിതത്തില്‍ ഇങ്ങനെയുള്ളവ ധാരാളമായി സംഭവിക്കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, കൊടുക്കല്‍ വാങ്ങലുകളെ പുച്ഛിക്കുന്നവര്‍ എന്തുകൊണ്ടാണ് ബ്ലോഗ്‌ രംഗത്ത് മാത്രമാവുന്നത് എന്ന് മനസിലാവുന്നില്ല.

ഒരാള്‍ വന്ന് അഭിപ്രായം പറയുമ്പോഴാണ് പലപ്പോഴും അങ്ങനെ ഒരാളെ ശ്രദ്ധിക്കുന്നതും ഓര്‍മ്മിക്കുന്നതും എന്ന വസ്തുതയും തള്ളിക്കളയാന്‍ കഴിയില്ല. എന്തായാലും മാര്‍ക്കറ്റിംഗ് എന്നത് മറ്റേതൊരു രംഗത്തേയും പോലെതന്നെ ബ്ലോഗ്‌ എഴുത്തിലും അനിവാര്യഘടകമാണ്. അതുകൊണ്ട് അഭിപ്രായം പറയാന്‍ എന്തിനു നാം മടിക്കണം? എന്നാല്‍ അതിനായുള്ള വ്യക്തിപരമായ സമീപനങ്ങളില്‍ സമചിത്തത പ്രകടിപ്പിച്ചാല്‍ ഏറെ നന്നായിരിക്കുമെന്ന് മാത്രം.

മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുമ്പോഴാണ്‌ പലപ്പോഴും സ്വന്തം തെറ്റുകള്‍ നാം തിരിച്ചറിയുക. അതുകൊണ്ട് പോസ്റ്റില്‍ വരുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വയം വിലയിരുത്തല്‍ നടത്തുവാനും അതുവഴി പോരായ്മകളെ തിരിച്ചറിഞ്ഞ് എഴുത്ത് കൂടുതല്‍ മികവുറ്റതാക്കാനും നമുക്ക് കഴിയട്ടെ. ഇനി മറ്റൊരു ബ്ലോഗില്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അത് കൂടുതല്‍ സത്യസന്ധവും പോസ്റ്റിലെ വിഷയത്തോട് നീതി പുലര്‍ത്തുന്നതുമാവുന്നത് ആ എഴുത്തുകാരനോട് ചെയ്യുന്ന നന്മയായിത്തന്നെ കരുതാം. വിമര്‍ശനത്തെ പ്രതികാര ബുദ്ധിയോടെ കാണാതെ, സഹിഷ്ണുതാ മനോഭാവത്താല്‍ വീക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം ആരോപണങ്ങളെ വേരോടെ പിഴുതെറിയാം. ഒരുപാട് വായന നടക്കുമ്പോഴാണല്ലോ സ്വാഭാവികമായും ഒരു നല്ല പോസ്റ്റ്‌ പിറക്കുക.

ഈ വിഷയവുമായി ബന്ധപ്പെട്ട ചില ബ്ലോഗ്‌ പോസ്റ്റുകള്‍ ഇവിടെ വായിക്കാം -
ബ്ലോഗില്‍ കമന്റ്സ് എഴുതാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രായോഗികപ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിവിധികളും സംബന്ധിച്ച ഒരു പോസ്റ്റ്‌ -  ബ്ലോഗ്‌ മിത്രങ്ങളുടെ സത്വരശ്രദ്ധയ്ക്ക്   (ഏരിയല്‍ഫിലിപ്‌)
എങ്ങനെ  കൂടുതല്‍ കമന്റുകള്‍ ലഭ്യമാക്കാം എന്നത് സംബന്ധിച്ച മറ്റൊരു പോസ്റ്റ്‌ -
Top Secrets you should know to Get more Comments on your Blog   (ആബിദ്‌ ഒമര്‍)


                   ---------------------------------------------------------------


വായനക്കാരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും 
varikalkkidayil@gmail.com   എന്ന മെയില്‍ ഐഡിയിലും അറിയിക്കാം

86 comments:

 1. കാത്തു കാത്തിരുന്നു അയാൾ ഓടിയെത്തി എന്ന് പറഞ്ഞാൽ
  അത് അസ്ഥാനത്താകില്ല തന്നെ! ഒന്ന് ഓടിച്ചു വായിച്ചു !
  ഒരു വിശദമായ കുറിപ്പ് ഇതോടുള്ള ബന്ധത്തിൽ
  കുറിക്കാം, അതിനു മുൻപ് ഇതാ ആദ്യ കമന്റു കിടക്കട്ടെ ഇവിടെ
  പിന്നെ എന്നെയും എന്റെ ബ്ലോഗിനെയും പരാമർശിച്ചു കണ്ടത്തിൽ
  സന്തോഷം വീണ്ടും വരാം തുടരട്ടെ ഈ യാത്ര
  എല്ലാ ആശംസകളും നേരുന്നു
  ഫൈസലിനും കൂട്ടർക്കും
  \

  ReplyDelete
  Replies
  1. ശ്രീ ഫിലിപ്പ് ജി ,,ആദ്യ പ്രതികരണത്തിന് നന്ദി

   Delete
 2. ബ്ലോഗിന്‍റെ കാലം ഏകദേശം അവസാനിക്കാറായിരിക്കുന്നു. !

  ReplyDelete
  Replies
  1. ഭ്രാന്താ ഓടിക്കോ!!!

   Delete
  2. ബ്ലോഗിന്റെ പൂക്കാലം തുടങ്ങിയിട്ടേ ഉള്ളൂ ...
   പ്ലാറ്റ് ഫോമുകള്‍ മാറിയേക്കാം. ...
   പക്ഷെ ,
   പുതിയ പുതിയ രൂപഭാവങ്ങളുമായി അത് നിറഞ്ഞാടും... വരുംകാലത്ത്.

   Delete
  3. അതൊരു ഭ്രാന്തന്‍ സ്വപ്നമായി മാത്രം കാണുന്നു :)

   Delete
 3. 'കണ്ടത്തിൽ' അല്ല "കണ്ടതിൽ" എന്നു തിരുത്തി വായിപ്പാൻ അപേക്ഷ .

  ReplyDelete
 4. കൂടുതല്‍ ആളുകളുടെ ഇടപെടലുകള്‍ ഉണ്ടാകട്ടെ...

  ഈ ശ്രമത്തിനഭിനന്ദനം :)

  ReplyDelete
 5. സ്വന്തം പോസ്റ്റുകൾ മാർക്കറ്റ് ചെയ്യണം എന്നു തന്നെയാണെന്റെ അഭിപ്രായം. അതിനു കമന്റിടുകയോ വേണ്ടയോ എന്നത് വായനകാരന്റെ കാര്യം. പ്രധാനപ്പെട്ട കാര്യം വായിക്കപ്പെടുക എന്നതു തന്നെ. സ്വന്തം ഉത്പനം വീടുവീടാന്തരം കയറി ഇറങ്ങി വില്ക്കാൻ ശ്രമിച്ചവരെ കുറിച്ച് കേട്ടിട്ടില്ലെ?. ഈ ഇന്റർനെറ്റ് യുഗത്തിൽ അത്രയും പ്രയാസമൊന്നുമില്ലല്ലോ? .. ഒരു ഗ്രൂപ്പ് ഇമൈൽ. പിന്നെ നല്ല വായനക്കാരുള്ള ചില ഫേസ്ബുക്ക ഗ്രൂപ്പുകൾ.. അത്രയും മതിയാകും. ചുരുക്കത്തിൽ വളരെ എളുപ്പത്തിൽ പ്രചരിപ്പിക്കാം..വെറും പത്തു-പതിനഞ്ച് മിനിറ്റ്! അല്ലാതെ ഓടി നടന്നു ‘കലക്കൻ’ ‘ഉഗ്രൻ’ എന്നൊക്കെ കമന്റിടേണ്ട ഒരു കാര്യവുമില്ല!. ഇനി ഒരു പോസ്റ്റും എഴുതാതെ നാലു പേർ തങ്ങളുടെ പേർ അറിയണമെന്നുണ്ടേൽ, രാവിലെ മുതൽ ഏതേലും അഗ്രിഗേറ്ററിൽ വരുന്ന പോസ്റ്റുകളിൽ കയറി എല്ലാത്തിനും ‘നന്നായിട്ടുണ്ട്’. ‘വായിച്ചു’ എന്നോ എഴുതിയ പോസ്റ്റിലെ തന്നെ ചില വരികൾ കോപ്പി പേസ്റ്റ് ചെയ്ത് ഇട്ടാൽ മതി. നോക്കുമ്പോൾ എല്ലായിടത്തും ഫോട്ടോയും കമന്റും. എല്ലാരേയും പ്രോത്സാഹിപ്പിക്കുന്നു, എല്ലരോടും ഒരേ സ്നേഹവും.. മോശം പോസ്റ്റ് എഴുതിയ ആൾ താനെഴുതിയത് ‘സൂപ്പർ’ എന്നും വിചാരിച്ചു അതേ പോലുള്ള പോസ്റ്റുകൾ വീണ്ടും വീണ്ടും എഴുതി കൊണ്ടിരിക്കും.. കുറച്ചു നാളുകൾക്ക് ശേഷം താനെ പിൻവലിയുകയും ചെയ്യും.

  ഇതാണ്‌ ഞാൻ ശ്രദ്ധിച്ചിട്ടുള്ളത്..എഴുത്തിനോട് ആദ്യത്തെ ആവേശം മാത്രമെ ഇത്തരം സുഖിപ്പിക്കൽ കമന്റ് കൊണ്ട് നടക്കൂ. പിന്നെ ബ്ലോഗുകളിൽ വരുന്ന പോസ്റ്റുകളിൽ കൂടുതലും നിലവാരം കുറഞ്ഞതായി തീരാനും ഈ മാതിരി കമന്റു ‘വീരന്മാർ’ കാരണമാവും. ചുരുക്കത്തിൽ അവർ ഈ എഴുത്തുകാരെ തുടങ്ങിയിടത്തു തന്നെ നിർത്തി, ഒരു ബോൺസായ് ആക്കി മാറ്റുന്നു. ഇനി ഇതൊക്കെ ഒരു ഗൂഢതന്ത്രത്തിന്റെ ഭാഗമാണോ എന്നറിയില്ല !!

  പോസ്റ്റിനു കമന്റ് കിട്ടിയില്ലേൽ എന്തെങ്കിലും പ്രശ്നമുണ്ടെന്നും തോന്നുന്നില്ല. ഒരാൾ എഴുതുമ്പോഴാണ്‌ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുക. അതാർക്കും തടുക്കാനോ കവർന്നെടുക്കാനോ കഴിയില്ലല്ലോ.. വെറും 5% അല്ലേൽ 10% സന്തോഷം മാത്രമാണ്‌ അതിനു കമന്റ് കാണുമ്പോൾ (അതും ആത്മാർത്ഥയുള്ള, കാമ്പുള്ള) ലഭിക്കുന്നത്. ചുരുക്കത്തിൽ എഴുത്തുകാരനു കിട്ടാവുന്ന ‘യഥാർത്ഥ’ ‘പ്രതിഫലം’ അയാൾ രചന പൂർത്തിയാക്കുമ്പോഴേക്കും കിട്ടികഴിഞ്ഞു..ബാക്കിയെല്ലാം ബോണസ്!

  പലരും കമന്റ് ഇടുന്നത് വളരെ രസാവഹമായ രീതിയിലാണ്‌. കമന്റു വീരന്മാരുടെ കമന്റുകൾ ശ്രദ്ധിക്കുക - 90% വും ഒരു വലിയ പ്രസംഗമായിരിക്കും! (വേദി കിട്ടാതെ കരഞ്ഞു നടക്കുന്നവരാണോ ഇവർ എന്നു പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്). പിന്നെ പോസ്റ്റിനെ കുറിച്ച് പറയത്തക്ക ഒന്നും ഉണ്ടാവില്ല. മുജ്ജന്മ പരിചയവും സൗഹൃദവും പ്രകടിപ്പിക്കുന്ന രീതിയിലാവും കമന്റുകൾ. വളരെ ചുരുക്കം പേർ മാത്രം പോസ്റ്റിന്റെ ‘കാതൽ’ കാണുന്നുള്ളു എന്നതാണ്‌ സത്യം.

  എഴുതാൻ താത്പര്യമുള്ളവർ എഴുതി കൊണ്ടിരിക്കുകയും, സ്വന്തം എഴുത്ത് നന്നാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യും.. കമന്റ് കിട്ടിയിട്ടല്ല മുഖ്യധാര മാധ്യമങ്ങൾ വരുന്ന അല്ലേൽ നല്ല നിലവാരം പുലർത്തുന്ന രചനകൾ പുറത്ത് വന്നിട്ടുള്ളത് എന്നത് ചുറ്റും നോക്കിയാൾ അറിയാവുന്നതേയുള്ളൂ. എത്ര കമന്റ് കിട്ടിയിട്ടാണ്‌ ബഷീറും എം.ടിയും സേതുവും വളർന്നു വന്നത്?. അവർക്ക് എഴുതാൻ താത്പര്യം ഉണ്ടായിരുന്നു. എഴുതികൊണ്ടിരുന്നു.. അത്ര തന്നെ!

  ReplyDelete
  Replies
  1. ഈ കമന്റു നന്നായി. ഇഷ്ടപ്പെട്ടു.

   Delete
  2. വിശദമായ അഭിപ്രായത്തിന് നന്ദി , സാബു .

   Delete
  3. "എഴുതാൻ താത്പര്യമുള്ളവർ എഴുതി കൊണ്ടിരിക്കുകയും, സ്വന്തം എഴുത്ത് നന്നാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യും.."

   നന്നായിരിക്കുന്നു...
   '

   Delete
 6. ബ്ലോഗ്‌ മാന്ദ്യത്തെ വ്യാകുലപ്പെടെണ്ടതില്ല എന്ന നിലപാട് ഞാന്‍ ആവര്‍ത്തിക്കുന്നു ,അത് എന്തുമാകട്ടെ ,എഴുതുക എന്നത് തന്നെയാണ് പ്രധാനം .അതും വായനക്കാരോട് ഉത്തരവാദിത്തത്തോടെ കൂടി .അങ്ങനെയാകുമ്പോള്‍ ബ്ലോഗ്‌ എഴുത്തുകളുടെ നിലവാരം വര്‍ദ്ധിക്കും .അത് ബൂലോകത്തിനും എഴുത്തുകാര്‍ക്കും ഗുണകരമാകുകയെയുള്ളൂ.വരികള്‍ക്കിടയില്‍ ബ്ലോഗ്‌ അവലോകനം ആരംഭിച്ചില്ല എന്ന് തോന്നുന്നു .അടുത്ത ലക്കം മുതല്‍ അവലോകനം ഉണ്ടാകും എന്ന പ്രതീക്ഷയോടെ എല്ലാ ഭാവുകങ്ങല്ലും നേരുന്നു

  ReplyDelete
  Replies
  1. തീര്‍ച്ചയായും പ്രതീക്ഷിക്കാം

   Delete
 7. വായനക്കാരേക്കാള്‍ കൂടുതല്‍ എഴുത്തുകാര്‍ ആയതിനാല്‍ പരസ്പരം, മുഖം നോക്കാതെ, നല്ലതിനെ പ്രോത്സാഹിപ്പിക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ..

  വായിക്കുന്നവര്‍ തീര്‍ച്ചയായും കമ്മെന്ടണം എന്നാണ് എന്‍റെ അഭിപ്രായം.. അത് സത്യസന്ധമായിരിക്കണം എന്ന് മാത്രം.. എഴുത്തുകാരനെ പേടിക്കാതെ അഭിപ്രായം പറയുന്ന വായനക്കാരനെ എഴുത്തിനെ വളര്‍ത്തൂ...

  ReplyDelete
  Replies
  1. നിരീക്ഷണത്തോട് യോജിക്കുന്നു മനോജ്‌ .

   Delete
 8. ആദ്യ പോസ്റ്റ്‌ - വളരെ നല്ല വിഷയം . ഈ ബ്ലോഗ്‌ ഉള്‍പ്പെടുത്തിയ ബ്ലോഗ്‌ ലിങ്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു. ഞാനും ഇതില്‍ ഭാഗമായതില്‍ സന്തോഷം ഇരട്ടിക്കുന്നു . അഭിപ്രായം അപ്പൊ പറഞ്ഞത് തന്നെ - പക്ഷെ, ബ്ലോഗ്‌ era അവസാനിച്ചു എന്നൊന്നും ആരും കരുതണ്ട. കമെന്റ്സ് ഇല്ലായിരിക്കാം -പക്ഷെ ബ്ലോഗ്‌ വായന കൂടി കൊണ്ടിരിക്കുന്നു എന്ന് തന്നെയാണ് എനിക്ക് മനസിലാക്കാന്‍ ആകുന്നത്. ഇടയ്ക്ക് മാന്ദ്യം ഉണ്ടായിരുന്നിരിക്കാം -പക്ഷെ, ബ്ലോഗ്‌ ഇനിയും നില നില്‍ക്കും :). ഈ പോസ്റ്റിനു ആശംസകളോടാശംസകള്‍

  ReplyDelete
 9. 'വരികള്‍ക്കിടയില്‍' എഴുതിത്തുടങ്ങിയതില്‍ സന്തോഷം.
  എല്ലാ അഭിപ്രായങ്ങളും വായിച്ചു.
  ബ്ലോഗ്‌ മാന്ദ്യം വന്നു എന്നൊന്നും എനിക്ക് തോന്നുന്നില്ല. പണ്ടത്തെ പോലെ ആളുകള്‍ വാരി വലിച്ചു എഴുതുന്നില്ല എന്നാണ് എന്റെ കണ്ടെത്തല്‍. നേരത്തെ മിക്ക ബ്ലോഗുകളിലും ആദ്യമായി സ്കൂളില്‍ പോയതും ബാല്യകാല കുതൂഹലങ്ങളും ഒക്കെ ആയിരുന്നു വിഷയം. ഈ വിഷയം ഇപ്പോള്‍ അധികം കാണുന്നില്ല. ഒന്നുകില്‍ അവര്‍ എഴുത്ത് നിര്‍ത്തിക്കാണും അല്ലെങ്കില്‍ എഴുത്തിന്റെ വിഷയം മാറ്റിക്കാണും. അത് ആശാവഹമായ ഒരു കാര്യം തന്നെ. എഴുതാന്‍ കഴിവുള്ളവര്‍ അങ്ങനെ എഴുത്ത് നിര്‍ത്തുമോ...? എല്ലാരും എഴുതുന്നു,ഞാനും എഴുതുന്നു എന്നാ മനസ്തിതിയില്‍ എഴുതി തുടങ്ങിയവര്‍ ചിലപ്പോള്‍ നിര്‍ത്തിപ്പോയിക്കാണും. പുതിയ എഴുത്തുകളെ കമന്റു വഴി പ്രോല്സാഹിപ്പിക്കുക.

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി റോസ് ലി

   Delete
 10. എഴുതുന്നവർ എഴുതട്ടെ ... ഇന്നോ നാളെയോ അതൊക്കെ വായിക്കേണ്ടവർ വായിക്കും ..

  ReplyDelete
 11. നല്ല സംരംഭം. അഭിനന്ദനങ്ങൾ. എനിക്ക് തോന്നുന്നത് - ബ്ലോഗ്‌ വായിച്ചു അഭിപ്രായം എഴുതുന്നവർ, ബ്ലോഗ്‌ നന്നായി തോന്നി എങ്കിൽ അതെക്കുറിച്ച് കൂടുതൽ എഴുതേണമെന്നില്ല. മറിച്ച്, നന്നായില്ല എങ്കിൽ, എവിടെയാണ് ആ പോരായ്മ തോന്നിയത്, എങ്ങിനെയെങ്കിൽ അത് നന്നായിരിക്കുമെന്നത് അഭിപ്രായപ്പെടുമ്പോൾ ബ്ലോഗര് അത് ക്രിയാത്മകമായ ഒരു വിലയിരുത്തൽ ആയി എടുക്കും. എന്നിരിക്കിലും, വായനയിൽ പലരും പലതലങ്ങളിൽ ആയതിനാൽ, തന്റേതായ, ശരി എന്ന് തോന്നുന്ന ഒരു നിലപാട് ബ്ലോഗര്ക്കു സ്വീകരിക്കാം. ഈഗോക്ക് അടിമപ്പെടുന്ന വായനക്കാരുടെയും ബ്ലോഗരുടെയും നിലപാട് മറ്റുള്ളവരേയും അലോസരപ്പെടുത്തുന്നു.

  ReplyDelete
  Replies
  1. അഭിപ്രായത്തിനു നന്ദി ഡോകടര്‍

   Delete
 12. ബ്ലോഗ്ഗിങ്ങിനെ സ്നേഹിക്കുന്ന ഒരാള്‍ എന്ന നിലയില്‍
  ഇത്തരം പോസ്റ്റുകള്‍ , ഇത്തരം ചര്‍ച്ചകള്‍ വളരെ വിലപ്പെട്ടതാണെന്ന് കരുതുന്നു.

  ReplyDelete
  Replies
  1. തീര്‍ച്ചയായും ഇനിയും ഇത്തരം ചര്‍ച്ചകള്‍ ഗുണം ചെയ്യും,

   Delete
 13. അപ്പോൾ ഇത് സ്വതന്ത്രമായി നില നിൽക്കുന്ന ഒരു അവലോകന പരിപാടിയല്ല അല്ലേ? വായിച്ചു, നന്ദി നമസ്കാരം.

  ReplyDelete
  Replies
  1. മുന്‍ വിധികള്‍ മാറ്റി വെച്ച് ക്രിയാത്മകമായി ചിന്തിക്കാന്‍ സാധിക്കട്ടെ ,

   Delete
 14. ബ്ലൊഗിലായാലും,വാരികയിലായാലും,മാസികയിലായാലും വായന തരുന്ന സുഖം.പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയാണ്.എതാണ്ട് അഞ്ച് വർഷത്തോളമായി ബ്ലോഗുകൾ വായിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.പല അറിവുകളും എനിക്ക് ഇവിടെ നിന്നും കിട്ടിയിട്ടുണ്ട്. എച്ചുമുക്കുട്ടിയും,കണ്ണൂരാനും,വള്ളിക്കുന്നും,റോസാപ്പൂക്കളും,മിനിയും,ലീലാ എം ചന്ദ്രനും,രമേശ് അരൂരും,റാംജിയും,ജയൻ എവൂരും,പടന്നക്കാരനും,സാബു എം.എച്ചും,സീതയും,കുഞ്ഞൂസും,പി.വി.എരിയലും കാടോടിക്കാറ്റും,മൊയ്തീൻ എം.പി യും.സന്ദീപും,മനോരാജും, ഒക്കെ(എല്ലാവരുടെയും പെരുകളും ഞൻ ഇവിടെ എഴുതുന്നില്ലാ -വിസ്താര ഭയത്താൽ)ഒക്കെ എന്നെ രസിപ്പിച്ച എഴുത്തുകാരാണ്.അവരുടെ രചനകളിലെ കുറ്റവും കുറവും ഒക്കെ പറഞ്ഞിട്ടുണ്ട്.തമ്മിൽ വഴക്കിട്ടിട്ടുമുണ്ട്.Cvthankappan Velayudhan അവർകൾ ഒഴിച്ച് ബാക്കിയുള്ളവരൊക്കെ പ്രായം കൊണ്ട് എന്നെക്കാൾ വളരെ തഴെയുമാണു.പല ബ്ലൊഗ് കമന്റുകളിലും ഞങ്ങൾ വാക്ക് പോരുകളും നടത്തിയിട്ടുണ്ട്.അതൊക്കെ ഒരു സന്തോഷത്തോടെയാണ് കണ്ടിരുന്നതും.പ്രണയം,മഴ,വിരഹം, റോസിൽ പറഞ്ഞതു പോലെ’ ആദ്യമായി സ്കൂളില്‍ പോയതും ബാല്യകാല കുതൂഹലങ്ങളും ഒക്കെ ആയിരുന്നു വിഷയം.‘ ഇപ്പോൾ അതൊന്നും കാണനില്ലാത്തതും. മറയില്ലാത്ത കമന്റുകൾ കാരണം തന്നെയാണ്. ആ സുവർണ്ണ കാലം തിരിച്ച് വരണം.സിദ്ധിക്കിനെ പൊലെയുള്ളവർ ഇപ്പോൾ ബ്ലൊഗിലൊന്നും കാണാനില്ല.എന്നെ വിസ്മയിപ്പിച്ച ഒരു 12 കാരി നേനാ സിദ്ധിക്ക്..ങെഹെ ആ കുഞ്ഞിനേയും ബ്ലൊഗിടങ്ങളിൽ കാണാനില്ല.‘അമേയ’ എഴുതിയ ജയനും,വേടിമേരിയുടെ പുലിയെക്കുറിച്ചെഴുതിയ റാംജിയുടെയും ഒക്കെ പ്രസ്തുത കഥകളിലുടെ കമന്റുകൾ 300 വരെ എത്തി ചരിത്രം സൃഷ്ടിച്ചിരുന്നു.ഞാൻ എന്റെ ബ്ലോഗിൽ, കഥകളും,കവിതകളും കുറച്ച് മാത്രമെ ഇട്ടിരുന്നുള്ളൂ.ബാക്കിയൊക്കെ മറ്റുള്വളർക്കും പ്രയോജനപ്പെടൂന്ന ലേഖനങ്ങളായിരുന്നു.ഞാൻ ഒരു പൊസ്റ്റിടുമ്പോൾ,എല്ലാവരേയും ,കഴിവതും ക്ഷണിക്കാറുണ്ട്.,വായിക്കുന്നവരോടും,കമന്റിടാത്തവരോടും എനിക്ക് തുല്ല്യമായ സ്നേഹം തന്നെയാണു.പിന്നെ ഒരു കാര്യം കൂടെ പറഞ്ഞു നിർത്തട്ടെ.സാധാരണയിൽ താഴ്ന്ന കഥകളും മറ്റും എഴുതികൊണ്ട് ബ്ലോഗിലേക്കെത്തിയ എന്റെ കൊച്ചനിയൻ”നാമൂസ്’ വായനയിലൂടെ,ചിന്തയിലൂടെ,ബ്ലൊഗ് രംഗത്ത് ഇന്നു വില പിടിപ്പേറിയ സാന്നിദ്ദ്യമായി നില കൊള്ളുന്നു... അ ത് ബ്ലോഗെഴു ത്തിന്റെ ഗുണമായി ഞാൻ കാണുന്നു. നാമൂസിന്റെ കവിതകൾ,പല മുഖ്യതാര രചയിതവിനേക്കാൾ എത്രയോ ഔന്ന്യത്തിലാണു.ഞാൻ ഒരു ഉദാഹരണം പറഞ്ഞു എന്നെയുള്ളൂ... നമുക്ക് ബ്ലോഗെഴുത്തിനെ ഇനിയും വളർത്താം...കുറെ നല്ല സാഹിത്യകാരന്മാരെ വാർത്തെടുക്കാം.... ആശംസകൾ

  ReplyDelete
  Replies
  1. തിരക്കിട്ട സമയം മാറ്റി വെച്ച ഇവിടെ അഭിപ്രായം അടയാളപ്പെടുത്തിയതില്‍ നന്ദി രേഖപ്പെടുത്തുന്നു, ചന്ദുവെട്ടനെ പോലെയുള്ള ഈ രംഗത്ത് ഏറെ പരിചയമുള്ള ഒരാളില്‍ നിന്നും പുതുതായി വരുന്നവര്‍ക്ക് ഏറെ അറിയാനുണ്ട്, തുടര്‍ന്നും ഈ വഴി വരുമല്ലോ

   Delete
 15. വരികൾക്കിടയിലെ ഇടപെടലിന്‌ അഭിനന്ദനങ്ങൾ.

  ReplyDelete
 16. ഈ പോസ്റ്റിന് ആധാരമായ ഗ്രൂപ്പ് ചര്‍ച്ചയില്‍ പറഞ്ഞതുതന്നെയാണ് എനിയ്ക്ക് ആവര്‍ത്തിയ്ക്കാനുള്ളത്. എല്ലാ വേദികളിലുമുള്ളതുപോലെ തന്നെ ബ്ലോഗ് എഴുത്തുകാര്‍ക്കിടയിലും നൈസര്‍ഗികമായ വാസന ഏറിയവരും കുറഞ്ഞവരുമുണ്ട്. എല്ലാവാര്‍ക്കും ഇവിടെ ഇടവുമുണ്ട്. കഴിവ് കൂടിയവരെല്ലാം കൂടി കുറഞ്ഞവരെ ഉന്തിത്തള്ളി പുറത്താക്കണമോ? എല്ലാ സസ്യങ്ങള്‍ക്കും അതിന്റേതായ വളര്‍ച്ചാപരിമിതി ഇല്ലേ? ആവണക്ക് ആലിന്റെയത്ര വളരുന്നില്ല. അതുകൊണ്ട് കുറവ് പറഞ്ഞുകൊടുത്ത് അതിനെ ആല്‍ പോലെ ആക്കിമാറ്റാം എന്ന് ചിന്തിയ്ക്കാമോ? അല്ലെങ്കില്‍ വായനക്കാരുടെ തിരുത്തലുകളാല്‍ മുമ്പത്തെക്കാള്‍ നന്നായിീഴുതുന്ന ഏത് എഴുത്തുകാരാണുള്ളത്? ഒരു ഉദാഹരണം നമുക്ക് ചൂണ്ടിക്കാണിയ്ക്കാനുണ്ടോ?
  ഒരു ബ്ലോഗെഴുത്ത് വായിച്ചിട്ട് അക്ഷരത്തെറ്റുകളുണ്ടെങ്കില്‍ പറഞ്ഞുകൊടുക്കാം. സാങ്കേതികമായോ വസ്തുതാപരമായോ എന്തെങ്കിലും പിഴവുകളുണ്ടെങ്കില്‍ അത് പറഞ്ഞുകൊടുക്കാം. “അതിരാവിലെ സൂര്യന്‍ പടിഞ്ഞാറ് ഉദിച്ചുയര്‍ന്നു“ എന്ന് ഒരു ബ്ലോഗില്‍ കണ്ടാല്‍ “സുഹൃത്തേ, അതൊന്ന് തിരുത്തണേ” എന്ന് നമുക്ക് പറയാം. (ഇപ്പോഴത്തെ ഉത്തരാധുനിക കവിതകളിലാണെങ്കില്‍ അതിനും സ്കോപ്പില്ല. കാരണം അത് ‘ബിംബം’ ആണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകാത്തത് എന്റെ കുഴപ്പമല്ല എന്ന് കവി പറഞ്ഞേക്കാം) അല്ലെങ്കില്‍ 1967-ല്‍ ഇന്‍ഡ്യ സ്വതന്ത്രയായതിന് ശേഷം എന്ന് കണ്ടാല്‍ അത് തിരുത്തുന്നതില്‍ ഒട്ടും തരക്കേടില്ല. എന്നാല്‍ ഒരുവന്റെ സൃഷ്ടിയില്‍ “ചറപറാന്ന് മഴ പെയ്തു” എന്ന് കണ്ടയുടനെ സുഹൃത്തേ അത് നല്ല ശൈലിയല്ല, “ചന്നം പിന്നം മഴ ചാറി“ എന്ന് എഴുതണം എന്ന് പരയുന്നത് മര്യാദകേടും സ്വാതന്ത്ര്യത്തിലെയ്ക്കുള്ള കൈകടത്തലുമാണ്. അല്ലെങ്കില്‍ അടുത്ത ലൈന്‍ പട്ടേപ്പാടം രാംജിയോട് സുസ്മേഷ് പറഞ്ഞലൈന്‍ ആണ്. “ഇയാളൊക്കെ എന്തിനാടോ എഴുതുന്നത്“ എന്ന ലൈന്‍. രൂപേഷ് അന്ന് “എഴുതാന്‍ കഴിയുന്നവരൊക്കെ എഴുതിയാല്‍ മതി കൂതറകളൊക്കെ പണി നിര്‍ത്തി വീട്ടില്‍ പോയിരിയ്ക്കട്ടെ എന്ന് പറഞ്ഞതും ഒക്കെ ആ ലൈനില്‍ ആണ് വരുന്നത്. നമ്മുടെ വീട്ടില്‍ കാണാന്‍ ചന്തമില്ലാത്ത ഒരു കുട്ടിയുണ്ടെങ്കില്‍ പൂമുഖത്ത് വരരുത് എന്ന് പറഞ്ഞ് മാറ്റി നിര്‍ത്താറുണ്ടോ? ചിലര്‍ ചെയ്യുമായിരിയ്ക്കും. ആര്‍ക്കറിയാം. എന്നാലും അവരെ ഞാന്‍ മനുഷ്യഗണത്തില്‍ പെടുത്തുന്നില്ല. വായനക്കാരുടെ തിരുത്തലും കുറ്റം കുറവുകള്‍ പറയലും വിമര്‍ശവും കൊണ്ടാണ് ഞാന്‍ ഈ നിലയിലെത്തിയതെന്ന് പറഞ്ഞ ഒരു സാഹിത്യകാരനെയും നാളിതുവരെ ഞാന്‍ കണ്ടിട്ടില്ല. എവിടെയെങ്കിലും കാണുമായിരിയ്ക്കും. അതുപോലെ തന്നെ വായനക്കാരുടെ പ്രശംസകള്‍ കൊണ്ട് കൂമ്പടഞ്ഞുപോയ ഒരു എഴുത്തുകാരനെയും ഞാന്‍ ഇതുവരെയും കണ്ടിട്ടില്ല

  ReplyDelete
  Replies
  1. പരസ്പരമുള്ള ആദരവ് മുഖ്യധാരാ എഴുത്തുകാരേക്കാൾ ബ്ലോഗെഴുത്തുകാർക്കിടയിലാണ് കൂടുതലായി കണ്ടുവരുന്നത് എന്നു തോന്നിയിട്ടുണ്ട്. താൻ എഴുത്തിന്റെ സർവ്വജ്ഞപീഠം കയറി എന്ന നാട്യം ബ്ലോഗെഴുത്തുകാർക്കിടയിൽ മറ്റ് മാധ്യമങ്ങളിൽ എഴുതുന്നവരെ അപേക്ഷിച്ച് കുറവുമാണ്. വായനക്കും, വിശദമായ അഭിപ്രായത്തിനും നന്ദി അജിത്തേട്ടാ....

   Delete
  2. (ഇപ്പോഴത്തെ ഉത്തരാധുനിക കവിതകളിലാണെങ്കില്‍ അതിനും സ്കോപ്പില്ല. കാരണം അത് ‘ബിംബം’ ആണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകാത്തത് എന്റെ കുഴപ്പമല്ല എന്ന് കവി പറഞ്ഞേക്കാം), ajith sir ithra thamasakkarananennu arinjilla, njanithil comment itathathathu enikkathinu yogyathayillaththathukondanu, mattullavarude postukal vaayikkumnekilum comment kurache itarullu, athu kondu thanne ente postukalkkum vayanakkar valare kuravanau, oru ajith sir, oru faisal babu angane kurachu per. ennenkilum varikalkkitayil muhammed arangottukara enna bloggare paramarshikkanamennu abyardikkunnu. njan vayichittulla blogukalil unnatha nilavaram pularthunnathanath.aadyakalath krishnan nair modelilokke comment itumayirunnu njan , arivillaymakond

   Delete
 17. എന്തും എഴുതുവാനോ പറയുവാനോ അധികം ബുദ്ധിമുട്ടില്ല. പക്ഷെ പ്രവൃത്തിയില്‍ വരുത്താനാണ് പ്രയാസം. ശരിയായ ഒരു നിരീക്ഷണമാണ് അജിത്തേട്ടന്‍ മുകളില്‍ പറഞ്ഞിരിക്കുന്നത് എന്നാണു എന്റെ അഭിപ്രായം. തെറ്റായ സംഭവങ്ങള്‍ എഴുതിയാല്‍ അത് തെറ്റാണ് എന്ന് ചൂണ്ടിക്കാണിക്കാം. പക്ഷെ അജിതേട്ടന്‍ പറഞ്ഞത് പോലെ ചറപറാന്നു എന്നതല്ല ചന്നംപിന്നം എന്നാക്കണം എന്ന് പറയുന്നതിനെ നല്ല അഭിപ്രായം എന്ന് പറയാന്‍ കഴിയുമോ? ഒരാള്‍ക്ക് നന്നായി എന്ന് തോന്നിയത് വേറൊരാള്‍ക്ക് മോശം എന്ന് തോന്നിയാല്‍ മോശം എന്ന് തോന്നിയ ആള്‍ക്ക് നന്നായി എന്ന് പറഞ്ഞവന്റെ കമന്റ്, എഴുത്തുകാരനെ സഹായിക്കാനല്ല എന്ന് എങ്ങിനെ പറയാനാകും? അങ്ങിനെ എങ്കില്‍ നന്നായി എന്ന് പറഞ്ഞവനും ഇതേ ആരോപണം നടത്താമല്ലോ? തെറ്റായി ഒരു കാര്യം സൂചിപ്പിച്ചാല്‍ അതെക്കുറിച്ച് അറിയാവുന്നവര്‍ അത് തെറ്റാണ്, അതങ്ങിനെയല്ല ഇങ്ങിനെയാണ്‌ എന്ന് പറയാം. അതുകൊണ്ട് ഏതെങ്കിലും ഒരു ബ്ലോഗര്‍ കോപിക്കും എന്നെനിക്ക് തോന്നുന്നില്ല. തുടര്‍ന്ന്‍ എഴുതുവാനുള്ള ഒരു പ്രേരണ അഭിപ്രായങ്ങള്‍ നല്‍കുന്നു എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

  ReplyDelete
  Replies
  1. വസ്തുനിഷ്ഠമായ വിമർശനങ്ങളുടെ ഒരു സംസ്കാരം ബ്ലോഗ് വായനയിൽ വളർത്തിയെടുക്കേണ്ടതുണ്ട് എന്നു തോന്നുന്നു. വിമർശനം ആവാം. പക്ഷേ അത് വസ്തുതാപരം ആയിരിക്കണം. വളർച്ചക്ക് ഉതകുന്നതിനുപകരം, മുളയിലേ നുള്ളിക്കളയുന്ന വിമർശനം ഒഴിവാക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. വായനക്കും അഭിപ്രായത്തിനും നന്ദി - റാംജി

   Delete
 18. ബ്ലോഗെഴുത്തിന്റെ ജീവനാഡി തന്നെയാണ് കമന്റുകൾ എന്നാണ് എന്റെ അഭിപ്രായം. താൻ എഴുതിയതിനേക്കുറിച്ചുള്ള അഭിപ്രായം വായനക്കാരിൽ നിന്നും കിട്ടുന്നത് തീർച്ചയായും സംതൃപ്തി തരും. പിന്നെ എഴുത്തിന്റെ ക്വാളിറ്റിയെക്കുറിച്ച് അതിനെക്കുറിച്ച് വിവരമുള്ളവർ പറയുന്നത് കേൾക്കാനാണ് താൽ‌പ്പര്യം. അല്ലാത്തവർ പറയുന്നത് അരോചകമാവും. ഇതൊരു തരം കൊടുത്തുവാങ്ങലാണെന്ന് പറഞ്ഞ് കളിയാക്കുന്നവരോട് പറയാനുള്ളത്, താൻ എഴുതിയത് ആളുകൾ വായിക്കപ്പെടണമെന്നുണ്ടെങ്കിൽ ഇത്തരം കൊടുത്തുവാങ്ങലുകൾ തന്നെയാണ് ഏറ്റവും ഗുണം ചെയ്യുക. ഞാൻ എഴുതിക്കൊണ്ടിരിക്കും,ഞാൻ മറ്റാരുടേയും ചെന്നു വായിക്കുകയില്ല എന്ന രീതിയിലും ചിലരുണ്ട്. നമുക്ക് അവരുടേയും ചെന്ന് വായിക്കാം. ഇതൊരു നല്ല ഉദ്യമം ആണ്. ബ്ലോഗെഴുത്തിന്റെ വളർച്ചക്ക് ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും സഹായങ്ങളും ഈ ബ്ലോഗിലൂടെ ഉരുത്തിരിഞ്ഞു വരട്ടെയെന്ന് ആശംസിക്കുന്നു.

  ReplyDelete
  Replies
  1. സ്വന്തം ബ്ലോഗ് എല്ലാവരും വായിക്കണമെന്നും, മറ്റുള്ളവരുടെ ബ്ലോഗ് തിരിഞ്ഞു നോക്കില്ലെന്നും തീരുമാനിച്ച ചുരുക്കം ചില ബ്ലോഗ് എഴുത്തുകാരുണ്ട്, ഈ മാധ്യമത്തിന്റെ വളർച്ചക്ക് ആ സമീപനം ഒട്ടും ഗുണം ചെയ്യുന്നില്ല. ഈ നല്ല വായനക്ക് നന്ദി അറിയിക്കുന്നു

   Delete
 19. നന്നായി എഴുതുക എന്നതാണ് പ്രധാനം, സ്വയം ഒരു ത്രൃപ്തി ഉണ്ടാവുക എന്നതാണ്എഴുത്തിന്റെ ലക്ഷ്യം. അതുപൊലെ തന്നെ വായിക്കുക എന്നതും പ്രധാനമാണ്. അതു കമന്റ് ഇടുക,കമന്റ് വാങുക എന്ന ലക്ഷ്യത്തൊടെ ആവരുത്. കമന്റ് എണ്ണത്തിനും വല്ല്യ പ്രാധാന്യം കൊടുക്കരുത്. എന്നാൽ കുറച്ചെങ്കിലും കമന്റ് വരുന്നത് എഴുത്ത്കാരന് പ്രോത്സാഹനമാകും. ഏതെങ്കിലും കാലത്ത് നല്ല എഴുത്തുകൾ അംഗീകരിക്കപ്പെടും. നല്ല എഴുത്തുകൾ കണ്ടാൽ ഗ്രൂപ്പുകളിൽ പ്രോല്സാഹിപ്പിക്കപ്പെടുക തന്നെ വേണം

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി നിധീഷ്

   Delete
 20. അജിത്തേട്ടന്‍ പറയുന്നതിനോട് എനിക്ക് പൂര്‍ണ്ണമായ യോജിപ്പില്ല.എന്നോടു ഇന്ദു മേനോന്‍ എഴുതുന്ന പോലെ എഴുതൂ എന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല.(ചെറുകഥകളില്‍ അവരുടെ ഭാഷ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് അതാണ്‌ അവരുടെ പേര്‍ ഇവിടെ പറഞ്ഞത്). എന്ന് വെച്ച് ഞാന്‍ എന്റെ വീട്ടിലെ കാണാന്‍ കൊള്ളാവുന്ന മറ്റു കുട്ടികള്‍ക്കിടയിലെ വിരൂപയായ ,വീടിനു വേണ്ടാത്ത കുട്ടിയല്ല.ഞാനും ആ വീട്ടിലെ ഒരു കുട്ടിയാണ്. പക്ഷേ ഞാന്‍ എഴുതുമ്പോള്‍ ഞാന്‍ സൃഷ്ടിച്ച എന്റേതായ ഒരു നിലവാരമുണ്ട് അതില്‍ താഴെ പോയാല്‍ അത് പറയുക തന്നെ വേണം എന്നാണു എന്റെ അഭിപ്രായം. തിരുത്തലുകളില്‍ എഴുത്ത് മെച്ചപ്പെടും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് തന്നെയാണ് എന്റെ അനുഭവവും. ഒരാള്‍ ഒരു ബ്ലോഗു തുടങ്ങി കുറച്ചു പോസ്റ്റുകള്‍ വായിച്ചു തുടങ്ങുമ്പോഴേ അറിയാം അയാളുടെ എഴുത്തു നിലവാരം.ചിലര്‍ അത്രയൊന്നും പ്രതിഭയുള്ള എഴുത്തുകാര്‍ ആവില്ല. ആവരെ ആ നിലവാരത്തില്‍ കണ്ടു തന്നെയാണ് ഭൂരിഭാഗം വായനക്കാരും കമന്റിടുന്നതും.

  ReplyDelete
  Replies
  1. ഭിഷഗ്വരന്മാർ രോഗിയുടെ അവസ്ഥക്കനുസരിച്ചാണ് മരുന്നിന്റെ ഡോസ് തീരുമാനിക്കാറുള്ളത്. രോഗിയുടെ സൗഖ്യമാണ് പരമമായ ലക്ഷ്യം. ഇതേ രീതി കമന്റുകൾക്കും ബാധകമാണെന്നു തോന്നുന്നു. കൃത്യമായ അഭിപ്രായപ്രകടനത്തിന് നന്ദി

   Delete


 21. ​ ​

  ഇവിടെ വന്നു ഒന്നാമതായി ഒരു കമന്റെ ഇട്ടെങ്കിലും അതിൽ പറഞ്ഞതുപോലെ എന്റെ ചില തോന്നലുകളുമായി/ചിന്തകളുമായി ഞാൻ വീണ്ടും വന്നു.

  "ബ്ലോഗിന്‍റെ കാലം കഴിഞ്ഞു.!" എന്ന് ഇവിടെ ചില സുഹൃത്തുക്കൾ വിശേഷിച്ചും നമ്മുടെ ഭ്രാന്തൻ അംജത് ഒരു അഭിപ്രായം തട്ടി വിട്ടു ഓടി മറഞ്ഞു. ഓടി രക്ഷപ്പെട്ടോളൂ യെന്നൊരാൾ ഒരു മുന്നറിയിപ്പും കൊടുത്തു കണ്ടു. :-) ഇവിടെ ഭ്രാന്തൻ സൂചിപ്പിച്ചതിനോട് ഒട്ടും യോജിക്കാൻ കഴിയുന്നില്ല. കാരണം അവിടവിടെ ചില മാന്ദ്യം സംഭവിച്ചിട്ടുണ്ടെങ്കിലും (ചുരുക്കം ചില എഴുത്തുകാർ വിവിധ കാരണങ്ങളാൽ വിട്ടു നിൽക്കുന്നു എന്നതൊഴിച്ചാൽ) എന്റെ വീക്ഷണത്തിൽ ബ്ലോഗെഴുത്തിനു ഒരു വലിയ ഉണർവ്വ് തന്നെ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നു തന്നെയാണ് എനിക്കു പറയുവാനുള്ളത്. കാരണം ആ ചിന്താഗതിയിൽ എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു നല്ല കൂട്ടം ബ്ലോഗ് എഴുത്തുകാരെ ഇവിടെ കാണാൻ കഴിയുന്നു എന്നതു തന്നെ.

  എന്തായാലും ബ്ലോഗ്‌ എഴുത്തിനു പ്രേരകമാകുന്ന ഒരു മുഖ്യ കണ്ണിയായിത്തന്നെ ബ്ലോഗ്‌ കമന്റുകൾ നിൽക്കുന്നു എന്നാണ് എനിക്കു എന്റെ ചുരുങ്ങിയ കാലത്തെ പരിചയത്തിൽ നിന്നും മനസ്സിലാക്കുവാൻ കഴിയുന്നത്‌. ഒരു പോസ്റ്റിൽ എഴുത്തുകാരന് ലഭിക്കുന്ന കമന്റെ (അത് പ്രോത്സാഹന ജനകവും, ക്രീയാത്മകവുമെങ്കിൽ പറയുകയും വേണ്ട) അയാൾക്ക്‌ വീണ്ടും കുറേക്കൂടി നന്നായി രചനകൾ നടത്തണം എന്നുള്ള ചിന്തയുണ്ടാകുന്നതിനു കാരണമാകുന്നു. തീർച്ചയായും അയാളെ അത് നല്ല രചനകൾ എഴുതുന്നതിനു പ്രേരിപ്പിക്കും സഹായിക്കും എന്നതിൽ രണ്ടു പക്ഷം ഇല്ല. കമന്റുകൾ (അഭിപ്രായങ്ങൾ/തിരുത്തലുകൾ/നിർദ്ദേശങ്ങൾ) ഒരു എഴുത്തുകാരൻ അതിന്റെ നിലയിലും വിലയിലും ഉൾക്കൊള്ളാൻ സന്നദ്ധനാകേണ്ടതും ഉണ്ട്.

  ഈ വിഷയങ്ങളോട് ചേർത്തു വായിക്കേണ്ട ഒന്നു രണ്ട് കുറിപ്പുകൾ അടുത്തിടെ ഞാൻ എഴുതിയവ, അത് വായിക്കാത്തവർക്കായി ഇവിടെ ചേർക്കുന്നു. 1) "ബ്ലോഗ്‌ മാന്ദ്യമോ? ചില ചിന്തകൾ" എന്ന തലക്കെട്ടിൽ അടുത്തിടെ ഞാൻ എഴുതിയ ഒരു കുറിപ്പ്. ബ്ലോഗ്‌ മാന്ദ്യമോ? ചില ചിന്തകൾ "ബ്ലോഗ്‌ മാന്ദ്യമോ? ചില ചിന്തകള്‍

  2) കമന്റുകളെപ്പറ്റി കഴിഞ്ഞ വർഷം എഴുതിയ ഒരു കുറിപ്പു "വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍: Web Comments Some Thoughts and Suggestions...."
  (Blog Comments Some Thoughts: Or A Personal Experiences of a Blogger) എന്ന തല വാചകത്തിൽ എഴുതിയതു "വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍

  ഇതോടു ചേർത്തു വായിക്കുന്നത് നന്നായിരിക്കും(ചില മിത്രങ്ങൾ അവ വായിച്ചിട്ടുണ്ട് എന്നു തോന്നുന്നു പുതിയ മിത്രങ്ങൾക്കായി അതിന്റെ ലിങ്കും ഇവിടെ കൊടുക്കുന്നു . ഇതിനെ ഒരു ലിങ്ക് വിതറൽ ആയി ആരും കരുതില്ലാ എന്നു വിശ്വസിക്കുന്നു. ഇവിടെ ചർച്ച ചെയ്യപ്പെട്ട വിഷയവുമായി ബന്ധം ഉള്ളതിനാൽ ഇത് ചേർത്തു വായിക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നു . അതിനു പ്രിയ മിത്രങ്ങളിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ തികച്ചും ശ്രദ്ധേയവും ചർച്ചാ വിഷയവും ആക്കേണ്ടവ തന്നെ!

  പുതിയ സംരംഭത്തിൽ വരികൾക്കിടയിൽ പുതിയൊരു ചർച്ചക്ക് തിരി കൊളുത്തിയ ശ്രീ ഫൈസലിനും കൂട്ടർക്കും വീണ്ടും എന്റെ അഭിനന്ദനങ്ങൾ, ആശംസകൾ.
  യാത്ര തുടരുക, ഒപ്പം കല്ലേറും പൂമാലയും സ്വീകരിക്കാനും തയ്യാറായിക്കൊള്ളൂ :-)
  എഴുതുക അറിയിക്കുക
  സസ്നേഹം

  ReplyDelete
  Replies
  1. ബ്ലോഗില്‍ എഴുതിയ ഈ പോസ്റ്റുകളില്‍ നിന്നാണ് ഈ ചര്‍ച്ചയുടെ തുടക്കം എന്ന് പറയാം , താങ്കളെ പോലെയുള്ളവരുടെ ആത്മാര്‍ത്ഥമായ സഹകരണമാണ് വരികള്‍ക്കിടയിലെ ഊര്‍ജ്ജം, നന്ദി

   Delete
 22. This comment has been removed by the author.

  ReplyDelete
 23. ഫേസ് ബുക്കിലെ എന്റെ രണ്ടു കമന്റുകള്‍ ഇതിനോട് ചേര്‍ക്കുന്നു:

  പട്ടേപ്പാടം പറഞ്ഞതുപോലെ “പറയാന്‍ എളുപ്പമാണ്, പ്രവര്‍ത്തിയില്‍ വരുത്താനാണ് വിഷമം” ഞാന്‍ പല ബ്ലോഗിലും പോകുന്നു. ആരുടെയും തിരുത്തല്‍ ഒന്നും ഒരിടത്തും കാണാറില്ല. എന്നാല്‍ ചര്‍ച്ചയിലാണെങ്കിലോ! തിരുത്തണം, വിമര്‍ശിക്കണം, മൂര്‍ച്ച കൂട്ടണം, പ്രതിഭയെ രാകി മിനുക്കണം--അതിനായി വായനക്കാര്‍ സത്യസന്ധമായി അഭിപ്രായമെഴുതണം. എന്തെല്ലാം വാദങ്ങളാണ്. നിങ്ങളുടെ വാദങ്ങള്‍ ഒന്ന് പ്രവര്‍ത്തിയില്‍ വരുത്തൂ സുഹൃത്തുക്കളേ. ഇരുട്ടിനെ പഴി പറയാതെ ഒരു കൈത്തിരി കത്തിച്ചു വയ്ക്കൂ. എന്നിട്ട് പറയൂ, ദാ ഇങ്ങനെയാണ് ചെയ്യേണ്ടത്. അപ്പോള്‍ നിങ്ങളുടെ വാക്കിന് ഒരു മൂല്യമുണ്ടാകും. അല്ലെങ്കില്‍ ഇത് വെറുമൊരു വാചാടോപം മാത്രം. ആര്‍ക്കും പ്രയോജനമില്ലാത്ത ശബ്ദമുഴക്കം മാത്രം. വേറൊരു വായനക്കാരനൊട് നിങ്ങള്‍ അങ്ങനെയല്ലാ, ഇങ്ങനെയാണ് കമന്റെഴുതേണ്ടതെന്ന് ദയവ് ചെയ്ത് ഉപദേശിക്കാതിരിയ്ക്കുക. തമിഴില്‍ ഒരു ചൊല്ലുണ്ട്; “ശൊല്ലാതേ. ശെയ്” എന്നാണത്. അര്‍ത്ഥം: പറഞ്ഞുകൊണ്ടിരിയ്ക്കാതെ. നിങ്ങള്‍ ചെയ്യുക

  എന്നെ തിരുത്തിയവരുടെ പ്രവര്‍ത്തികൊണ്ടാണ് ഞാന്‍ നന്നായതെന്ന് പറയുന്നവര്‍ക്ക് ആ കടമെല്ലാം വീട്ടേണ്ടുന്ന ഉത്തരവാദിത്തവുമില്ലേ? അന്ന് നിങ്ങള്‍ നന്ദിയോടെ ആ തിരുത്തലുകളെല്ലാം സ്വീകരിച്ചു. ഇന്ന് നിങ്ങളുടെ ഉഉഴമാണ്. വേറെ പലര്‍ നന്ദിയോടെ തിരുത്തലുകള്‍ സ്വീകരിയ്ക്കാന്‍, നിങ്ങളെപ്പോലെ വളരാന്‍ കാത്തിരിയ്ക്കുന്നുണ്ട്. ഫേസ് ബുക്കിലെ ചര്‍ച്ചയില്‍ കാട്ടുന്ന വീറ് അവിടെ പ്രാവര്‍ത്തികമാക്കുക!!!

  ReplyDelete
 24. വായിക്കുക, നല്ല എഴുത്തിനെ മാത്രം പ്രോത്സാഹിപ്പിക്കുക. ഇ
  വിടുത്തെ വായനക്കാരെല്ലാം എഴുത്തുകാര്‍ തന്നെ ആയതുകൊണ്ട് ഇതിലധികമായി ഒന്നും ചെയ്യേണ്ടതില്ല.

  ReplyDelete
 25. ഫേസ്ബുക്കില്‍ വല്ലതും എഴുതി നാല് ലൈക്ക് വാങ്ങുന്നതിന്‍റെ എത്രയോ ഇരട്ടിയാണ് ബ്ലോഗ്‌ ഒരാള്‍ വായിച്ചു എന്ന് കാണുമ്പോള്‍ കിട്ടുന്ന സന്തോഷം എന്നതാണ് എന്‍റെ അനുഭവം.. ഒരു കമന്റ്‌ കിട്ടുക എന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ വലിയ പ്രോത്സാഹനം മറ്റൊന്നുമില്ല. ഫേസ്ബുക്ക്‌ നോട്ടിഫിക്കേഷന്‍ ഇങ്ങനെ കുമിഞ്ഞു കൂടുംബോളും ബ്ലോഗ്‌ എടുത്തും ജിമെയില്‍ എടുത്തും റിഫ്രെഷ് ചെയ്തു നോക്കാറുണ്ട്, ഒരു കമന്റ്‌ വന്നോ എന്നറിയാന്‍, അതെ ഞാനും ഒരു പഴഞ്ചന്‍ ബ്ലോഗ്ഗര്‍ ആണ് !!!!!! ഞാന്‍ അതില്‍ അഭിമാനിക്കുന്നു . . .

  ReplyDelete
  Replies
  1. മനസ്സ് തുറന്ന അഭിപ്രായത്തിനു നന്ദി ജിതിന്‍.

   Delete
 26. റാംജിയുടെ തന്നെ പോസ്റ്റുകളില്‍ ഈ കഥ കഴിഞ്ഞ തവണത്തെയത്ര ശരിയായില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട് .റാംജി ചില കഥകള്‍ എന്നെ നിരാശപ്പെടുത്തിയപ്പോള്‍ അങ്ങനെ തന്നെയാണ് കമന്റിട്ടിരിക്കുന്നത്. തുറന്നു പറഞ്ഞതിന് അദ്ദേഹം നന്ദിയും പറഞ്ഞിട്ടുണ്ട്. ഒരിക്കലും പുകഴ്ത്തല്‍ കമന്റു കളായി ആരുടെയും ബ്ലോഗില്‍ പോയിട്ടില്ല എന്നാണെന്റെ വിശ്വാസം. പുതുമുഖങ്ങളോടു പലപ്പോഴും എഴുത്ത് നന്നാക്കാനുള്ള സ്നേഹ നിര്‍ദേവും കൊടുത്തിട്ടുണ്ട്.

  ReplyDelete
 27. ഒരു തർക്കത്തിനു വേണ്ടീയല്ലാ..എങ്കിലും റോസിലിയുടെ ഒരു കഥയിലെ കുറച്ച് വരികൾ എഡിറ്റ് ചെയ്യുകയാണ് ഞാൻ ഇവിടെ.പുതിയ കുട്ടികളുടെ രചനകൾ,മനപൂർവ്വം തൊടുന്നില്ലാ..അതു പിന്നീടാകം.“അജ്ഞാതമാകുന്ന സ്ഥലങ്ങൾ‘റോസിലിന്റെ ,ഏറ്റവും നല്ല കഥകളിൽ ഒന്നാണ്.അതിന്റെ തുടക്കത്തിൽ ഒരിടത്ത്,‘കൈ നീട്ടിയാൽ എടുക്കാവുന്ന ഇരിപ്പുണ്ട്..ഇതിൽ ഞാൻ ഒരു എഡിറ്റിങ്ങ് നടത്തട്ടെ.(എടുക്കാവുന്ന പാകത്തിൽ സ്റ്റാന്റിൽ, കൂജയും വെള്ളവും ഇരിപ്പുണ്ട്...ഇവിടെ കൈ കൊണ്ടെ ഒരു വസ്തു എടുക്കാൻ സാധിക്കുകയുള്ളൂ.അപ്പോൾ കൈ നീട്ടിയാൽ (വയറു വിശക്കുന്നു എന്നു പറയണ്ട.വിശക്കുന്നു എന്ന് പറഞ്ഞൽ മതി)എന്നു വേണ്ട. പിന്നെ പാകത്തിൽ സ്റ്റാന്റിൽ കൂജയും വെള്ളവും ,എന്നിടത്ത് സ്റ്റാന്റിൽ(,) കൂജയും സ്റ്റാന്റ് കഴിഞ്ഞ് ഒരു കോമ ആവശ്യമില്ലേ?. ഇതുപോലെ പുതിയവരുടെ രചനകളിൽ കാണുന്ന തെറ്റുകൾ ഞാൻ ചൂണ്ടികാണിച്ചാൽ അവർക്ക് ഇഷ്ടമാകുമോ.പിതൃതുല്ല്യനായാതുകൊണ്ട് റൊസിൻ ക്ഷമിക്കുമായിരിക്കും......ഞൻ വരാം ചർച്ചകൾ കൊഴുക്കട്ടെ

  ReplyDelete
  Replies
  1. സന്തോഷം ചന്ദുവേട്ടാ. സ്വയം എഡിറ്റരാകുന്ന ഓരോ ബ്ലോഗറും തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ അതിന്റെ നല്ലവശം മനസ്സിലാക്കി എടുക്കേണ്ടതാണ്. തീര്‍ച്ചയായും ഞാന്‍ ഈ വരികള്‍ എന്റെ കഥയുമായി ഒത്തു നോക്കി ഇതാണ് നല്ല വരികള്‍ എങ്കില്‍ എഡിറ്റു ചെയ്യും. ഇന്ന് കുറച്ചു സമയക്കുറവ്. നമ്മള്‍ ആരാണ് പൂര്‍ണ്ണര്‍...? തിരുത്തുന നല്ല സുഹൃത്തുക്കളാണ് ഒരു ബ്ലോഗറുടെ ശക്തി എന്ന് ഞാന്‍ കരുതുന്നു

   Delete
  2. ഞൻ മന:പൂർവ്വം ആണ് റോസിലിന്റെ ഒരു ബ്ലൊഗിലെ വരികൾ എടുത്തത് ..കാരണം റോസിൻ നല്ല എഴുത്തുകാരിയാണ്,എല്ലാം ശ്രദ്ധിക്കുന്ന ആളും...സന്തോഷം....പിന്നെ എന്റെ പോസ്റ്റുകളിലും ഇതുപോളെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും...തിരുത്തുന്നവരോട് നന്ദിയും....

   Delete
 28. ഞാന്‍ വരാം ചര്‍ച്ചകള്‍ കൊഴുക്കട്ടെ ................

  ReplyDelete
 29. ഈ ഉദ്യമം വളരെ നല്ലതാണ്
  ഫൈസൽ ബാബു വിനും കൂട്ടർക്കും അഭിനന്ദനങ്ങൾ
  ആദ്യ ലക്കം വളരെ നല്ല ഒരു ചര്ച്ചക്കും വഴി മരുന്നിട്ടു അതിലും സന്തോഷം
  ബ്ലോഗ്ഗ്‌ എഴുതുന്ന എല്ലാവരും കലാകാരന്മാരാണ് സാങ്കേതിക വിദഗ്ദരാണ് അറിവുള്ളവരും
  പക്ഷെ പ്രവർത്തന മേഖല കൊണ്ട് അവരൊക്കെ മറ്റു ജോലിയുടെ ഇടയിൽ വന്നു ഗുണപരവും കാര്യക്ഷമ മായും ഇടപെടൽ നടത്തി വയറ്റിപ്പിഴപ്പിന്റെ മേഖലയിലേക്ക് മടങ്ങി പോകുന്നവരാണ് കൂടുതൽ. സമയ പരിമിധി വല്ലാതെ ഉണ്ട് ബ്ലോഗ്ഗിൽ വായനക്കും എഴുത്തിനും അപ്പോൾ എഴുത്തും വായനയും സൂക്ഷിച്ചു നടത്തിയില്ലെങ്കിൽ തെറ്റിധരിക്കപ്പെടുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് മനസ്സിലാക്കുവാനും തിരുത്തി എഴുതുന്നതോടൊപ്പം തിരുത്തി വായിക്കുവാനും കഴിഞ്ഞാൽ ബ്ലോഗ്‌,നല്ലൊരു മാധ്യമം ആണ് .. ഈ പക്തിയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ഓരോരുത്തരും ബ്ലോഗ്‌ എന്ന മാധ്യമത്തിനു അഭിപ്രായത്തിലൂടെയും പോസ്റ്റുകളിലൂടെയും നല്കി വരുന്ന പിന്തുണ നിസ്തുലമാണ് ഞാൻ അവരുടെ ഒരു ഗുണഭോക്താവ് എന്ന നിലയിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു

  ReplyDelete
  Replies
  1. ഈ ചര്‍ച്ച വായിക്കുകയും അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തതിനു നന്ദി

   Delete
 30. ഈ സംരംഭത്തിനു എല്ലാ ആശംസകളും .

  ReplyDelete
 31. എന്‍റെ ബ്ലോഗില്‍ ഇരുപത്തിരണ്ടില്‍ പരം കഥകള്‍ എഴുതിയിട്ടുണ്ട് .മറ്റുള്ളവരുടെ ബ്ലോഗുകള്‍ സന്ദര്‍ശിക്കുകയും അവയിലെ രചനകള്‍ വായിക്കുകയും അഭിപ്രായം എഴുതുകയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഈ പ്രവാസജീവിതം എന്നെ അതിന് അനുവദിക്കുന്നില്ല എന്നതാണ് വാസ്ഥവം . സമയ ലഭ്യത വളരെ കുറവാണ് എന്നത് തന്നെയാണ് പ്രധാനകാരണം .ബ്ലോഗ്‌ രചനകള്‍ക്ക് വായനക്കാരുടെ അഭിപ്രായം കൊടുക്കല്‍ വാങ്ങല്‍ രീതി യാണ് കാണുവാന്‍ കഴിയുന്നത്‌ .സ്വന്തമായി ബ്ലോഗ്‌ ഉള്ളവര്‍ മാത്രമാണ് ബ്ലോഗ്‌ രചനകളുടെ വായനക്കാര്‍ എന്നതാണ് എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുള്ളത് .പരാതിയും പരിഭവവും ഇല്ലാതെ എന്നെക്കൊണ്ടാവുന്നത് ഞാന്‍ എഴുതുന്നു .

  ReplyDelete
  Replies
  1. സ്വന്തമായി ബ്ലോഗുള്ളവര്‍ മാത്രമല്ല ബ്ലോഗിന് പുറത്തു നിന്നും ധാരാളം ആളുകള്‍ ഇപ്പോള്‍ ബ്ലോഗില്‍ വരുന്നു എന്നതാണ് സത്യം. ആളുകള്‍ വരണമെങ്കില്‍ പോസ്റ്റ്‌ ഉണ്ട് എന്ന് അവരെ അറിയിക്കുക കൂടി വേണ്ടേ ? -- നന്ദി വരവിനും അഭിപ്രായത്തിനും.

   Delete
 32. പുതിയ സംരംഭത്തിന് ആത്മാര്‍ഥമായ ആശംസകള്‍ ..ശില്‍പ്പികള്‍ക്ക് ഭാവുകങ്ങള്‍ ..

  ReplyDelete
  Replies
  1. രമേശ് അനിയാ...കണ്ടപ്പോൾ വളരെ സന്തോഷം....ബ്ലൊഗിന്റെ സുവർണ്ണകാലം ഇനിയും തിരിച്ച് പിടിക്കണ്ടെ....തിരക്കാണന്നറിയാം...എങ്കിലും സമയം കിട്ടുമ്പോൾ ബ്ലോഗുകളിലെത്തുക..

   Delete
  2. നന്ദി രമേശ് ജി ഈ വരവിനും പ്രോത്സാഹനത്തിനും .

   Delete
 33. അറിവ് ,കഥ ,കവിത ,ലേഖനം , സിനിമ,
  കായികം മുതലായ സകല കാര്യങ്ങളും പേറുന്ന ബൂലോഗം ...
  നാളികേരം , കരിക്ക് , തടി , ഓല , പട്ട എന്നിവയൊക്കെ ഒരുമിച്ചുണ്ടാകുന്ന
  ഒരു തെങ്ങു പോലെയാണെങ്കിൽ , അതിന് കൊടുക്കേണ്ട വെള്ളവും , വളമാണ് അഭിപ്രായങ്ങൾ ..കേട്ടൊ .

  പിന്നെ ജൈവ വളങ്ങളിട്ടും ,രാസ വളങ്ങളിട്ടും ,
  നനച്ചും , പരിപാലിച്ചും തെങ്ങിനെ സംരംക്ഷിക്കുവാൻ പറ്റും..!

  പിന്നെ ഇതൊന്നുമില്ലാതെ ഏത് കടപ്പുറത്തും , മലഞ്ചെരിവിലും
  തെങ്ങ് വളർന്ന് വലുതാകുവാൻ കോട്ടമൊന്നുമുണ്ടാകാറില്ലല്ലോ അല്ലേ ..! !

  ReplyDelete
 34. ഈ പോസ്റ്റും അതോടൊപ്പം ഇതുവരെ എഴുതിച്ചേര്‍ത്ത അഭിപ്രായങ്ങളും വായിച്ചു. പുതിയ സംരംഭത്തിന് സകല ഭാവുകങ്ങളും നേരുന്നു.

  മലയാള ഭാഷയില്‍ സംവദിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് എന്നെ സ്വയം ബോധ്യപ്പെടുത്താനായി മാത്രമാണ് ഞാന്‍ ബ്ലോഗ് എഴുതുന്നത്. മാര്‍ക്കറ്റിങ്ങ്, കമെന്റ് ഇടപാടുകള്‍ എന്നിങ്ങനെയുള്ള പരിപാടികള്‍ ക്കൊന്നും ഞാനില്ല. ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ബ്ലോഗ് പ്രവര്‍ത്തനമേ എന്നില്‍നിന്നുണ്ടാകൂ.

  എങ്കിലും ഇ-എഴുത്തിനെ വളര്‍ത്താനും പരിപോഷിപ്പിക്കാനുമുള്ള സന്നദ്ധപ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും അഭിനന്ദിക്കപ്പെടേണ്ടതാണ്. അജിത്, റാംജി, മുരളീമുകുന്ദന്‍ തുടങ്ങിയവര്‍ വ്യക്തിപരമായി ഏറെക്കാലമായി അതു ചെയ്യുന്നുണ്ട്. 'വരികള്‍ക്കിടയില്‍' എന്ന ഈ സംരംഭം ബ്ലോഗിങ്ങ് മേഖലയില്‍ പുതിയൊരു ഊര്‍ജ്ജം കൊണ്ടുവരുന്ന വലിയൊരു കൂട്ടായ്മയാകട്ടെയെന്ന് ആശംസിക്കുന്നു.

  ഒരു ചെറിയ കാര്യം കൂടി. ഞാന്‍ കമെന്റുചെയ്യുന്ന പോസ്റ്റില്‍ ഇഷ്ടപ്പെടാത്തതെന്തിങ്കിലും കണ്ടാല്‍ കമെന്റില്‍ വളരേ അവ്യക്തമായ ഒരു സൂചന മാത്രമേ നല്‍കാറുള്ളൂ. ബാക്കിയെല്ലാം ഇ-മെയിലില്‍ അറിയിക്കുകയാണ് പതിവ് (അതിനും 'പണി' കിട്ടിയിട്ടുണ്ട്, ട്ടോ). അങ്ങനെയാകുമ്പോള്‍ ഒരു നെഗറ്റീവ് പ്രസ്താവന പരസ്യമായി പറഞ്ഞുവെന്ന് ബ്ലോഗ് എഴുത്തുകാരന് തോന്നാനിടയില്ല. ഒരു പക്ഷേ അത് സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ സഹായിച്ചേക്കും.

  ReplyDelete
  Replies
  1. നിങ്ങളുടെ പോലെയുള്ളവരുടെ പ്രോത്സാഹനത്തിനു നന്ദി,

   Delete
 35. എത്രത്തോളം ശ്രദ്ധകൊടുത്താണ് ഓരോ ബ്ലോഗ്‌ പോസ്റ്റുകളും എഴുതുന്നത്‌; അത്രത്തോളം തന്നെ ശ്രദ്ധയോടും വെടിപ്പോടും കൂടി രേഖപ്പെടുത്തേണ്ട ഒന്ന് തന്നെയാണ് വിഷയസംബന്ധിയായ ഓരോ അഭിപ്രായങ്ങളും. എന്നാല്‍ വായിച്ചു എന്ന് ബോദ്ധ്യപ്പെടുത്താന്‍ രണ്ടു വരി കുറിച്ചിട്ടുപോകുന്ന ശീലമാണ് ഇന്ന് പൊതുവേ കണ്ടു വരുന്നത്. സമയകുറവ് ഒരു കാരണമാണോ? ഇതില്‍ വലിപ്പചെറുപ്പമില്ല. 80 % ബ്ലോഗ്‌ വായനക്കാരും/ബ്ലോഗര്‍മാരും ഈ ഗണത്തില്‍പ്പെടുന്നവരാണ്.

  എന്‍റെ കാര്യം പറഞ്ഞാല്‍, ഒരു മണിക്കൂറിനുള്ളില്‍ പത്തും പതിനഞ്ചും രചനകള്‍ പോസ്റ്റ്‌ ചെയ്യുന്ന ചില ബ്ലോഗുകള്‍ ഒഴിച്ചാല്‍ ഞാന്‍ ഫോളോ ചെയ്യുന്ന എല്ലാ ബ്ലോഗുകളും ദിവസവും റീഡിംഗ് പാന്‍ തുറന്നു നോക്കി വായിച്ചു തന്നെ അഭിപ്രായം പറയാറുണ്ട്‌. ചില ദിവസങ്ങളില്‍ പുതിയ ബ്ലോഗുകളിലും കയറി നോക്കുന്നു. ഇത് ഒരു ദിനചര്യയുടെ ഭാഗമായി മാറ്റുമ്പോള്‍ ഇതിനു അത്ര വലിയ സമയമൊന്നും വേണ്ട എന്ന ഒരു കാര്യം കൂടി ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു !! മാത്രമല്ല ഓരോ പോസ്റ്റിനു താഴെയും ഉള്ള അഭിപ്രായങ്ങള്‍ ഒരു ബ്ലോഗ്ഗേറെ സംബന്ധിച്ചിടത്തോളം ഒരു മഹത്തായ കാര്യം തന്നെയാണ്. അത് വിമര്‍ശനമായാലും, നല്ലത് പറഞ്ഞാലും !! "ഞാനിപ്പോള്‍ ബ്ലോഗ്‌ വായനയും, അഭിപ്രായം രേഖപ്പെടുത്തലും ഒക്കെ നിര്‍ത്തി" ... എന്ന് പറയുന്ന ചില സീനിയര്‍ ബ്ലോഗ്ഗ്‌ തമ്പുരാക്കന്‍മാരെയും ഇടയ്ക്ക് കണ്ടുമുട്ടി !!

  ബ്ലോഗ്ഗെന്‍മാര്‍ ഒരു നല്ല വായനക്കാരന്‍ കൂടി ആവുന്ന ഒരു സുവര്‍ണ്ണകാലത്തെ കുറിച്ച് നമുക്ക് ചിന്തിക്കാം !!

  ReplyDelete
  Replies
  1. ബ്ലോഗ്ഗെന്‍മാര്‍ ഒരു നല്ല വായനക്കാരന്‍ കൂടി ആവുന്ന ഒരു സുവര്‍ണ്ണകാലത്തെ കുറിച്ച് നമുക്ക് ചിന്തിക്കാം !!---നന്ദി ഈ വാക്കുകള്‍ക്ക്

   Delete
 36. This comment has been removed by the author.

  ReplyDelete
 37. ഈ മഹാന്മാരുടെ ഇടയില്‍ ഇനി തുടക്കകാരന്‍ എന്ത് പറയാന്‍....പരയനുള്ളതല്ലാം പറഞ്ഞില്ലേ.?
  ഏതായാലും ഓരോതരുടെയു മനസ്സിലിരുപ്പ് മനസ്സിലായി........നന്നായിരുന്നു.
  ആശംസകള്‍

  ReplyDelete
 38. എഴുത്തിന്‍റെ വരികള്‍ക്കിടയിലൂടെയുള്ള വായനയില്‍ എഴുത്തുകാരന്‍റെ ചിന്തകളും,സ്പന്ദനങ്ങളും ദൃഷ്ടിഗോചരമാകാന്‍ കഴിയുന്നു എന്നുള്ളതാണ്
  സന്തോഷിപ്പിക്കുന്ന കാര്യം.
  ഈ സദുദ്യമത്തിന് എന്‍റെ എല്ലാവിധ ആശംസകളും നേരുന്നു

  ReplyDelete
  Replies
  1. നന്ദി തങ്കപ്പന്‍ സര്‍ , ഈ വാക്കുകള്‍ക്കും പ്രോല്‍സാഹനത്തിനും.

   Delete
 39. സ്വയം വില്പനക്ക് വെക്കാനാവുന്നില്ല എന്നത് തന്നെയാണ് നമ്മുടെയെല്ലാവരുടെയും സങ്കടം.സ്വന്തം ബ്ലോഗിന്റെ ഭംഗി നോക്കിയും മുഖം മിനുക്കിയും കൂടുന്നതിനിടയില്‍ മറ്റിടങ്ങിലെക്ക് എത്തിനോക്കാന്‍ സമയം കിട്ടുന്നില്ല.ഒന്നോടിച്ചു പോയാല്‍ തന്നെ സത്യസന്ധമായ കമന്റിടുന്നതിനു മുന്പ് രണ്ടുവട്ടം ആലോചിക്കേണ്ടി വരുന്നു,ഒരുതരം കൊള്ളക്കൊടുക്ക എന്നത് തന്നെ ഇവിടെയും നടക്കുന്നു. ചിലത് അതിജീവിക്കുന്നു.ചിലത് കൊഴിഞ്ഞു പോകുന്നു.ഏതായാലും എല്ലാ ആശംസകളും!!

  ReplyDelete
  Replies
  1. ഈ കാഴ്ചപാടുകള്‍ മാറി സത്യ സന്ധമായ വായന നടത്താനും അഭിപ്രായം പറയാനും സാധിക്കട്ടെ. നന്ദി ഈ വരവിനും അഭിപ്രായത്തിനും.

   Delete
 40. കമന്റുകൾ എഴുത്തുകാരന് ഊർജ്ജം പകരുന്നു എന്നത് തീർച്ചയായും സത്യം തന്നെയാണ്... എന്റെ ബ്ലോഗുകളിലെ സ്ഥിരം വായനക്കാർ തമ്മിൽ വ്യക്തിപരമായ ഒരു അടുപ്പം തന്നെ രൂപം കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത... ആ സൌഹൃദം തന്നെയാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യവും...

  ReplyDelete
  Replies
  1. നന്ദി വിനുവേട്ടന്‍ ഈ അഭിപ്രായത്തിനും വരവിനും.

   Delete
 41. This comment has been removed by the author.

  ReplyDelete
 42. വരികൾക്കിടയിലെ സാരഥികൾക്കും
  വരികൾക്കിടയിലെ വായനക്കാർക്കും
  ഈ പോസ്റ്റ്‌ അല്ല വരികൾക്കിടയിൽ
  ഇവിടെ പരാമർശിക്കപ്പെട്ടിരിക്കുന്നു
  ആശംസകൾ
  ഏരിയലിന്റെ കുറിപ്പുകൾ

  ReplyDelete
 43. ഒരു മൂലയിൽ ഇരുന്നു എഴുതി വിശാലമായ ലോകത്തിന്റെ പല ദിക്കുകളിൽ ഉള്ളവരുടെ നല്ല വാക്കുകൾ അറിയാൻ സാധിക്കുന്നു ഒരുപാട് നല്ല എഴുത്തുകാർ സൃഷ്ടിക്കപ്പെടുന്നു ,, ഒരു മനസ്സ് നിറയുന്ന വാക്കിൽ നിന്ന്
  ബ്ലോഗർ ഒരെഴുത്തുകാരൻ മാത്രമല്ല ഒരു നല്ല വായനക്കാരൻ കൂടിയാണ് . എന്ന് വേണം പറയാൻ .........വെറുമൊരു വായനക്കാരൻ മാത്രമായല്ല ഒരു നല്ല സൗഹൃദം തന്നെ ഉണ്ടാവുകയാണ് ...ഒരു കമന്റിൽ....

  ReplyDelete
 44. മനസ്സിൽ തോന്നുന്നത് ആരുടേയും അറുത്തുമുറിക്കലിനു വിധേയമാക്കാതെ, നാലണ മുടക്കില്ലാതെ പ്രസിദ്ധീകരിക്കാം എന്നത് തന്നെയാണ് ബ്ലോഗിന്റെ ഗുണവും ദോഷവും. പ്രസിദ്ധരായ പ്രസാധകർ വഴി ഒരു പുസ്തകം അല്ലെങ്കിൽ ഒരു കൃതി പ്രസിദ്ധീകരിക്കണമെങ്കിൽ എന്തെല്ലാം കടമ്പകൾ കടക്കണം. അങ്ങിനെ നോക്കുമ്പോൾ ബ്ലോഗെഴുത്തിൽ എഴുത്തുകാരൻറെ സ്വാതന്ത്ര്യം നൂറു ശതമാനമാണ്. പക്ഷേ ആ സ്വാതന്ത്ര്യം തികച്ചും ശ്രദ്ധയോടെ ഉപയോഗിക്കേണ്ട ഒന്നാണ്. അല്ലെങ്കിൽ ബ്ലോഗ്‌ യുഗത്തിൻറെ അന്ത്യം കുറിക്കാനും ഈ സ്വാതന്ത്ര്യം തന്നെ കാരണമാകും എന്നാണു എനിക്ക് തോന്നുന്നത്. . ഇവിടെയാണ്‌ എഴുത്തുകാരനിലെ എഡിറ്റർ ഉണർന്നു പ്രവർത്തിക്കേണ്ടത്. സ്വന്തം കൃതികൾ നിർദ്ദാക്ഷിണ്യം സ്വയം വിമർശനം നടത്തി പരുവപ്പെടുത്തി മാത്രമേ പോസ്റ്റ്‌ ചെയ്യാവൂ. എൻറെ ബ്ലോഗാണ് എനിക്കിഷ്ടമുള്ളത് എഴുതും എന്ന മനോഭാവത്തിലുള്ള എഴുത്തും ഒരു ബ്ലോഗ്‌ ഉണ്ട് എന്ന് പറയാൻ മാത്രമുള്ള, അശ്രദ്ധമായ എഴുത്തും ബ്ലോഗ്‌ ലോകത്തിന് ഗുണം ചെയ്യില്ല. എഴുത്തുകാരനിൽ എപ്പോഴും ഒരു കണിശ്ശക്കാരനായ നിരൂപകൻ ഉണ്ടായിരിക്കണം. എഴുത്തുകൾക്കിടയിലെ ചെറിയ ഇടവേളകൾ തുടർന്നുള്ള എഴുത്തിനു ഗുണം ചെയ്യും എന്നാണു എൻറെ തോന്നൽ. മറ്റൊന്ന്, ബ്ലോഗുകളിലെ അത്യധികമായ അക്ഷരത്തെറ്റുകൾ വായനയുടെ സുഖം പാടേ കളയാറുണ്ട് എന്നതാണ്. ആശയപരമായി മികച്ചു നിൽക്കുന്ന പല ബ്ലോഗുകളും അക്ഷരത്തെറ്റ് മാറ്റാൻ വലിയ പ്രാധാന്യം കൊടുത്തുകാണാറില്ല. ഇത് തീർത്തും മാറേണ്ട പ്രവണതയാണ്.
  ഈ പറഞ്ഞതൊക്കെ എൻറെ ബ്ലോഗിൽ പ്രാവർത്തികമാക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. എത്രത്തോളം വിജയിക്കുന്നുണ്ട് എന്ന് എന്നെ വായിക്കുന്നവരാണ് പറഞ്ഞു തരേണ്ടത്‌. അഭിനന്ദനവും വിമർശനവും സ്വീകാര്യം. പക്ഷേ മുൻപൊരിക്കൽ ഫൈസൽ ചോദിച്ച ആ ചോദ്യം ( comment moderation നീക്കിക്കൂടെ എന്നത്) എന്റെ ബ്ലോഗിനെ സംബന്ധി ച്ചിടത്തോളം ഇപ്പോഴും പ്രസക്തമാണ്. അത്രയ്ക്കൊന്നും സുരക്ഷിതത്വം ഇല്ലാത്ത ഇടമായ ഈ ലോകവലയിൽ (WWW) പെട്ട് കിടക്കുമ്പോൾ പാലിക്കുന്ന ഏറ്റവും കുറഞ്ഞ ഒരു കരുതൽ മാത്രമായി അതിനെ കാണണമെന്നാണ് അപേക്ഷ..
  ബ്ലോഗ് ഗ്രൂപുകളിൽ അംഗമായതിനു ശേഷമാണ് എൻറെ ബ്ലോഗിലും സുഹൃത്തുക്കളുടെ അംഗസംഖ്യ മുപ്പതെങ്കിലും കടന്നത്‌. ഇപ്പോഴും വലിയ ഗതാഗതക്കുക്കുരുക്കുകളും അഭിപ്രായ പ്രവാഹവും ഒന്നും ഇല്ലാത്ത ഒരു ചെറിയ ഇടമാണ് അത്. എങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം തന്നെ. ഗ്രൂപുകളിൽ അംഗമായതിനു ശേഷം അഭിപ്രായങ്ങൾ മുൻപ ത്തേക്കാളും കൂടുതലായി വരുന്നുണ്ട്. 'വരികൾക്കിടയിൽ' മുൻപ് പ്രസിദ്ധീകരിച്ച മറ്റൊരു സംവാദത്തിൽ എന്റെ അഭിപ്രായം കൂടി ചേർത്തതിനു ശേഷം ഇവിടെ നിന്നുള്ള സന്ദർശകർ പലരും എൻറെ ബ്ലോഗിലും എത്തുന്നുണ്ട്. അതിനു ഫൈസലിനോട് പ്രത്യകം നന്ദി.
  ഇനി കമൻറുകളുടെ മന:ശാസ്ത്രം കൂടി അൽപം എഴുതിയിട്ട് ഞാൻ നിർത്തിക്കോളാം. വിമർശനമായാലും, അഭിനന്ദനമായാലും അത് അർഹിക്കുന്ന പ്രാധാന്യത്തോടെ ഉൾക്കൊള്ളാൻ സന്നദ്ധത കാണിക്കുന്നവരാണ് എന്ന് വായനക്കാർക്ക് മനസ്സിലായാൽ സത്യസന്ധമായ അഭിപ്രായങ്ങൾക്ക്കുറവുണ്ടാവില്ല. പിന്നെ ഇതൊരിക്കലും ഒരു one way അല്ല. പ്രതികരണം അറിയിക്കുന്നവർക്ക് ഒരു വാക്കിലെങ്കിലും മറുപടി പറയണം.അത് പരസ്പര ബഹുമാനത്തിൻറെ ലക്ഷണമാണ്. കമൻറുകൾ ഇടാൻ ഏറ്റവും മടിയുള്ള വ്യക്തിയായിരുന്നു ഞാൻ. ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. ഇക്കാര്യത്തിൽ ഞാൻ കാണിക്കുന്ന ശുഷ്ക്കാന്തിക്കുറവ് അഹങ്കാരം കൊണ്ടല്ല എന്ന് മാത്രം ഉറപ്പു തരുന്നു. എന്നാലും പ്രോൽസാഹിക്കപ്പെടേണ്ടത് എന്ന് എന്റെ മനസ്സ് ആത്മാർത്ഥ മായി പറയുന്നതിന് തീർച്ചയായും രണ്ടു വരി ഇപ്പോൾ ഞാൻ കുറിച്ചിടാറുണ്ട് . അവർ കുട്ടികൾ ആണെങ്കിൽ പ്രത്യേകിച്ചും. എനിക്ക് യോജിക്കാൻ കഴിയാത്ത ആശയങ്ങൾക്കും, തീരെ വിരസമായതെന്നു തോന്നുന്നവയ്ക്കും (ഞാൻ, നീ, അവൾ, അവൻ, വിരഹം, അവൻറെ മിഴി, അവളുടെ മിഴിനീർ... തുടങ്ങിയ സ്ഥിരം പദങ്ങൾ മാത്രം ചേർന്ന നിർമിതികൾ വളരെ വിരസമായി തോന്നാറുണ്ട്) ഒരു ചടങ്ങിനു വേണ്ടി കമൻറ് ഇടുന്ന ഏർപ്പാട് ഒട്ടുമില്ല. അങ്ങിനെയുള്ളവയെ വിമർശിക്കാറും ഇല്ല. കാരണം നമ്മൾ ഇഷ്ടപ്പെടാത്തതിനെ മറ്റു പലരും ഇഷ്ടപ്പെടുന്നുണ്ടാകും. പ്രതികരണങ്ങൾ തർക്കങ്ങൾ ആകുമ്പോൾ കാഴ്ചക്കാരിയായി മാറി നിൽക്കാനാണ് ഇഷ്ടം. തർക്കത്തിന് വഴി വയ്ക്കുന്ന ഒരു അഭിപ്രായം പോലും എന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകരുത് എന്നൊരു നിർബന്ധവും ഉണ്ട്.

  കൂടുതൽ ബ്ലോഗുകൾ വായിക്കാനും നല്ലതെന്ന് തോന്നുന്നവയ്ക്ക് അഭിപ്രായം എഴുതാനും ഇനിയും ശ്രമിക്കും. FB ആശയ വിനിമയത്തിനും പോസ്റ്റുകളുടെ ലിങ്കുകൾ പരസ്പരം കൈമാറാനും ഉള്ള ഒരിടമായി മാത്രം കാണാനാണ് ഇഷ്ടം. FB യും ബ്ലോഗും തമ്മിൽ ചന്തയും വള്ളിക്കുടിലും തമ്മിലുള്ള വ്യത്യാസം ഉണ്ട്. ചന്തയിൽ പോകേണ്ട ആവശ്യത്തിനു അവിടെ തന്നെ പോകണം. എന്നാൽ ചന്തയിലിരുന്ന് എഴുതുന്നതിലും സുഖകരം വള്ളിക്കുടിലിൽ ഇരുന്നു എഴുതുന്നത്‌ തന്നെ!!

  നന്മകളുടെ കൊടുക്കൽ വാങ്ങൽ കൊണ്ട് ബ്ലോഗുകൾ ഇനിയും സമ്പന്നമാകട്ടെ. ശുദ്ധമായ ഭാഷ ഭാവിയ്ക്ക് കരുതി വയ്ക്കാനുള്ള ശ്രേഷ്ഠമായ ഇടമാകട്ടെ ഇവിടം . ഏവർക്കും എല്ലാ വിധ ആശംസകളും നേരുന്നു.

  ReplyDelete