Thursday, October 24, 2013

വരികള്‍ക്കിടയില്‍.....നാം കാണുന്ന, വായിക്കുന്ന വരികള്‍ക്കിടയില്‍ വായിക്കാതെ പോകുന്ന പലതുമുണ്ടാവും. അദൃശ്യമായ അര്‍ത്ഥതലങ്ങള്‍, അനിര്‍വചനീയമായ ഭാവാത്മകത...

ചിലതൊക്കെ, ആഴങ്ങളിലേയ്ക്ക് ഇറങ്ങിയിറങ്ങി ചെല്ലുമ്പോള്‍ വലുതായിവരുന്ന തുരങ്കങ്ങള്‍ പോലെയാണ്, ചിലയിടങ്ങളില്‍ കണ്ണീരുണങ്ങിയ പാടുകള്‍ കാണാം, മറ്റുചിലപ്പോള്‍ അകലെയെങ്ങോനിന്ന് ഒരു നേര്‍രേഖയില്‍ വെളിച്ചം സഞ്ചരിച്ചെത്തുന്നുണ്ടാവാം, ചിലപ്പോള്‍ മിന്നാമിന്നികള്‍ അവയ്ക്കിടയില്‍ തിളങ്ങുന്നുണ്ടാവാം...

നിയന്ത്രണങ്ങളില്ലാതെ പറക്കാന്‍ കഴിയണം മനസ്സിന്. അരയടി മാത്രം വീതിയുള്ള പാടവരമ്പത്തുകൂടി തെന്നിത്തെറിച്ച് ഓടിപ്പോകുന്ന കൊച്ചുകുട്ടികളെ കാണുമ്പോള്‍ ഇപ്പോള്‍ കാല്‍തെറ്റി വീഴുമെന്നുതോന്നും നമുക്ക്. എന്നാല്‍ മുതിര്‍ന്നവര്‍ നടക്കാന്‍കൂടി മടിക്കുന്നത്ര നേരിയ വരമ്പില്‍ക്കൂടി ഓടി അക്കരെയെത്താന്‍ അവര്‍ക്കൊരു മടിയുമില്ല. നമുക്കിടയില്‍ ഈ രണ്ടുകൂട്ടരുമുണ്ട്. പിന്നെ, വീഴുമെന്നു ഭയപ്പെടുത്തി കുട്ടികളെ ഓടാനനുവദിക്കാത്ത മറ്റുചിലരും.

മൂന്നാമതൊരു കണ്ണ് വരമായി കിട്ടിയപ്പോള്‍ അത് തലയുടെ പിന്നില്‍ വേണമെന്ന് ആവശ്യപ്പെടാതെ, ചൂണ്ടുവിരലിന്‍തുമ്പത്ത് മതിയെന്നുപറഞ്ഞ രസികനെ അനുസ്മരിച്ചുകൊണ്ട്, ബൂലോകത്ത് എന്നുമാത്രമല്ല, ഇ-ഇടങ്ങളില്‍ത്തന്നെ പരിചിതമായ എന്തിനെപ്പറ്റിയും എന്തും എഴുതാന്‍, ഏതിനെയും ഒരു മൂന്നാംകണ്ണിലൂടെ നോക്കിക്കാണാനാഗ്രഹിച്ച് ഒരു ബ്ലോഗ്‌ തുടങ്ങുകയാണ്. നിയതമായ രൂപരേഖകളില്ലാതെ, പരിധികളില്‍ ഒതുങ്ങാതെ, സമയവും നിഷ്ഠയുമില്ലാതെ, ജലോപരിതലത്തില്‍ വീണ വര്‍ണ്ണത്തുള്ളി കാറ്റിനോടൊപ്പം ചിത്രങ്ങള്‍ തീര്‍ക്കുന്നതുപോലെ, ബ്ലോഗുകളിലെ വരികള്‍ക്കിടയില്‍ വായിക്കാതെ വായിക്കുന്നത് വാക്കുകളില്‍ പകര്‍ത്തുവാനും അതുവഴി ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാനുമുള്ള ഒരു എളിയ സംരംഭം.

സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ അതിപ്രസരം മൂലം ബൂലോകത്തെ പല നല്ല പോസ്റ്റുകള്‍ക്കും വേണ്ടത്ര വായനക്കാരെ കിട്ടാതെ പോവുന്നു.  പ്രിന്റ്‌ മീഡിയയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നവയെ വെല്ലുന്ന ഒരുപിടി നല്ല രചനകള്‍ ഇപ്പോഴും ബൂലോകത്ത് പിറക്കുകയും അധികമാരും ശ്രദ്ധിക്കാതെ പോവുകയും ചെയ്യുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത്തരം പോസ്റ്റുകളെ കണ്ടെത്തുകയും അത് കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന വലിയ ദൗത്യത്തിന്റെ ഭാഗമാകാനുള്ള ഒരു എളിയ ശ്രമം കൂടിയാണ് ഈ ബ്ലോഗ്‌. ഒപ്പം ശ്രദ്ധേയമായി കണ്ടെത്തുന്ന ചര്‍ച്ചകളും ഇവിടെ പുനരാവിഷ്കരിക്കുന്നതാണ്. അറിയപ്പെടാത്ത  എഴുത്തുകാരെയും നമുക്ക് പ്രോത്സാഹിപ്പിക്കാം, അതുവഴി ഇ-വായനയുടെ വിശാലമായ വാതായനങ്ങള്‍ നമുക്ക് തുറന്നിടാം.

ബ്ലോഗിനെയും ബ്ലോഗര്‍മാരെയും സ്നേഹിക്കുന്ന, ഈയെഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന ഏവരുടെയും പൂര്‍ണ്ണ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട്, വരികള്‍ക്കിടയിലൂടെ സഹൃദയര്‍ക്ക് മുന്നിലേയ്ക്ക്....

37 comments:

 1. ആദ്യ കമന്റ്‌ എന്റെ വക ...എല്ലാവിധ ഭാവുകങ്ങളും നേരുന്നു !!

  ReplyDelete
 2. ഈ ഉദ്യമം വിജയിക്കട്ടെ ....എല്ലാ ആശംസകളും നേരുന്നു ..

  ReplyDelete
 3. പൂര്‍ണ്ണ പിന്തുണ....

  ReplyDelete
 4. നല്ല ഉദ്യമം
  വരികള്‍ക്കിടയില്‍ ഒരു മുഖം അവ്യക്തമായി കാണുന്നുണ്ട്

  ReplyDelete
  Replies
  1. അങ്ങിനെയൊരു ആശങ്ക വേണ്ട അജിത്‌ ഏട്ടാ

   Delete
  2. ഹഹഹഹ ..കൊള്ളാം .. :)

   Delete
 5. ആശംസകള്‍... സ്നേഹം.. പ്രാര്‍ത്ഥന :) ഇനിയുള്ള വരികള്‍ക്കിടയിലെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു .

  ReplyDelete
 6. ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചിരുന്നതാണ്; എന്തായാലും അത് വേഗം തന്നെ സംഭവിച്ചു; ഇനി വിജയഗാഥ. ഈ സംരഭത്തിനു എല്ലാവിധ പിന്തുണയും!!

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. നല്ല ഉദ്യമം. ആശംസകള്‍ !!!

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. ഹംബബോ അപ്പോ ലിതാണ് ലത്‌ എഫ് ബിയില്‍ ഒരു രിക്കൊസ്റ്റ് കണ്ടപ്പോള്‍ ഏതോ അനോണി തമ്പ്രാന്റെ ഉദയം കൊള്ളല്‍ ആണെന്നാ കരുതിയത് ആശംസകള്‍
  ഒരെഴുത്ത്ക്കാരനെ വലുതാക്കി കാണിച്ചില്ല എങ്കിലും ചെരുതാക്കാതിരിക്കാന്‍ എങ്കിലും കഴിയട്ടെ

  ReplyDelete
 11. പൊട്ടകിണറ്റിലെ ബുജികള്‍ ആവാതിരിക്കട്ടെ എന്നാശംസിക്കുന്നു.
  എല്ലാ വശങ്ങളും കാണാനും കഴിയട്ടെ.
  ചെറിയ ക്രിമികീടങ്ങള്‍ക്കും ഈ ബൂലോകത്ത് ജീവിക്കാന്‍ ഉള്ള അവകാശമുണ്ട് എന്ന് തിരിച്ചറിയുകയും ചെയ്‌താല്‍ വിജയങ്ങളിലേക്ക് എത്താം. ആശംസകള്‍ ഒരിക്കല്‍ കൂടി .

  ReplyDelete
  Replies
  1. ഹലോ അബ്സർ
   I fully agree with your opinion
   "പൊട്ടകിണറ്റിലെ ബുജികള്‍ ആവാതിരിക്കട്ടെ എന്നാശംസിക്കുന്നു."
   നമുക്ക് അവസരവാദികൾ ആകാതിരിക്കാം
   വലുപ്പചെറുപ്പം നോക്കാതെ എല്ലാവരെയും
   തോളോട് തോൾ ചേർത്ത് കൊണ്ടുപോകാൻ
   ശ്രമിക്കുക, ഇടക്കല്പ്പം തല്ലു കിട്ടേണ്ടവർക്ക്
   ഓരോ ചൂരൽക്കഷായം കൊടുക്കുന്നതിൽ തെറ്റുമില്ല!
   അതെ, വീണ്ടും ആശംസകൾ :-)

   Delete
 12. നല്ല സംരംഭം
  ഇന്നിന്റെ ആവശ്യം
  ഇത്തരത്തിൽ ഒന്ന് ബ്ലോഗെഴുത്തു
  വളർത്താൻ തുണക്കും എന്നതിൽ
  സംശയം ഒട്ടുമേ ഇല്ല, പക്ഷെ
  ചിലയിടങ്ങളിൽ കാണുന്നതുപോലെ
  ഇവിടെ നാം ഒരു വിധത്തിലും
  പക്ഷപാത പരമായി നീങ്ങരുത്!
  ഇതിന്റെ അണിയറ ശിൽപ്പികളെ
  അഭിനന്ദിക്കുന്നു.
  ഇതിനു മുൻപ് ഇത്തരം ചില
  സംരഭങ്ങൾ ഉണ്ടായെങ്കിലും
  എന്തുകൊണ്ടോ അതെല്ലാം
  അസ്തമിച്ചു, ഇതങ്ങനെ
  ആവാതിരിക്കാൻ സർവ്വേശ്വരൻ
  തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ,
  ആശംസകളോടെ.
  ഒരു അഭ്യുദയ കാംക്ഷി.

  ReplyDelete
 13. ജ്ഞാനത്തിന്റെ മൂന്നാംകണ്ണാകട്ടെ!

  ReplyDelete
 14. നല്ല ഉദ്ദ്യമങ്ങള്‍ക്ക് ആശംസകള്‍

  ReplyDelete
 15. നല്ല ഉദ്യമം. ആശംസകൾ

  ReplyDelete
 16. വരികള്‍ക്കിടയില്‍ കൂടിയുള്ള തിളക്കം എങ്ങും പ്രസരിപ്പിക്കാന്‍ കഴിയുമാറാകട്ടെ!
  ആശംസകളോടെ

  ReplyDelete
 17. ബൂലോഗത്തെ കണ്ണെത്താ ദൂരത്തെ തിളക്കങ്ങളും,
  മങ്ങലുകളുമൊക്കെ ... എല്ലാബൂലോകവാസികൾക്കും കൈയ്യെത്തും
  ദൂരെത്തെത്തിക്കുക എന്നത് മാത്രമല്ല ..., ആയതിലെ നേട്ടങ്ങളും , കോട്ടങ്ങളും
  ചൂണ്ടി കാണിക്കുന്ന ഒരു ആഗോള ബൂലോഗ ചൂണ്ടു പലകയായിരിക്കണം ഈ ‘വരിക്കൾക്കിടയിൽ ‘ കേട്ടൊ കൂട്ടരെ

  ReplyDelete
 18. വായനയും എഴുത്തും കൈകൊർക്കട്ടെ എഴുത്തും എഴുത്തും കൊമ്പ് കോർക്കാതിരിക്കട്ടെ
  എല്ലാ വിധ ആശംസകളും

  ReplyDelete
 19. എല്ലാ വിധ നന്മകളും നേരുന്നു ...
  വരികൾക്കിടയിൽ കാണാതെ പോകുന്ന അർത്ഥതലങ്ങൾ
  കണ്ടെത്തുന്ന ....
  നല്ലൊരു സംരംഭമായി തീരട്ടെ ....
  ആശംസകൾ

  ReplyDelete
 20. എല്ലാ ആശംസകളും...

  ReplyDelete
 21. ഇപ്പോഴാണിത് കണ്ടത്.. നല്ലൊരു സംരംഭമായിരുന്നു..എന്തെ പാതിവഴിയില്‍ നിന്നുപോയോ ഇത് ?

  ReplyDelete